ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതലാബ് നവീകരിച്ചു.

എല്ലാശാസ്ത്രങ്ങളുടെയും രാജ്ഞിയായ ഗണിതത്തിന് ജീവിതവിജയം നേടുന്നതിൽ നിർണായക സ്വാധീനമുണ്ട്. മൂർത്തങ്ങളും അമൂർത്തങ്ങളുമായ ആശയങ്ങൾ മനസ്സിൽ പതിയുമ്പോൾ ഗണിതപഠനം സാർത്ഥകമാകുന്നു. അതുകൊണ്ടുതന്നെ ഗണിതലാബിന് പ്രാധാന്യം നൽകുന്ന പഠനരീതി ഉപയോഗിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ തൊട്ടറിഞ്ഞ് ചെയ്യുന്നതിലൂടെ അടിസ്ഥാന പഠനലക്ഷ്യങ്ങൾ കൃത്യമായി കുട്ടികൾ നേടുന്നു.

ഗണിതക്രീയകൾ വേഗത്തിലും കൃത്യമായും സൂക്ഷമമായും ചെയ്യേണ്ടിവരുന്ന കളികളിൽ ഏർപ്പെടുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു. പാഠഭാഗവും അധികവായനയുമായും ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ (കുട്ടികൾ സ്വയം ചോദ്യം തയ്യാറാക്കി മത്സരം നടത്തുന്നു)വളരെ അധികം പ്രയോജനം ചെയ്യുന്നുണ്ട്.

ഗണിതപഠനത്തിന് ഗണിതക്ലബ്ബിന് വളരെയധികം സ്വാധീനമുണ്ട്. പസിൽ, പ്രോജക്ട്, സെമിനാർ,മാഗസിൻ, വാർത്താശേഖരണം,ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നു.

ICT സാധ്യതകൾ പഠനസാമഗ്രികൾ എന്നിവ പരമാവധി ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ ചെയ്യുന്നു. ഇതിലൂടെ പഠനം രസകരവും ആസ്വാദ്യവുമാകുന്നു.