ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ ജീവൻ
        മനുഷ്യർക്ക് ഈശ്വരൻ കനിഞ്ഞു നൽകിയ വരദാനമാണ് പ്രകൃതി .പ്രകൃതിയിലെ ഓരോ മനോഹര വസ്തുക്കളും മനുഷ്യരെ ജിവിക്കുവാൻ  ഉദ്ബോധിപ്പിക്കുന്നു  .പ്രക്രതി ഹരിതാഭമാണ് .  ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും സൂചകമാണ്  പച്ചപ്പ്. എന്നും പ്രക്രതി ഹരിതവർണ്ണത്തിൽഒരുങ്ങി നിൽക്കുന്നതാണ് . ഭംഗിയ  എന്നാൽ  ഇതൊന്നും മനസ്സിലാക്കാതെ  ,  ഇന്നത്തെ തലമുറ  പ്രകൃതിയെ  ചൂഷണംചെയ്യുകയാണ്.മനുഷ്യരുടെ  സ്വാർത്ഥതാല്പര്യങ്ങളാൽ പ്രകൃതിയെ  നിരന്തരംചൂഷണ വിധേയമാക്കുകയും പരിസ്ഥിതി
         പ്രശ്നങ്ങൾ  ഉടലെടുക്കുകയുംചെയ്യുന്നു. പ്രകൃതിയോടും  സഹജീവജാലങ്ങളോടും മനുഷ്യർ കാട്ടുന്ന  എറ്റവും വലിയ  ക്രൂരതയാണ്  വനനശീകരണം  . വനനശീകരണത്തിലൂടെ ശുദ്ധജലവും എല്ലാം നമ്മുക്ക്  കുറേശ്ശെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ് . ഭാവിയിലൊരു യുദ്ധമുണ്ടായാൽ  അത്  ജലത്തിനുവേണ്ടിയായിരിക്കുമെന്ന്  മഹാന്മാർ നേരത്തേ പ്രവചിച്ചിരുന്നു.  ഇവയ്ക്ക് വളരെ ഏറെ വില മനുഷ്യർ നൽകേണ്ടിവരും .ആഗോളതാപനത്തിന്റെ ഫലങ്ങൾ  അനുഭവിക്കാൻ  ഒരുങ്ങുകയാണ് ഭൂമിയിലെ  ജീവജാലങ്ങൾ. വനനശീകരണം മൂലം മണ്ണൊലിപ്പിന്റെ തീവ്രത വർദ്ധിക്കുന്നു  .മണ്ണൊലിപ്പിനെക്കുറിച്ച്  പ്രശസ്തചിന്തകനായ ഹക്സിലി പറഞ്ഞിരിക്കുന്നത അദ്ദേഹമാണ് ആറ്റം ബോംബ് ഒരു നാഗരികതയെ നശിപ്പിക്കുമെങ്കിൽ  മണ്ണൊലിപ്പ് നശിപ്പിക്കുന്നത് അതിന്റെ മാതൃത്വത്തെയാണ് .ലോകത്താകെ വർഷം തോറും മൂവായിരം കോടി മേൽമണ്ണ് ഒലിച്ചു പോകൊന്നുണ്ടന്നാണ് കണക്ക്.ഒരുഘന ഇഞ്ച്  മേൽമണ്ണ് ഉണ്ടാകുവാൻ  ആയിരം വർഷംവരെ വേണമെന്ന് പഠനങ്ങൾ പറയുന്നു .അപ്പോഴാണ് മണ്ണൊലിപ്പിന്റെ ഭീകരത നമുക്ക് മനസ്സിലാകുന്നത് .
                        വനനശീകരണം ജലലഭ്യതക്കു സാരമായ കോട്ടമുണ്ടാക്കുന്നു .ഭൂഗർഭ ജലനിരപ്പ് അനുദിനം കുറഞ്ഞു വരുന്നു .ഒരുഹെക്ടർഹരിതവനം രണ്ടരലക്ഷം ലിറ്റർ വെള്ളം അതിന്റെ വേരുകളിലും തണ്ടുകളിലുമായി സംഭരിച്ചു വയ്ക്കുന്നു .എന്നും വേനൽ കാലത്തു മണ്ണിലേക്ക് വിട്ടു കൊടുത്തു നനവുള്ളതാക്കുകയും ചെയ്യുന്നു.ചോലകുളും അരുവികളും നീരൊഴുക്ക് ഉള്ളതാക്കി തീർക്കുകയും ചെയ്യുന്നു  ചുരുക്കത്തിൽ വനനശീകരണം നമ്മുടെ പുഴകളും തോടുകളും വരണ്ടുണങ്ങാൻ കാരണമായി .ഇത് ഭൂമിയുടെ ആവാസ വ്യവസ്ഥയെ തന്നെ മാറ്റുന്നു .ഒരു സുനാമിയോ വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്ഥിതിയെ കുുറിച്ചോർത്തിട്ട് കാര്യമില്ല .നിത്യവും പരിസ്ഥിതിയെ സംരക്ഷിക്കുവാനുള്ള ബോധം മനുഷ്യ മനസ്സുൾക്കിടയിലുണ്ടാകണം .പതിറ്റാണ്ടുകളായി പ്രാണവായുനൽകിയ തെരുവുകളെ വികസനത്തിന്റെ പേരിൽ കശാപ്പുചെയ്യുന്നവർ ശ്രേദ്ധിക്കേണ്ട നിരവധി പ്രശ്നങ്ങൾ ലോകമെങ്ങും നടക്കുന്നുണ്ട്  .മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോൾ പ്രകൃതിയുടെ താളം തെറ്റുന്നു .സൗന്ദര്യം നഷ്ടമാകുന്നു .പ്രകൃതി സംരക്ഷണത്തെ കുറിച്ച് പ്രഭാഷണം നടത്തുന്നതുകൊണ്ടൊന്നും മനുഷ്യ മനസ്സ് തുറക്കില്ല .അനുഭിക്കുമ്പോഴേ അവർ പഠിക്കുകയുള്ളു .എന്നാലും പ്രകൃതി സംരക്ഷണത്തിനായി സ്വന്തം ജീവിതം അർപ്പിച്ച ഒരുപാടുമഹദ്  വ്യക്തികൾ ഈലോകത്തുണ്ട് അവരെപ്പോലെ ഈ ഭൂമി നാളേക്കും എന്നേക്കും എന്ന സങ്കല്പത്തോടെ നമുക്കും പ്രാർത്ഥിക്കാം .
പാർവതി എസ് നായർ
9 C ഗവ എച്ച് എസ് എസ് $വിഎച്ച് എസ് എസ് കല‍ഞ്ഞൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം