ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ കൊറോണ എന്ന പേടി സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന പേടി സ്വപ്നം


           മനു പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് ഓടിച്ചെന്നു. ബാഗ് പടിയിൽ വച്ച് അവൻ ടാപ്പ് തുറന്ന് കയ്യും മുഖവും കഴുകി അകത്തുകയറി. എല്ലാവരും ടിവിയുടെ മുന്നിൽ ആയിരുന്നു. വാർത്ത ആയതുകൊണ്ട് അവൻ അത് ശ്രദ്ധിക്കാതെ യൂണിഫോം മാറി അടുക്കളയിലേക്ക് ചെന്നു. അമ്മ അവന് ചായയും ബിസ്കറ്റും നൽകി. അമ്മ അവനോടു ചോദിച്ചു നീ ഇന്ന് വളരെ സന്തോഷത്തിലാണ് എന്താ കാര്യം? അത് അമ്മേ ഞങ്ങളുടെ പരീക്ഷ തീർന്നു. ഇനി അവധിയാണ്... സന്ധ്യയായപ്പോൾ മനുവും അമ്മയും സന്ധ്യാനാമം ചൊല്ലി. അത് കഴിഞ്ഞപ്പോ അവൻ ഡ്രോയിങ് ബുക്ക് എടുത്തു വരയ്ക്കാൻ തുടങ്ങി. അച്ഛൻ അവനോടു പറഞ്ഞു പരീക്ഷ ഇല്ലല്ലോ എന്തെങ്കിലും ഒക്കെ വീട്ടിലിരുന്ന് ചെയ്യു. ഹേ അച്ഛൻ എങ്ങനെ അറിഞ്ഞു എനിക്ക് ഇനി പരീക്ഷയിൽ എന്ന്? വല്ലപ്പോഴും വാർത്ത ഒക്കെ കാണണം അച്ഛൻ അവനോടു പറഞ്ഞു. രാത്രിയിൽ ഉറങ്ങാൻ കിടന്ന മനു ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു....
       എന്നും വൈകിട്ട് സൈക്കിളുമായി അവൻ പാടത്ത് പന്തു കളിക്കാൻ പോകും. അങ്ങനെ മനു പോകുമ്പോൾ വഴിയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന അയൺ മാൻ, ജാക്കിചാൻ, ഡോറും ഒരു മീറ്റർ അകന്നകന്ന് ഒരു മരത്തിന്റെ ചില്ലയിൽ നിൽക്കുന്നു. പെട്ടെന്ന് നോക്കിയപ്പോൾ അവന്റെ മുന്നിലേക്ക് ഒരു ബോൾ പോലെ രണ്ട് കണ്ണും വായും കുറേ കൊമ്പൻ പല്ലു ദേഹത്ത് കിരീടം പോലെ പൊങ്ങി നിൽക്കുന്ന ഒരു രൂപം അവന്റെ മുന്നിലേക്ക് പാഞ്ഞുവന്നു. അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന സൂപ്പർഹീറോ പോലും അവനെ രക്ഷിക്കാൻ വന്നില്ല. അവൻ ഒരുവിധത്തിൽ വീട്ടിനകത്തേക്ക് ഓടികയറി. അമ്മേ അവൻ ഞെട്ടിയുണർന്നു.... മനു അവൻ കണ്ട സ്വപ്നങ്ങളെല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞു നീ ആ സ്വപ്നത്തിൽ കണ്ട രൂപം ഇല്ലേ അതിനു പറയുന്ന പേരാണ് കൊറോണ എന്ന് കോവിഡ് 19. ശരിക്കും അതിന്റെ അർത്ഥം കിരീടം എന്നാണ്. ലോകത്തുള്ള എല്ലാ രാജ്യത്തിലും ഈ പകർച്ചവ്യാധി പടർന്നിരിക്കുകയാണ്... ടൈപ്പ് ചെയ്യാം മരുന്നു കണ്ടുപിടിക്കാത്ത ഈ രോഗത്തെ എല്ലാവരും ഭയക്കുന്നു.. ഇതിനെ ലോകത്തിൽ നിന്നും തുടച്ചു മാറ്റാൻ പോരാടുകയാണ്.. ഈ പോരാട്ടത്തിൽ നമ്മളും പങ്കുചേരണം. അതെങ്ങനെ മനു ചോദിച്ചു. നിന്റെ പരീക്ഷ മാറ്റി വെക്കാൻ കാരണം ഈ വൈറസാണ്. ആളുകൾ ഒത്തുകൂടാനും മറ്റുള്ളവരുമായി ഇടപഴകാൻ പാടില്ല. അതുകൊണ്ടാണ് യാത്ര ഒഴിവാക്കാനും സമ്പർക്കം ചെയ്യാതിരിക്കാനും സർക്കാർ ലോക്ക് ഡൗൺ തീരുമാനിച്ചത്.. നമ്മൾ സർക്കാരിന്റെ തീരുമാനമനുസരിച്ച് ഈ ലോക്ക്‌ ഡൗൺ മുന്നോട്ടു കൊണ്ടുപോകണം.. അതുകൊണ്ട് എപ്പോഴും കൈകൾ നല്ല വൃത്തിയായി സൂക്ഷിച്ചു മാസ്ക് ധരിച്ച് നമ്മുടെ ആരോഗ്യവകുപ്പ് പറഞ്ഞു തരുന്നത് പോലെ ബ്രേക്ക് ദ ചെയിൻ എന്ന തീരുമാനം നമ്മൾ മുന്നോട്ടു കൊണ്ടുപോവുക.. പരിഭ്രാന്തി അല്ല ജാഗ്രതയാണ് വേണ്ടത്...


 


Arafa
8 I ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - ലേഖനം