പച്ചപുതച്ചുള്ള എന്റെ നാട്
പക്ഷികൾ പാറിപ്പറക്കും നാട്
അരുവിയും തോടും നിറഞ്ഞ നാട്
കേരം നിറഞ്ഞുള്ള എന്റെ നാട്
കാടും മലയും നിറഞ്ഞ നാട്
തോടും പുഴകളുമുള്ള നാട്
കളകളം പാടി ഒഴുകും നാട്
വളകൾ കിലുക്കി കുണുങ്ങും നാട്
ചിങ്ങമാസത്തിലൊരുങ്ങും നാട്
പൊങ്ങും പൂവിളി പാടും നാട്
ഏറെ പ്രിയമുള്ള എന്റെ നാട്.