Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

പ്രമാണം:Selfie.jpg
selfie context



വർണാഭമായ ഒരു പ്രവേശനോത്സവമാണ് സ്കൂളിൽ നടത്തിയത്. രണ്ടാം ക്ലാസിലെ കുട്ടികൾ സ്നേഹാലിംഗനങ്ങളോടെയാണ് ഒന്നാം ക്ലാസുകാരെ സ്കൂളിലേക്ക് ആനയിച്ചത്. കഴിഞ്ഞ വർഷം പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ കുട്ടികൾക്കുളള പുരസ്കാര വിതരണവും നടന്നു

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഈ വർഷം സ്കൂളിൽ പുതുതായി ചേർന്ന കുട്ടികൾക്കായി സ്കൂൾ little kites ന്റെ നേതൃത്വത്തിൽ ഒരു selfie context നടത്തി. രക്ഷിതാക്കളോടൊപ്പം എടുത്ത selfie യിൽ നിന്നും HS ൽ നിന്ന് 8C യിലെ മുഹമ്മദ് മനാഫ്, UP യിൽ നിന്നും 5 C യിലെ ഏഞ്ജൽ എസ് ബിജു, LP യിൽ നിന്ന് 4 ലെ ഷൈനോ സഞ്ജു എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളിയിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.


പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷണത്തേക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് പര്യാപ്തമായ ഒരു അസംബ്ലി സ്കൂളിൽ നടത്തി

കോന്നി പഞ്ചായത്തിൻ്റെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് വാങ്ങിയ _നെ ആദരിച്ചു.

ലഹരിയെ കളിച്ച് തോൽപ്പിക്കാം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ Scratch Software ഉപയോഗിച്ച് നിർമ്മിച്ച ടുട്ടുവിന് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാമോ എന്ന ഗയിം എല്ലാ ക്ലാസിലെ കുട്ടികൾക്കും കാണാനും കളിക്കാനും അവസരം നൽകി. ചുറ്റുപാടും നിന്നുള്ള മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരികളിൽ നിന്നും ഒഴിഞ്ഞ് സുരക്ഷിതമായി ജീവിക്കുവാനുമുള്ള പ്രചോദനം നല്കുന്നതായിരുന്നു ഈ ഗയിം.വളരെ ആവേശത്തോടു കൂടി കുട്ടികൾ ഈ ഗയിമിനെ ഏറ്റെടുത്തു.

പ്രമാണം:38038 game1.jpg
 

വായനദിനം

ജൂൺ 19 ന് സ്ക്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പി എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പുസ്തകപരിചയം, വായനപ്രതിജ്ഞ, പ്രശ്‌നോത്തരി എന്നീ കാര്യപരിപാടികൾക്കു ശേഷം ബഹു. പ്രഥമാധ്യാപിക ശ്രീമതി ജമില ടീച്ചർ വായനദിന സന്ദേശം നല്കി. വിദ്യാരംഗം ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പും ആദ്യ യോഗവും സ്കൂൾഗ്രന്ഥശാലയിൽ വച്ചു നടന്നു.

ബഷീർ ദിനാചരണം

ജൂലൈ 5 ന് ഓർമ്മയുടെ അറകൾ എന്നു പേരിട്ട ബഷീർ പ്രദർശിനി ഒരുക്കി. ഒരു ദിവസം നീണ്ടുനിന്ന പ്രദർശനത്തിൽ ബഷീറിന്റെ ജീവിതവും സാഹിത്യവും പരിചയപ്പെടുത്തി. മാങ്കോസ്റ്റിൻ, ഗ്രാമഫോൺ, ബഷീർ കഥാപാത്രങ്ങൾ മുതലായ വിഭവങ്ങൾ പ്രദർശനത്തെ ആകർഷകമാക്കി.

സാഹിത്യസെമിനാർ

ജൂലൈ 29 ന് കോന്നി ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ചു നടന്ന ഉപജില്ലാതല സാഹിത്യ സെമിനാറിൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെക്കുറിച്ചു പ്രബന്ധമവതരിപ്പിച്ച ഈ സ്കൂളിലെ അലീന സജി ഒന്നാം സ്ഥാനം നേടി. തുടർന്ന് ജില്ലാ തലത്തിലും പ്രതിഭ തെളിയിച്ച് സംസ്ഥാന ശില്പശാലയിലേക്ക് യോഗ്യത നേടി.

കൊല്ലവർഷപ്പിറവി ആഘോഷം

കൊല്ലവർഷം പുതിയ യുഗത്തിലേക്കു പ്രവേശിക്കുന്ന 1200 ചിങ്ങം 1 നെ വരവേൽക്കാൻ എല്ലാ ക്ലാസുകളും കൈയെഴുത്തു മാസിക തയ്യാറാക്കി. ആഗസ്റ്റ് 19 ന് ചേർന്ന അസംബ്ലിയിൽ 24 കൈയെഴുത്തുമാസികകൾ പ്രകാശനം ചെയ്തു.

ചന്ദ്രദിനം

 
ചാന്ദ്രദിനം

ജൂലൈ 12 ന് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കോന്നിയിൽ ചാന്ദ്രദിനം, LP, UP, HS വിഭാഗം സമൂചിതമായി ആഘോഷിച്ചു.  കുട്ടികളുടെ റോൾ പ്ലേ, നീൽ ആംസ്ട്രോങ്ങ്

എഡ്വിൻ ആൽഡിറിൻ,മൈക്കൽകോളിംഗ്സ്, എന്നിവരുടെ പരിചയപ്പെടൽ,ചന്ദ്രന്റെ ആത്മകഥ, ചാന്ദ്രഗാനം, പ്രസംഗം, സ്കിറ്റ്,പോസ്റ്റർ പ്രദർശനം,  ഗ്രഹങ്ങളെ അറിയാൻ തുടങ്ങിയ പ്രോഗ്രാമുകൾ നടത്തി.

അന്താരാഷ്ട്ര യോഗ ദിനം

യോഗാദിനം സമുചിതമായി ആഘോഷിച്ചു യോഗ ട്രെയിനർ ശ്രീ അഭിലാഷ് ക്ലാസ്സിന് നേതൃത്വം നല്കി.ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ അകറ്റാൻ ഒരു ഒറ്റമൂലി എന്ന നിലയിൽ യോഗ നാം ഉപയോഗപ്പെടുത്തുന്നു

ഹിരോഷിമ - നാഗസാക്കി ദിനം

ഓഗസ്റ്റ്6 ഓഗസ്റ്റ് 9 ദിനങ്ങളിൽ ഇത് ആഘോഷിച്ചു. സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയും കുട്ടികളിൽ യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. സോഷ്യൽ സ്റ്റഡീസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം സമചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൽ ജി സന്തോഷ് കുമാർ പതാക ഉയർത്തി.കുട്ടികൾ സ്വാതന്ത്ര്യ ഗാനങ്ങൾ ആലപിച്ചു. SPC,SCOUT&GUIDE എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക റാലി ഉണ്ടായിരുന്നു. PTA പ്രസിഡൻഡ് അനിൽകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ പ്രതിനിധി ആതിര സ്വാതന്ത്ര്യദിനത്തെ പറ്റി സംസാരിച്ചു. രാജ്യത്തിൻറ വൈവിധ്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കുന്നതിൽ കുട്ടികൾക്കുള്ള പങ്കിനെ ഉറപ്പിക്കാനായി എന്നത് ഇനി ദിനത്തിന്റെ മേന്മയാണ്. സമത്വം സ്വാതന്ത്ര്യം സാഹോദര്യം മതനിരപേക്ഷത എന്നീ ഭരണഘടന മൂല്യങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ കുട്ടികളെ ചുമതലപ്പെടുത്തി.

വർണ്ണോത്സവം 2024

ജില്ലാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നവംബർ 14ന് ശിശുദിനാഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന വർണോത്സവം കോഴഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി സമാപിച്ചു. നമ്മുടെ സ്കൂളിന് ഇതിൽ ധാരാളം സമ്മാനങ്ങൾ കിട്ടി. കഥാരചന ഹൈസ്കൂൾ വിഭാഗം മലയാളം അനൂസ് ശ്രീരാജ് ,കഥ ഇംഗ്ലീഷ് ഹൈസ്കൂൾ വിഭാഗം ശ്രേയ ശ്രീജിത്ത് ,ഉപന്യാസം മലയാളം ഹൈസ്കൂൾ ഭാഗം അലീന സജി, ലളിതഗാനം നിഖില വർഗീസ്, ഉപന്യാസം, പ്രസംഗം ഇംഗ്ലീഷ് ജോൺ കുറ്റിയിൽ, ദേശഭക്തിഗാനം മൂന്നാം സ്ഥാനം എന്നിവ സ്കൂൾ നേടി.

യുപി വിഭാഗം മലയാളം പ്രസംഗത്തിൽ ലാവണ്യ ലിനേഷിന് രണ്ടാം സ്ഥാനം ലഭിച്ചു. ഈ കുട്ടി സംസ്ഥാനതലത്തിൽ മത്സരിക്കുകയും ജില്ലാതല ശിശുദിന ആഘോഷത്തിൽ സ്പീക്കർ ആയി തിരഞ്ഞെടുക്കപെടുകയും ചെയ്തു.

സ്കൂൾ തല കായികമേള

കായിക മേള 2024 കൂടൽ ഗവ. സ്കൂളിൽ വച്ച് നടത്തി

സ്കൂൾതല ചാമ്പ്യനായ ഹൃദ്യ എസ് ബിനു ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിൽ സബ് ജില്ലാതലത്തിൽ മത്സരിക്കുകയും അവിടുന്ന് ജില്ലാതലത്തിൽ രണ്ടാംസ്ഥാനത്തെത്തി സംസ്ഥാനതല മത്സരത്തിന് അർഹത നേടുകയും ചെയ്തു.

ഇൻക്ളൂസീവ് കായികമേള

ഇൻക്ളൂസീവ് കായികമേളയുടെ ഭാഗമായി സമഗ്ര ശിക്ഷ പത്തനംതിട്ട സംഘടിപ്പിച്ച ജില്ലാ മത്സരത്തിൽ പങ്കെടുത്ത ഈ സ്കൂളിലെ അനാമിക കുമാരി, മുഹമ്മദ് സിയാൻ, ആൽവിൻ മോൻസി, കാശിനാഥ് കെ എസ് എന്നിവർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു.

ജില്ലാ സ്പോർട്സ്

ജില്ലാ സ്പോർട്സ് മത്സരങ്ങൾ 22 23 24 തീയതികളിൽ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്നു. ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനവും നേടി ഹൃദ്യ എസ് ബിനു സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. റോളർ സ്കേറ്റിംഗ് സംസ്ഥാനതല മത്സരത്തിലേക്ക് ആര്യൻ സജി തിരഞ്ഞെടുക്കപ്പെട്ടു. കരാട്ടയ്ക്ക് സിദ്ധാർത്ഥ് എസ് തിരഞ്ഞെടുക്കപ്പെട്ടു.

ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേള

ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകളുടെ സബ്ജില്ലാ മത്സരങ്ങൾ കൂടുതൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. എല്ലാ വിഭാഗങ്ങളിലും സ്കൂളിലെ കുട്ടികൾ നല്ല പ്രകടനം കാഴ്ചവച്ചു. ഹൈസ്കൂൾ ഗണിതമേളയിൽ അനുപ്രിയ, അർജുൻ, രഹന രാജ് എന്നിവർ ജില്ലാ മത്സരത്തിന് അർഹത നേടി. സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ അഞ്ജന, നിതിൻ എന്നിവരും ഇമ്പ്രവൈസ്ഡ് എക്സ്പെരിമെന്റൽ ആതിര ഹിബ എന്നിവരും പ്രോജക്ടിൽ കാവ്യ, ശ്രേയ എന്നിവരും ജില്ലാ മത്സരത്തിന് അർഹത നേടി. വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ നന്ദകുമാർ, അജീർ, ഗംഗ, തീർത്ഥ എന്നിവർ ജില്ലാ മത്സരത്തിന് അർഹത നേടി. സോഷ്യൽ സയൻസ് മേളയിൽ ഇലക്യൂഷൻ ശ്രീലക്ഷ്മി നായർ, അറ്റ്ലസ് മേക്കിങ് ഗംഗ മുരളി വർക്കിംഗ് മോഡൽ ആവണി മഹേഷ്, സതീഷ് എന്നിവർ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ, സ്ക്രാച്ച് എന്നിവയിൽ ആദിൽ ഡി, ബ്ലസ്സൻ എന്നിവർ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനശാസ്ത്ര മേളയിലേക്ക് ഐ ടി- ആനിമേഷൻ ആദിൽ ഡി , സോഷ്യൽ സയൻസ്-അറ്റ്ലസ് മേക്കിങ് ഗംഗ മുരളി, മാത്തമാറ്റിക്സ്- അനുപ്രിയ ജെ എന്നിവർ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടുകയും എ ഗ്രേഡ് നേടുകയും ചെയ്തു.

സ്കൂൾ കലോത്സവം

ഒക്ടോബർ 9 10 തീയതികളിലായി സ്കൂൾ കലോത്സവം നടന്നു എട്ടാം ക്ലാസുകാർ നിർദ്ദേശിച്ച തകതിമി എന്ന പേരാണ് കലോത്സവത്തിന് പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് അജിത് ചെങ്ങറ കലോത്സവ പരിപാടികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മൂന്ന് സ്റ്റേജുകളിലായി രണ്ട് ദിവസം നീണ്ട കലോത്സവം നടന്നു.