ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്.എൽ.പി.എസ്.കുളത്തൂർ/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഹെൽത്തി കിഡ്സ്‌

കുട്ടികൾക്ക് ഫിസിക്കൽ, മെന്റൽ ഫിറ്റ്നസ് ലഭ്യമാക്കുന്നതിനായി ഗവൺമെന്റിന്റെ കീഴിൽ വരുന്ന പദ്ധതി. കുട്ടികൾക്കും ടീച്ചർ മാർക്കും മുൻകൂട്ടി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ടെയിനി ഗ് സെക്ഷനുകളും. അതിനനുസരിച്ച് തുടർ പരിശീലനവും ലഭ്യമാകുന്നു. വളരെ കൃത്യമായി ടൈം ടേബിൾ അനുസരിച്ച് കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഒരു ഗ്രീൻ ആർമി കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിക്കുകയും ഒരു അധ്യാപിക ഗ്രീൻ ആർമിയുടെ ചാർജ് വഹിക്കുകയും ചെയ്യുന്നു. ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനങ്ങളിലും പരിസര ശുചിത്വം പാലിക്കുന്നതിനും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച്  പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും ഗ്രീൻ ആർമി ശ്രദ്ധ ചെലുത്തുന്നു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന അവബോധം  കുട്ടികളിൽ ഉണ്ടാക്കുന്നതിനും ഡ്രൈ ഡേ ആചരിക്കുന്നതിനുമെല്ലാം ഗ്രീൻ ആർമി സഹായകമായി. സ്കൂളിൽ ഒരു പച്ചക്കറി തോട്ടം പരിമിതികൾക്കിടയിലും     തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.