ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
- ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ നിർമ്മാണം, റാലി, പൂന്തോട്ടനിർമ്മാണം എന്നിവ നടത്തുകയുണ്ടായി.
- ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര മനുഷ്യൻ കുട്ടികളുമായി സംവദിച്ചു, അമ്പിളിമാമന് ഒരു കത്തെഴുത്ത് മത്സരം, ക്വിസ്, ചുവപ്പത്രനിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
- സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചു.സ്കൂൾതല ശാസ്ത്രമേളയിൽ കുട്ടികളുടെ വിപുലമായ പങ്കാളിത്തവും അതുപോലെതന്നെ ഇതിൽ നല്ല മികവ് കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാ മത്സരത്തിലും തുടർന്ന് ജില്ലാമത്സരത്തിലും പങ്കെടുക്കാൻ സാധിച്ചു. സ്കൂൾ സയൻസ് ഫെസ്റ്റ് ഫെബ്രുവരി മാസത്തിൽ നടത്തുകയുണ്ടായി. കുട്ടികളുടെ പരീക്ഷണം, സ്റ്റാർട്ട് നിർമ്മാണം, മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. സയൻസ് ദിനത്തിൽ കുട്ടികളുടെ സെമിനാറുകൾ നടത്തപ്പെട്ടു. പഠനോത്സവത്തിൽ ഹൈസ്കൂൾ കുട്ടികളുടെ ശാസ്ത്ര നാടകമായ "അമൃതംഗമയ" വളരെ നല്ല രീതിയിൽ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു.
2024 - 25 പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാഘോഷം 2024 ജൂൺ 5
✳️ സെപെഷ്യൽ അസംബ്ലി
✳️ പരിസ്ഥിതി ദിനസന്ദേശം - ശ്രീ.ഹരികുമാർ (പരിസ്ഥിതി പ്രവർത്തകൻ, അധ്യാപകൻ)
✳️ വൃക്ഷത്തൈ നടീൽ ,പരിപാലനം - ക്ലബ്ബംഗങ്ങൾ
✳️പ്ലക്കാർഡേന്തിയുള്ള പദയാത്ര
✳️ സൈക്കിൾ റാലി
✳️ പരിസ്ഥിതിദിനപോസ്റ്റർ പ്രദർശനം
✳️ ആറ്റിൻ തീരത്ത് പരിസ്ഥിതി ദിനാഘോഷം
✳️ ശ്രീമതി. ശ്രീദേവി (സാഹിത്യ പ്രവർത്തക, അധ്യാപിക)യുടെ അനുഭവങ്ങൾ കുട്ടികളോടൊത്ത് പങ്കുവയ്ക്കൽ
✳️ കുട്ടികളുടെ കലാപരിപാടികൾ...........
ജൂലൈ 24
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ അക്കാദമികമാസ്റ്റർ പ്ലാനിലെ ലക്ഷ്യങ്ങളിലൊന്നായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്ന് - LEDബൾബ് നിർമാണവും റിപ്പയറിംഗും ശില്പശാല - ശ്രീ.സാബിർ,KSEB Engineer and LED Trainer ക്ലാസ്സ് X- ലെ കുട്ടികൾക്ക് വേണ്ടി നടത്തി.