നമ്മുടെ ജീവിതത്തിൽ ശുചിത്വം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ഇപ്പോൾ corona പോലുള്ള മാരകമായ പകർച്ച വ്യാധികൾ നമുക്ക് ചുറ്റും വ്യാപിക്കുമ്പോൾ ശുചിത്വം വളരെ പ്രാധാന്യം അർഹിക്കുന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതിനൊപ്പം വീടും പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടുകളിൽ കൊതുകുകൾ വളരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനു വീടും പരിസര പ്രദേശങ്ങൾഇലും മലിനജലം കെട്ടിക്കിടക്കുന്നതു ഒഴിവാക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക യും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. ഇനി മഴക്കാലം ആണ് വരുന്നത്. പരിസര ശുചിത്വത്തിനു പ്രാധാന്യം അർഹിക്കുന്ന കാലമാണിതു. വീണ്ടും പകർച്ച വ്യാധികൾ പടർന്നു പിടിക്കാൻ സാധ്യതഉണ്ട്. അത് തടയുംന്നതിന് വേണ്ടി നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. രോഗം വന്നിട്ട് ചികിത്സഇക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്.