Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്
'ഒരു ദിവസം ഒരു അന്വേഷി
ഒരു പട്ടണത്തിൽ എത്തി '
അന്വേഷി: ഹേ! എന്താണ് അവിടെ ഒരു ബഹളം ഒരാൾ ഉറക്കെ സംസാരിക്കുന്നുണ്ട് അല്ലേ....
നമ്മുക്ക് ഒന്ന് കാതോർക്കാം, നമുക്കൊന്ന് കടന്നുചെല്ലാം, ഒരു സമൂഹ വാസിയുടെ പ്രവർത്തികളിലേക്ക്....
കച്ചവടക്കാരൻ: ലേഡീസ് & ജെന്റിൽമാൻ.. കടന്നു വരൂ.. കടന്നു വരൂ.. കടന്നുവരു... നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്ന സ്വാദിഷ്ഠമായ ഭക്ഷണങ്ങളാണ് .ദാ - നോക്ക് ,സ്വാദിഷ്ടമായ പിസകൾ, ബർഗർ, ചപ്പാത്തികൾ, കേരളീയരുടെ ഇഷ്ട ഭക്ഷണമായ പൊറോട്ട, വറുത്തതും, കറിവെച്ചതുമായ ഇറച്ചി വിഭവങ്ങൾ, സ്വാദിഷ്ടമായ മാഗി ന്യൂഡിൽസ്, അങ്ങനെ... അങ്ങനെ... പറഞ്ഞാലും തീരാത്ത വിഭവങ്ങൾ.
അന്വേഷി: ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഫുഡ് എന്തൊരു തിരക്ക് അവിടെ. എല്ലാ കേരളീയരും ഫാസ്റ്റ് ഫുഡ് സമ്പ്രദായത്തിലേക്ക് മാറിയിരിക്കുന്നു . ഇപ്പോൾ വീട്ടുകാർക്ക് അടുക്കള ഒരു അലങ്കാരം ആയിരിക്കുന്നു .ഇനിയും എന്തെല്ലാം കാണണം!
അതിനിടെ ഒരു ബാലൻ പത്രം വിൽക്കുന്നു.
ബാലൻ: പത്രം, പത്രം... സാർ പത്രം വേണോ...
അന്വേഷകൻ ഒരു പത്രം വാങ്ങിച്ചു.പത്രം വായിക്കും തോറും അന്വേഷകന്റെ മുഖം മ്ലാനമായി കൊണ്ടിരുന്നു.
അന്വേഷി: 101 പേർ മരിച്ചു... ഹോ!പനി ബാധിച്ച് മരണമോ... ഇതിനു കാരണം എന്താണ്? ആരാണ് ഇവ പരത്തുന്നത്?
'കുറെ കൊതുകുകളും വൈറസുകളും ബാക്ടീരിയകളും അയാളുടെ പുറകിൽ നിന്ന് പറഞ്ഞു ഞങ്ങളാണ് ഇവ പരത്തുന്നത് '.
അന്വേഷി: നിങ്ങളൊക്കെ
ആരാണ്?
ഞാൻ വൈറസ്, ഞാൻബാക്ടീരിയ, ഞാൻ ഫംഗസ്, ഞാൻകൊതുക്, ഞങ്ങൾ ഒരുപാട് ഉണ്ട് അവർ പരിചയപ്പെടുത്തി.
അന്വേഷി :അപ്പോൾ നിങ്ങളാണ് ഇവിടെ അസുഖങ്ങൾ ഉണ്ടാക്കുന്നത് അല്ലേ?
എന്തിനാണ്നിങ്ങൾ ഇങ്ങനെ ജനങ്ങൾക്ക് ദോഷകരമായി കുടികൊള്ളുന്നത്.
വൈറസ് -താങ്കൾ എന്താണ് ഇങ്ങനെ പറയുന്നത് എന്നെ സൃഷ്ടിച്ചതും മനുഷ്യർ തന്നെയാണ്. മനുഷ്യനെ നശിപ്പിക്കാൻ വേണ്ടി മനുഷ്യരിൽ മാരക രോഗങ്ങൾ ഉണ്ടാകാൻ വേണ്ടി ലബോറട്ടറിയാൽ കൃത്രിമമായി നിർമ്മിക്കപ്പെട്ടതാണ് ഞങ്ങൾ .
കൃത്രിമം ആയോ!അന്വേഷി ചോദിച്ചു.
അതെ വൈറസ് പറഞ്ഞു.
അന്വേഷി ചോദിച്ചു എന്തിന്?
മാരക രോഗങ്ങൾരാജ്യത്ത് ഉണ്ടാകുമ്പോൾ രോഗങ്ങൾ മാരകം ആകുമ്പോൾ രോഗികൾവർദ്ധിക്കുമ്പോൾ അതിനെതിരെയുള്ള മരുന്നുകളുമായി രംഗപ്രവേശനം ചെയ്യും ഞങ്ങളുടെ സൃഷ്ടാക്കളായ ബഹുരാഷ്ട്ര കമ്പനികൾ, അവർ തന്നെ ഉണ്ടാക്കി വ്യാപിച്ച ഞങ്ങളുടെ കൈകൾ കൊണ്ടു തന്നെ ഒടുവിൽ അവർക്ക് മരണം .വൈറസ് പറഞ്ഞു.
ദൈവമേ! ലോകത്ത് എന്തൊക്കെയാണ് നടക്കുന്നത് അന്വേഷി പറഞ്ഞു.
അതേ മാഷേ,ഇതുപോലെ പുതിയ പുതിയ പേരിൽ പുതിയ വൈറസുകൾ പുതിയ പേരുള്ള അസുഖങ്ങൾ അതിന് പുതിയ പുതിയ മരുന്നുകൾ വൈറസ് പറഞ്ഞു.
മനുഷ്യജീവൻ വിറ്റ് പണമുണ്ടാക്കുന്ന കുറെ കമ്പനികൾ അല്ലേ ,അന്വേഷി പറഞ്ഞു.
അതെ.. ബാക്ടീരിയ മറുപടി നൽകി.
അപ്പോൾ നീ ആരാണ്? അന്വേഷി ചോദിച്ചു.
ഞാൻ ബാക്ടീരിയ മനുഷ്യർ വലിച്ചെറിയുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്നും ജനിക്കുന്നതാണ് ഞാൻ. ദിനംപ്രതി കുന്ന്കൂടുന്ന വീട്ടു മാലിന്യങ്ങളും, ഖരമാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും എല്ലാം ഞങ്ങളുടെ പറുദീസയാണ്. ജലാശയങ്ങളിലേക്ക് എത്തുന്ന ഞങ്ങൾ ആ പ്രദേശത്ത് കോളറ ,മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ബാക്ടീരിയ പറഞ്ഞു
നിങ്ങൾ എന്തിനാണ് പകർച്ചവ്യാധികൾ ഉണ്ടാക്കുന്നത്, അന്വേഷി ചോദിച്ചു.
ഞങ്ങളെഎന്തിനാണ് വളരുവാൻ വിടുന്നത് ,ഞങ്ങൾക്ക് വളരാനുള്ള സാഹചര്യം എന്തിനാണ് രാജ്യത്ത് ഉണ്ടാക്കുന്നത് ,ഫാക്ടറികളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മലിനവസ്തുക്കൾ എന്തിനാണ് പുഴ കളിലേക്കും കായലുകളിലേക്കും തള്ളുന്നത് ,വീട്ടിലെ അവശിഷ്ടങ്ങൾ എന്തിനാണ് കവറിൽ കെട്ടി റോഡരികിൽ നിക്ഷേപിക്കുന്നത്, എന്തുകൊണ്ടാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തത് ,പിന്നെ ഞങ്ങൾ എന്തു ചെയ്യും മാഷേ. ബാക്ടീരിയ പറഞ്ഞു.
ഞാൻ കൊതുക് ഇതേ അവസ്ഥ തന്നെയാണ് ഞങ്ങളുടെതും വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ടിന്നുകളും മറ്റും ജലം കെട്ടി നിൽക്കുമ്പോൾ ഞങ്ങൾക്ക് വളരുവാനുള്ള സാഹചര്യമൊരുക്കുകയാണ് അതുപോലെ ഓടകൾ, മലിനമായ ജലാശയങ്ങൾ, ഇന്ന് ഇവയെല്ലാം തന്നെ ഞങ്ങളുടെ വാസസ്ഥലമാണ്. കൊതുകു പറഞ്ഞു
'ഈ ലോകം എന്താ ഒന്നും മനസ്സിലാക്കാത്തത് 'അന്വേഷി സ്വയം ചോദിച്ചു.
ഞങ്ങളിൽ നിന്നും രക്ഷ വേണമെങ്കിൽ അങ്ങ് ഒരു ബോധവൽക്കരണം ജനങ്ങൾക്ക് വേണ്ടി നടത്തണം കൊതുകു പറഞ്ഞു.
' ബോധവൽക്കരണം ' ഇന്ത്യയിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മലയാളികൾ ലോകത്തെ നോക്കി കാണുമ്പോൾ, ലോകത്ത് നിലനിൽക്കുന്ന എല്ലാ മേഖലകളിലും ഒരു മലയാളിയുടെ സാന്നിധ്യം നമുക്കറിയാം .വിജയത്തിൻ്റെ പടവുകൾ ചവിട്ടി കയറുമ്പോൾ അവൻ എന്താണ് ഇവിടെ പരാജയപ്പെട്ടു പോകുന്നത്? അന്വേഷി ചിന്തിച്ചു.
ഞങ്ങൾക്ക് അറിയില്ല മാഷേ...! ഞങ്ങൾ പോകുന്നു മാലിന്യം നിറഞ്ഞ ലോകത്തിലേക്ക് ഞങ്ങൾ ഞങ്ങളുടെ കടമകളിൽ മുഴുകട്ടെ കൊതുകു പറഞ്ഞു.
ആകെ ഭ്രാന്ത് പിടിക്കുന്നു എന്തെല്ലാമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്നത് ഇനിയും എന്തെല്ലാം കാഴ്ചകൾ !അന്വേഷി പറഞ്ഞു...............
അയാൾ വേഗം അവിടെ കണ്ട ഒരു വേദിയിൽ കയറി നിന്ന് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ തുടങ്ങി. മാലോകരെ, നിങ്ങൾ ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ? വൈറസുകളും ബാക്ടീരിയകളും കൊതുകുകളും എല്ലാം നമ്മുടെ ജീവൻ കവർന്നു കൊണ്ടിരിക്കുന്നു .നാം തന്നെയാണ് നമ്മെ നശിപ്പിക്കുന്നത് എന്ന് ഓർക്കണം .നമ്മൾ ഇനി ഒരു വൈറസിനെയും ഉണ്ടാക്കാൻ പാടില്ല. നമ്മൾ ഇനി രോഗങ്ങൾക്ക് കീഴടങ്ങാൻ പാടില്ല.പ്രകൃതിയെ സംരക്ഷിച്ച് ഇനി ശേഷിക്കുന്ന കാലം നൻമകൾ മാത്രം ചെയ്യത് നമ്മൾ ജീവിക്കണം.
ശുചിത്വമുള്ള, രോഗ വിമുക്തമായ, പ്രകൃതി സംരക്ഷകരായ, ഒരുപുതു തലമുറയെ നമുക്ക് വാർത്തെടുക്കാം.
തുടർന്ന് അന്വേഷി അടുത്ത പട്ടണം ലക്ഷ്യമാക്കി നടന്നു.
~~~~~~~~~~~~~~~~~📖
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കഥ
|