വിദ്യാരംഗം 2021-2022

ഈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔദ്യാഗിക ഉദ്‌ഘാടനം ജൂലൈ പതിനേഴാം തിയതി  ഡയറ്റ് ലക്ച്ചറർ ആയ ശ്രീമതി റെജിൻ ജോർജ് നിർവഹിച്ചു .പ്രശസ്‌ത കവി ശ്രീ സി എസ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി .വിദ്യാരംഗത്തിന്റെ കൺവീനർ ആയി മലയാളം അധ്യാപകനായ ലൈജു സാറും ജോയിന്റ് കൺവീനർ ആയി അനീഷ ടീച്ചറിനെയും ചുമതലയേൽപ്പിച്ചു .

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്

കവിതാലാപനം (എൽ പി )

പരിസ്ഥിതി ദിനത്തിൽ നട്ട ഒരു വൃക്ഷ തൈയുടെ വളർച്ചയെ കുറച്ചു അനുഭവ കുറിപ്പ് തയ്യാറാക്കൽ (യൂ പി )

പ്രസംഗം (എച് എസ )എന്നീ മത്സരങ്ങൾ നടത്തി .

ജൂൺ 19 പി എൻ പണിക്കരുടെ ചരമദിനം (വായനാദിനം )ആചരിച്ചു.വായന വാരം സംഘടിപ്പിച്ചു

ജൂലൈ 5 ബഷീർ ദിനവുമായി ബന്ധപ്പെട്ട് വൈക്കം മുഹമ്മദ് ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരണം മത്സരയിനമായി സംഘടിപ്പിച്ചു

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം ,ദേശഭക്തി ഗാന മത്സരം ,ക്വിസ് മത്സരം എന്നിവ നടത്തി

നവംബർ 14 ശിശു ദിനവുമായി ബന്ധപ്പെട്ടു ചാച്ചാജിക്ക് ഒരു കത്തെഴുതാൻ മത്സരം നടത്തി .

2023-2024

വിദ്യാരംഗം കലസാഹിത്യ വേദി

ചാർജ്

സബിത പി,ഹൈസ്കൂൾ മലയാളം അധ്യാപിക

അനീഷ എ, യു പി വിഭാഗം അധ്യാപിക

വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ബന്ധപ്പെട്ട് ജൂൺ 5 വായനാദിനം വിവിധ പ്രവർത്തനങ്ങളോട് നടത്തുകയുണ്ടായി എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ നടത്തുകയുണ്ടായി

വായന അനുഭവവിനിമയത്തിന്റെ വാതായനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രബന്ധരചന നടത്തുകയുണ്ടായി കൂടാതെ ക്യാരിക്കേച്ചർ നിർമ്മാണം കവിതാലാപനം

എന്നിവയും നടത്തുകയുണ്ടായി

വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമ്മിച്ച വായന പട്ടവും വായനാമരവും വളരെയേറെ മനോഹരമായിരുന്നു

ബഷീർ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിവിധ കഥാപാത്രങ്ങളെ അണിനിരത്തിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ച പ്രച്ഛന്നവേഷം വളരെ മനോഹരമായിരുന്നു കൂടാതെ ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾ പരിചയപ്പെടുത്തുകയുണ്ടായിരുന്നു

പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കദോത്സവവും വരവുത്സവവും വളരെ നന്നായി തന്നെ സ്കൂളിൽ ചെയ്യുകയുണ്ടായി കേരളീയവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി കേരളപ്പിറവിയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി സ്പെഷ്യൽ അസംബ്ലിയും നടത്തുകയുണ്ടായി കുട്ടികൾക്ക് കേരളത്തെ മനസ്സിലാക്കുന്നതിനുള്ള നിരവധി മത്സരങ്ങളും നടത്തുകയുണ്ടായി