ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ



അക്ഷരകൂട്ടത്തിലർത്ഥം വിരചിക്കും ആദ്യാക്ഷരമാണെന്റെ അമ്മ

എന്നും എനിക്ക്,
 വഴികാട്ടിയാകുന്ന നന്മതൻ പീലിയാണമ്മ

കിങ്ങിണിതൊട്ടിലിൽ താരാട്ടു പാടിയ സൂര്യപ്രഭമായി അമ്മ

വക്ഷോജയുഗ്മതിൽ
ഇട്ടുമയക്കിയ ദുഗ്ദപ്രഭമായി അമ്മ

നാവിൽ നുണയുന്ന പാൽരസം ജീവന്റെ ആദ്യത്തെ ആഹാരമല്ലേ

'ആ' എന്ന് കേൾക്കുന്ന മാത്രയിൽ തന്നെനാം അമ്മയെ ഓർക്കണം നിത്യം
അമ്മയെ ഓർക്കണം നിത്യം.......
 


Pooja
8 E ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത