സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌.

എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌. ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻെ കാലത്ത്‌ ദിവാൻജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സർക്കാർ എലിമെന്ററി സ്‌ക്കൂൾ സ്ഥാപിക്കുന്നതിന്‌ തീരുമാനിച്ചു. തിരുവിതാംകൂർ സംസ്ഥാനത്തിൽ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനു മുൻപ്‌ തന്നെ മഞ്ഞപ്ര നേറ്റീവ്‌ ഗ്രാന്റ്‌സ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാലയത്തിൽ കുഞ്ചുവാര്യർ ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ചന്ദ്രപ്പുര കവലയിൽ പ്രവർത്തനം ആരംഭിച്ച ലോക്കൽഗവൺമെന്റ്‌ എലിമെന്ററി സ്‌ക്കൂൾ ( എൽ. ജി. ഇ.എസ്‌.) വൈക്കോൽ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ്‌ പ്രവർത്തിച്ചിരുന്നത്‌.1966 ലാണ്‌ ഈ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉയർത്തിയത്‌. മഞ്ഞപ്ര പഞ്ചായത്തിൽ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച്‌ സർക്കാരിനെ ഏൽപ്പിച്ചു. ഹൈസ്‌ക്കൂൾ നിർമാണ കമ്മറ്റി നാട്ടുകാരിൽ നിന്നും 25000 രൂപ പിരിച്ചെടുത്ത്‌ കെട്ടിടനിർമാണത്തിനുപയോഗിച്ചു. 1977 മാർച്ചിൽ ആദ്യബാച്ചിലെ വിദ്യാർത്ഥികൾ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതി. ലോവർ പ്രൈമറിസ്‌ക്കൂൾ - 1907-1965 അപ്പർ പ്രൈമറിസ്‌ക്കൂൾ - 1966-1974 അപൂർണ്ണ ഹൈസ്‌ക്കൂൾ - 1974-1976 പൂർണ ഹൈസിക്കൂൾ - 1976 ജൂൺ മുതൽ ഹയർ സെക്കന്ററി -2000 മൂതൽ