ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ
ആരോഗ്യശീലങ്ങൾ
ഓരോ വ്യക്തിയും സ്വന്തമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിക്കുകയാണ് എങ്കിൽ പകർച്ചവ്യാധികളെ ഒരുപരിധിവരെ നേരിടാൻ കഴിയും. ഇതിനൊരു ഉത്തമ ഉദാഹരണമാണ് ഈ ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗം അഥവാ കോവിഡ് 19. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കുവരുന്ന ചെറിയ നീർത്തുള്ളികൾ വഴിയാണ് ഇത് ആളുകൾക്കിടയിൽ പടരുന്നത്. ഈ വൈറസ് പടരാതിരിക്കാൻ പരിസരശുചിത്വവും വ്യക്തിശുചിത്വവും മുൻകരുതലുകളും ഏറെ പ്രധാനമാണ്. കൂടെ കൂടെ ആഹാരത്തിന് മുൻപും പിൻപും കൈകൾ 20 സെക്കൻഡ് സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കഴുകുക. പ്രത്യേകിച്ച് പുറത്തുപോയി വരുമ്പോൾ കൈകൾ ആരോഗ്യപ്രവർത്തകർ പറയുന്ന രീതിയിൽ കഴുകാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും മുളപ്പിച്ച പയർ വർഗ്ഗങ്ങളും പരിപ്പ് വർഗ്ഗങ്ങളും ഇളനീരും അടങ്ങിയ പോഷകസമൃദ്ധമായ ആഹാരം ശീലമാക്കുക. അമിതാഹാരം ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക ഉപയോഗം കഴിഞ്ഞാൽ തൂവാല സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി ഉണക്കുക. വായ, മൂക്ക്, കണ്ണ്, എന്നിവിടങ്ങളിൽ കഴിവതും തൊടാതെ ഇരിക്കുക. സാമൂഹ്യ അകലം പാലിക്കുക. കഴിക്കുന്ന ഭക്ഷണവും , ശരീര ശുചിത്വവും, ശരിയായ ആരോഗ്യം നിലനിർത്തുന്നതിന് നിർണായക പങ്കുവഹിക്കുന്നു. പല അസുഖങ്ങളും ഉണ്ടാവുന്നത് ശുചിത്വ കുറവിൽ നിന്നും ആണ്. ശുചിത്വം പുറമേ മാത്രം ഉണ്ടായിരിക്കേണ്ടത് അല്ല ജീവിതത്തിലെ മിക്ക പ്രവർത്തനങ്ങളെയും ഉൾക്കൊള്ളേണ്ട ഒന്നാണ് അത്. നിപ്പ വൈറസ് ബാധയേ നേരിട്ടത് പോലെ നമുക്ക് ഒരുമിച്ച് കരുതലോടെ പ്രവർത്തിക്കാം. *കരുതലോടെ ജീവിക്കാം. ഒന്നാണ് നമ്മൾ.*
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - ലേഖനം |