കൊറോണ
കൊറോണയെ തുരത്തീടാൻ
കൈ കഴുകേണം സോപ്പിനാൽ
മൂക്കും വായും മറച്ചീടാൻ തൂവാലയൊന്നു കരുതേണം
മറുനാട്ടീന് വരുന്നോരേ
കാക്കാം ഞങ്ങൾ കരുതീടാം
അറിയേണ്ടവരോടോതാതെ
ചുമ്മാ കറങ്ങി നടക്കരുതേ
ക്വാറന്റയിനിൽ പനി വന്നാൽ
സ്വസ്ഥതയില്ലാ ചുമ വന്നാൽ
ദിശയുടെ ഫോണിൽ വിളിക്കേണം
വഴികാട്ടീടും ചികിൽസയുമെത്തും
കൊറോണയമ്പേ പമ്പ കടക്കും
നാടിൻ നൻമകൾ കാത്തീടാൻ
ചങ്ങല പൊട്ടിച്ചൊന്നാകാം.