ഇനിയും വരുമൊരു പുതു പുലരി
കോവിഡിൻ കാലവും അസ്തമിക്കും
എത്രയോ എത്രയോ ദുരന്ത മുഖങ്ങളിൽ -
കടന്നു നാം പതറാതെ ഇക്കാലമത്രയും ,
ഇപ്പോൾ അകത്തിരിക്കുന്നത് ഭീരുത്വം അല്ലടോ
ചങ്കൂറ്റം ആണത് ഒന്നോർക്കുക സോദരാ.
ഓരാൾ തന്നുടെ അശ്രദ്ധ മൂലം ഈ -
പൊതുസമൂഹത്തിന് അപകടം പറ്റുവാൻ ,
കാരണമാകുന്നത് ആരും ആയാൽ അതിന് പരിണിതമൊ
ഒരണുബോംബിൻ തുല്യമായി തീർന്നിടും ഓർക്കുക
ഭയമല്ല വേണ്ടത് ജാഗ്രതയാണെന്ന് -
ചൊല്ലിപഠിപ്പിച്ചു വയ്ക്കണം നമ്മളെ.
ഈ കീചകൻ തന്നുടെ കയ്യിൽ പിടഞ്ഞൊരാ
സോദരങ്ങൾക്കായി എൻ പ്രണാമം