ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും നമ്മളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും നമ്മളും

ജൂൺ 5ലോക പരിസ്ഥിതി ദിനം . പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണതയെകുറിച്ചും ലോക ജനതയെ ബോധ്യപെടുത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് .എന്നാൽ നാം ഇന്ന് ജീവിക്കുന്ന ലോകത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കി മനുഷ്യൻ പരിസ്ഥിതിക്ക് മേലുള്ള ചൂഷണം ശക്തമാക്കിക്കൊണ്ടിരിക്കുന്നു .ഇക്കാലത്ത്പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഏറെയാണ് .കാട് ,കടൽ ,മല,പുഴ, മരം ഇവയെല്ലാം പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്റെ ഏറ്റവും പ്രധാനമായ ആവശ്യങ്ങൾ മൂന്നാണ് -പ്രാണവായു ,വെള്ളം ,ഭക്ഷണം .ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു .ഇവ മൂന്നും ഇന്ന് അന്യമാവുകയാണ്

ഭൂമിയിലെ വനസമ്പത്തിന്റെ ഏറെ പകുതിയും ഇന്ന് നാമാവശേഷമായിക്കഴിഞ്ഞു. ഇതുമൂലം നമ്മുടെ രാജ്യത്തുൾപ്പടെ മഴ ലഭ്യതയിൽ പുറകിലായി ക്കഴിഞ്ഞു .വരൾച്ച കടന്നു കയറി .പൈപ്പിൽ വെള്ളമില്ലാത്ത ഒരു മണിക്കൂർ ചിന്തിച്ചു നോക്കാനാവില്ല .പരിസ്ഥിതി ദുരന്തങ്ങളിൽ നിന്ന് നമ്മുടെ കൊച്ചു കേരളം മുക്തമല്ല. അനിയന്ത്രിതമായ മണൽ വാരൽ മൂലം നമ്മുടെ നദികളേറെയും മരിച്ചു കഴിഞ്ഞു .സമുദ്രങ്ങൾ ദിനം പ്രതി മലിനമാക്കുന്നു .എന്തിനേറെ ശുദ്ധവായു ശ്വസിക്കാൻ കിട്ടുന്നില്ല. രാസമാലിന്യവും പ്ലാസ്റ്റിക് പോലുള്ള ഖരമാലിന്യവും നമ്മുടെ അശ്രധമൂലം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു ശുദ്ധവായുവും ശുദ്ധജലവും സമാധാനപൂർണമായ അന്തരീക്ഷവും നമ്മുടെ അവകാശമാണ് .നമ്മുടെ ആശ്രദ്ധയാകാം നാളത്തെ തലമുറയുടെ വിധി നിർണയിക്കുന്നത് .നാം ആണ് പരിസ്ഥിതിയെ ആശ്രയിക്കുന്നത് അതിനാൽ പരിസ്ഥിതിസംരക്ഷണം നാം ഓരോരുത്തരുടെയും കർത്തവ്യമാണ്

ഓർക്കുക പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല്ല

കൃഷ്ണ എം നായർ
9 D ജി വി എച്ച് എസ് എസ് കലഞ്ഞൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം