ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/സൗകര്യങ്ങൾ
U P HS HSS VHSS ക്ലാസ്സുകൾ പ്രവർത്തിക്കുന്ന വിശാലമായ വിദ്യാലയം2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഏഴു കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ഹയർ സെക്കണ്ടറിക്ക് മൂന്നുനില കെട്ടിടവും ഹൈസ്കൂൾ വി എച്ച് എസ് സി വിഭാഗങ്ങൾക്ക് ഇരുനില കെട്ടിടവും പൂർത്തിയായി വരുന്നു.പണി പൂർത്തിയായ ക്ലാസ് മുറികൾ സ്മാർട്ട് റൂമുകളായി മാറിക്കൊണ്ടിരിക്കുന്നു.
എല്ലാ വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര കമ്പ്യൂട്ടർ ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.
യാത്രാ സൗകര്യത്തിനായി സ്കൂൾ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ജൈവ വൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും പരിസ്ഥിതി സൗഹൃദ അസംബ്ലി പാർക്കും സ്കൂളിൻ്റെ പ്രത്യേക സവിശേഷതകളാണ്.പെൺകുട്ടികൾക്കായി സുസജ്ജമായ ഷീ ടോയ്ലറ്റും ക്രമീകരിച്ചിട്ടുണ്ട്.
ലൈബ്രറി റൂമുകൾ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ കളിസ്ഥലവും പ്രഗല്പഭരായ കായികപരിശീലകരും ഉണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന കേന്ദ്രവും പ്രത്യേക അദ്ധ്യാപികയുടേയും , സ്പീച്ച് തെറാപ്പിസ്റ്റ്, കൗൺസിലർ, ഹെൽത്ത് നഴ്സ് എന്നിവരുടേയും സേവനം ലഭ്യമാണ്. ഒരു മികച്ച ഓഡിറ്റോറിയവും ഉണ്ട്. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയുണ്ട്.