എത്ര മനോഹരം എന്റെ ഗ്രാമം
നയന മനോഹരം എന്റെ ഗ്രാമം
കൺകുളിർപ്പിക്കുന്ന കൊച്ചു ഗ്രാമം
എത്ര മനോഹരം എന്റെ ഗ്രാമം
പച്ചപുതപ്പിട്ട പാടങ്ങളും
വീശിയടിക്കുന്ന മാരുതനും
താരാട്ടുപാടുന്ന അമ്മമാരും
സ്നേഹിച്ചിടുന്നൊരെൻ കൊച്ചു ഗ്രാമം
കൊഞ്ചികളിക്കുന്ന കുട്ടികളും
മണ്ണപ്പം ചുട്ടുകളിച്ചിടുന്നു
നാടുകാണാനെത്തും കൂട്ടരെല്ലാം
കോരിത്തരിച്ചങ്ങു നിന്നുപോയി
ദുഷ്ടതയില്ല കളങ്കമില്ല
സ്നേഹമാണെല്ലാം അമൃതതല്ലോ
പച്ചപ്പുതപ്പിട്ട മലനിരകൾ
കളകളം പാടുന്ന പുഴകളുണ്ടേ
ഊഞ്ഞാലുകെട്ടുവാൻ മാവുമുണ്ട്
തേനൂറും മാമ്പഴകൂട്ടമുണ്ട്
നെല്ലുകൾ സ്വർണ്ണ നിറമണിഞ്ഞു
കൊയ്‍ത്തുകാർ പാടത്ത് നിരനിരന്നു
എത്ര മനോഹരം എന്റെ ഗ്രാമം
നയന മനോഹരം എന്റെ ഗ്രാമം