ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മാവ്( Mango Tree)

Schoolwiki സംരംഭത്തിൽ നിന്ന്
മാവ്( Mango Tree)

എൻ്റെ വീടിനു മുൻവശത്ത് വീടിനോട് ചേർന്നു നിൽക്കുന്ന മാവ് എനിക്ക് ഒരുപാട്  ഇഷ്ടമാണ്. രാവിലെ ഉണരുമ്പോൾ അതിൽ നിറയെ പലതരം കിളികളും ധാരാളം അണ്ണാറക്കണ്ണനും ഉണ്ടാകും.അവയക്ക് ചേക്കേറാൻ ഏറെ ഇഷ്ടമുള്ള വൃക്ഷമാണ് എൻ്റെ മാവ്.കൂടാതെ വീടിൻ്റെ വരാന്തയിലും മുറ്റത്തും എപ്പോഴും തണൽ ആയിരിക്കും. അതിൽ കണ്ണിമാങ്ങ ഉണ്ടാകാൻ തുടങ്ങുമ്പോൾ അമ്മ അത് പറിച്ചെടുത്ത് അച്ചാർ ഇടാറുണ്ട്.ഞങ്ങൾ കണ്ണിമാങ്ങ ഉപ്പും കൂട്ടി തിന്നാറുണ്ട്. അല്പം  കൂടി മാങ്ങ വലുതാകുമ്പോൾ  അമ്മ അത് കറി വയ്ക്കാൻ ഉപയോഗിക്കും.പഴുത്തു തുടങ്ങിയാൽ പിന്നെ പറയാനുമില്ല മാങ്ങ ജ്യൂസ് അടിച്ചു കുടിക്കുക,പഴുത്ത മാങ്ങാ കറി വെക്കുക,മാങ്ങാ കൂട്ടംകൂടിയിരുന്നു ചപ്പിത്തിന്നുക അങ്ങനെ എത്രയായാലും മതിവരാത്ത കാര്യങ്ങളാണ്.ബാക്കി വരുന്ന ഉപ്പിലിട്ട് വലിയ ഭരണികളിൽ സൂക്ഷിക്കാറുമുണ്ട്.മാവിൻ തടി വിറകിനായും ഉപയോഗിക്കാം

അക്ഷയ് ആർ
ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം