ലോകം കീഴടക്കിയ മഹാവ്യാദി കൊറോണ വൈറസ് അഥവാ കോവിഡ് 19. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും വലിയ മഹാമാരി. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. പേടി വേണ്ട,ജാഗ്രത മതി.നമുക്ക് ഒറ്റ കെട്ടായിനിന്ന് കോറോണയെ പ്രതിരോധിക്കാം.വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നു പറയുന്നത് ആയിരിക്കും ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടം പോലിരിക്കുന്നതുകൊണ്ടാവാം 'ക്രൗൺ ' എന്ന് അർഥം വരുന്ന 'കൊറോണ' എന്ന പേര് നൽകിയിരിക്കുന്നത്.ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളും, എന്താണ് പ്രധിവിധി എന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
മുഖ്യമായും ശ്വാസനാളിയെയാണ് ഈ വൈറസ് ബാധിക്കുന്നത്. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ. പ്രായമായവരിലും, ചെറിയ കുട്ടികളിലും, ഗർഫിണികളിലും ഈ വൈറസ് പിടിമുറുക്കും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ ആണ് ഇപ്പോൾ നൽകാൻ കഴിയുന്നത്.
കൈകൾ കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്. കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ചു ദിവസേനെ പലതവണ കഴുകണം.രോഗബാധ റിപോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം.രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തിയവർ വിദേശ രാജ്യങ്ങളിൽ നിന്നും യാത്ര തിരിച്ചത് മുതൽ 28 ദിവസം വരെ പൊതുസമ്പർക്കം ഒഴിവാക്കുകയും വീടുകളിൽ തന്നെ കഴിയുകയും വേണം. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാലകൊണ്ട് മൂക്കും വായും മറച്ചു പിടിക്കണം. മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ഇത് സഹായിക്കും. രോഗ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിൽ പോകുമ്പോൾ മാസ്ക് ധരിക്കണം.രോഗലക്ഷണം ഉള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്. രോഗിയുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. ഈ രോഗത്തിന് നിലവിൽ യാതൊരുവിധ കുത്തിവയ്‌പോ പ്രതിരോധ മറന്നോ കണ്ടെത്തിയിട്ടില്ല. അതിനാൽ രോഗം വരാതെ സൂക്ഷിക്കണം എന്നതാണ് പ്രധാനം...........
'വീട്ടിലിരിക്കൂ , സുരക്ഷിതരാകൂ' എന്ന മുദ്രാവാക്യത്തിലൂടയും 'ബ്രേക്ക് ദി ചെയിൻ ' എന്ന പദ്ധതിയിലൂടെയും നമുക്ക് ഒറ്റ കെട്ടായി കൊറോണ വൈറസിനെ തുരത്താം.............