ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കായിക രംഗത്ത് മികച്ച നേട്ടം എല്ലാ വർഷവും മികച്ച നേട്ടം കൈവരിക്കുന്ന സ്കൂൾ ആണ് വലിയഴീക്കൽ ഗവണ്മെന്റ് ഹയർ സെക്രന്ററി സ്കൂൾ. എല്ലാ വർഷവും ദേശീയ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്. പ്ലസ് 2 വിദ്യാർത്ഥി ആയ ആകാശ് കേരള ബേസ്ബോൾ സബ് ജൂനിയർ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു.സംസ്ഥാന ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർഥിനികൾ എല്ലാ വർഷവും പങ്കെടുക്കയും വിജയം കൈവരിക്കുകയും ചെയ്യുന്നു.ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ പലരും യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്( ബബിലു, അഹല്യ കുട്ടൻ, മേഘ ലിബു, ഹരികൃഷ്ണൻ, ശ്യാംകുമാർ ).100 മീറ്റർ ട്രാക്ക് പോലും ഇല്ലാത്ത ഈ സ്കൂൾ തുടർച്ചയായി 3 വർഷം അമ്പലപ്പുഴ സബ്ജില്ല ചാമ്പ്യൻമാരായിട്ടുണ്ട്. ഇപ്പോൾ ഈ സ്കൂളിൽ കായിക അദ്ധ്യാപകൻ ഇല്ല.