ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ മായാത്ത ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
തലക്കെട്ട് മായാത്ത ഓർമ്മകൾ


മായാത്ത ഓർമ്മകൾ

                  കാലം വളരെ വേഗത്തിൽ പൊയ്ക്കൊണ്ടിരിക്കുന്നു. ആളുകൾക്ക് ഒന്നിനും സമയമില്ല. തിരക്കോട് തിരക്ക്. റോഡിലാണങ്കിലോ വാഹനങ്ങളുടെ മരണപ്പാച്ചിൽ . ഇതിനിടയിലും മനുഷ്യർ ഒരു താളത്തിൽ ജീവിച്ചു പോകുന്നു. അങ്ങനെ നാളുകൾ വളരെ സമാധാനത്തോടെ തന്നെ മുന്നോട്ടു പോയി.

        കുറച്ചു നാളുകൾക്കു ശേഷം ഞാൻ കണ്ട കാഴ്ച ........

          കടകളിലൊക്കെ പതിവിൽ കവിഞ്ഞ തിരക്ക്, മാത്രമല്ല 'break the chain' എന്ന കുറെ ബോർഡുകളും എന്താണെന്നു മനസ്സിലാവാതെ ഞാൻ അവിടെ തന്നെ കുറച്ചു നേരം നിന്നു. തിരക്ക് ഏറെ കൂടാൻ തുടങ്ങിയപ്പോൾ ഞാൻ അവിടെ നിന്നും വീട്ടിലേക്കു നടന്നു. നടന്നു .... നടന്നു... റോഡിലേക്ക് കയറി. അവിടെ കണ്ടത് മറ്റൊന്നായിരുന്നു. റോഡിന്റെ മുക്കിലും മൂലയിലും പോലീസുകാർ . എന്റെ ചുറ്റിനും എന്താണ് നടക്കുന്നത് എന്നറിയാതെ ' ഞാൻ വേഗം വീട്ടിലേക്കോടി. അപ്പോഴെക്കും എന്റെയുള്ളിൽ ഒരു ഭയം ഉടലെടുക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയതും വഴിയിൽ കണ്ട കാഴ്ചകളെല്ലാം ഞാൻ വീട്ടുലുള്ളവരോട് പറഞ്ഞു . അവർ എനിക്ക് കാര്യങ്ങളെല്ലാം പറഞ്ഞു തന്നപ്പോഴാണ് എനിക്ക് എല്ലാം മനസ്സിലായത്. അന്നുമുതൽ എന്നെ വീട്ടിലുള്ളവർ അധികം പുറത്തേക്ക് വിടുമായിരുന്നില്ല. ഒരു ദിവസം ഞാൻ മുറ്റത്തു നിൽക്കുമ്പോൾ കുറെ ആളുകൾ മാസ്ക് ധരിച്ചു കൊണ്ട് ന പോകുന്നത് കണ്ടു . ഇങ്ങനെ ആളുകൾ പെരുമാറാൻ കാരണം ഒരു മാരകമായ വൈറസാണ്. കൊറോണ വൈറസ് !!!! .വിദേശ രാജ്യങ്ങളിൽ ഈ വൈറസ് പരത്തിയ രോഗം മൂലം അനേകം ആളുകൾ മരണപ്പെട്ടിരിക്കുന്നു എന്നൊരു വാർത്ത ഞാൻ ടിവിയിൽ കണ്ടു.
കേരളം മാത്രമല്ല ഇന്ത്യ തന്നെ ഇപ്പോൾ കോറോണയുടെ വലയിലാണ് .

        അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചത്. മാസ്‌കോ തുവാലയോ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കാതെ പുറത്തിറങ്ങരുത് എന്ന് അമ്മയും പറഞ്ഞു. ഞങ്ങൾ വീട്ടിലിരുന്നിട്ടും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകും.കൊറോണ രോഗം കാരണം ആർക്കും ജോലിക്ക് ഒന്നും പോകാൻ പറ്റില്ലായിരുന്നു. മീനും കിട്ടാറില്ലായിരുന്നു. കായലിൽ പോയിചൂണ്ടയിട്ടു മീൻ പിടിച്ചു ആളുകൾ പട്ടിണി മാറ്റി. അങ്ങനെ ജോലിയും കൂലിയും ഇല്ലാതെ ആളുകൾ സർക്കാർ വിതരണം ചെയ്ത സാധനങ്ങൾ കൊണ്ട് ജീവിക്കുകയായിരുന്നു . എന്റെ ഏറ്റവും വലിയ വിഷമം സ്കൂളിലെ വാർഷിക പരീക്ഷ നടന്നില്ലല്ലോ എന്നതാണ്. ആ ആഗ്രഹവും തകർത്തെറിഞ്ഞു ആ നശിച്ച വൈറസ്. ഈ വൈറസ് എങ്ങനെ വന്നു എന്നൊന്നും ആർക്കും അറിയില്ല. ആരോഗ്യ പ്രവർത്തകർ എപ്പോഴും പരിശ്രമിക്കുകയാണ് കൊറോണയെ തുരത്താൻ .ആളുകൾ ആകെ പരിഭ്രാന്തരായി നിൽക്കുകയാണ്.

        ഒരു ദിവസം വൈകുന്നേരം എന്റെ വീടിന്റെ അപ്പുറത്തെ വീട്ടിലെ അമ്മയുടെ നിലവിളി കേട്ട് ഞങ്ങൾ മുറ്റത്തേക്ക് ഓടി ഇറങ്ങി. അവിടുത്തെ അപ്പച്ചൻ കുഴഞ്ഞ് വീണ് കിടക്കുന്നു . മദ്യം കിട്ടാതെ കുഴഞ്ഞു വീണതാണന്ന് പറയുന്നത് കേട്ടു. ചില ആളുകൾക്ക് ഈ കൊറോണ കാലം ഒരു ഓണക്കാലം തന്നെയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ വീട്ടിലെ അമ്മയുടെയും കുട്ടികളുടെയും സന്തോഷം ഞാൻ നേരിൽ കണ്ടു. കാരണം അവരുടെ അപ്പച്ചൻ മദ്യം കഴിക്കാതെ അവർക്കൊപ്പം കളിക്കുകയും വീട്ടിലെ കാര്യങ്ങൾ നോക്കുകയും ചെയ്യുന്നു. അതോടെ ആ മനുഷ്യൻ ഒരു നല്ല മനുഷ്യനായി തീർന്നു. പക്ഷേ, മറ്റുള്ളവർ ആഗ്രഹിക്കുന്നത് തിരിച്ചാണ്. കൊറോണ പോകണം എന്ന് !!
 എന്നിരുന്നാലും കോറോണയെ നാട്ടിൽ നിന്ന് കെട്ട് കെട്ടിക്കാം എന്ന വിശ്വാസത്തോടെ ആളുകൾ മുന്നോട്ടു പോയി. ഇതെല്ലാം ഞാൻ കൊറോണ കാലത്തു എന്റെ ഡയറിയിൽ എഴുതി സൂക്ഷിച്ച ഒരിക്കലും മായാത്ത ഓർമകളാണ്.


 


Sahadiyamol S
7 D ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കഥ