ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ/ചരിത്രം
1962മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .തോമസ് സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1964-ൽ മിഡിൽ സ്കൂളായും 1967-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. കുടിയേറ്റമേഖലയായ എലിമുള്ളുംപ്ലാക്കൽ പ്രദേശത്ത് സ്ക്കുളുനിന് വേണ്ടി പ്രവർത്തിച്ച പ്രമുഖവ്യക്തികൾ കൊടുന്തറ ശ്രീ കേശവപിള്ള ,ശ്രീ നിരവേൽ ഗംഗാധരൻ , ശ്രീ ഇഞ്ചപ്പാറ നാണു,ശ്രീ.പാറയിൽ കൃഷ്ണൻ,ശ്രീ നിരവേൽ കുട്ടപ്പൻ ,ശ്രീ ദാമോദരൻ തുടങ്ങിയവരാണ് . സ്ക്കുൾ നിർമ്മിക്കാൻ സ്ഥലം നൽകിയ പ്രമുഖർ ശ്രീ നിരവേൽ ജോർജ്ജ് ,ശ്രീ കൊടിന്തറ കേശവപിള്ള , നിരവേൽ ശ്രീകുഞ്ഞുരാമൻ,നാടുകാണിൽ ശ്രീയോഹന്നാൻ ,ശങ്കരത്തിൽ ശ്രീ മത്തായി ,അയത്തിൽ ശ്രീ ദിവാകരൻ തുടങ്ങിയവരാണ് .
2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഗസ്റ്റ് അദ്ധ്യാപകരോടുകൂടി തുടക്കമിട്ട സയൻസ് ,ഹ്യുമാനിറ്റിസ് ബാച്ചിൻ്റെ പ്രിൻസിപ്പാൾ ഇൻ ചാർജ് ആയി ശ്രീ.തോമസുകുട്ടി സ്ഥാനം ഏൽക്കുകയുണ്ടായി .2005ൽ സ്ഥിരഅദ്ധ്യാപക നിയമനത്തോടെ പ്രിൻസിപ്പാൾ ശ്രീമതി .കെകെ സുലേഖ അധികാരം ഏറ്റു .