ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മനോഭാവം പോലെ മറ്റൊന്നില്ല
മനോഭാവം പോലെ മറ്റൊന്നില്ല
നാം പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുകയാണല്ലോ. ഗ്രാമീണരായ നമ്മളിൽ പലരും ധനിക കുടുംബത്തിൽ ജനിച്ചവരോ വിദ്യാസമ്പന്നരായ മാതാപിതാക്കളുടെ മക്കളോ ആകണമെന്നില്ല. നേരെ മറിച്ച് പ്രതിസന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് മുന്നോട്ട് പോയെങ്കിൽ മാത്രമേ നമുക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ. വിജയികളുടെ ഏറ്റവും വലിയ കൈമുതൽ മനോഭാവമത്രേ. മനോഭാവം നിഷേധരൂപത്തിലായാൽ നമ്മെ സഹായിക്കാൻ ആരും ഉണ്ടാകില്ല. വിജയത്തിന്റെ താക്കോൽ അവനവനിലാണ്. ടീച്ചർമാർക്കും ബന്ധുക്കൾക്കും നമ്മെ പ്രോത്സാഹിപ്പിക്കാൻ മാത്രമേ കഴിയൂ. ആത്മവിശ്വാസത്തോടെ പ്രവർത്തിച്ച് വിജയിക്കേണ്ടത് നാം തന്നെയാണ്. വിജയിക്കാൻ എനിക്ക് കഴിയില്ല എന്ന് കരുതുന്നയാളെ വിജയിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് എന്റെ സുഹൃത്തുക്കൾ മനസിലാക്കണം. നമ്മുടെ ചിന്ത വിജയിക്കുന്നതിന് അനുഗുണമായ രീതിയിലേക്ക് കൊണ്ടുവരണം. വിജയപ്രതീക്ഷയുണ്ടായാൽ കർമ്മ മാർഗങ്ങൾ അതിന് ചേർന്ന് വന്ന് കൊള്ളും. ഞാനൊരു കണക്ക് നിങ്ങളുമായി പങ്ക് വെക്കാം. ഇംഗ്ലീഷ് അക്ഷരമാലയിലെ A to Z വരെയുള്ള അക്ഷരങ്ങൾക്ക് യഥാക്രമം 1 മുതൽ 26 വരെ വില നല്കി താഴെ പറയുന്ന കാര്യങ്ങളുടെ മൂല്യം ഒന്നു കണക്കാക്കി നോക്കാം. L+U+C+K=12+21+3+11=47% M+O+N+E+Y=13+15+14+5+25=72% K+N+O+W+L+E+D+G+E=11+14+15+23+ 12+5+4+7+5=96% H+A+R+D+W+O+R+K=8+1+18+4+23+15+18+11=98% A+T+T+I+T+U+D+E=1+20+20+9+2021+4+5=100% അങ്ങനെ മനോഭാവത്തിന് 100 % വിജയം നേടിത്തരാൻ കഴിയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം