ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/പ്രത്യാശയുടെ കിരണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശയുടെ കിരണം

ക്ഷീരപഥത്തിലെ,
ജീവനാം ഭൂമിതൻ മടിയിൽ
ഇന്നു ഞാൻ ഓർക്കുന്നു
എന്റെ കഴിഞ്ഞ അവധിക്കാലത്തെ.

കൂട്ടുകാരുമായി കളിച്ചു നടന്നതും,
ഏറ്റവും വാശിയായി കൊന്നപ്പൂ ഇറുത്തതും.
ഉത്സവമേളവും, ആനയും അമ്പാരിയും.
ഹരിഗീതപുരേശൻ തിരുനടയിൽ കാണിക്കയും.

ഓരോ വഴിയ്ക്കും ഉത്സവക്കാഴ്ച്ചയും,
നാനാ വഴിയ്ക്കും ജനസാഗരത്തെയും.
കണ്ണിനു കൗതുകമാം പലവിധ കാഴ്ച്ചയും
എൻ മനം കുളിർത്തു ആ ഓർമ്മയിൽ.

ഇന്നു ഞാൻ കാണുന്നു ശൂന്യമാം തെരുവുകൾ
ആളില്ല, അനക്കമില്ല, ആനയും, അമ്പാരിയുമില്ല.
ഉത്സവമേളങ്ങളില്ല പൂരങ്ങളില്ല
എല്ലാം ഒരുതരം സ്വപ്നം പോൽ എൻ മനസ്സിൽ വന്നു ചേരുന്നു.

പക്ഷിമൃഗാദികൾ ചിരിക്കുന്നു.
മനുഷ്യാ നീയും ആകപ്പെട്ടോ കാരാഗൃഹത്തിൽ
വെറുതെ പലരും നിനയ്ക്കയായ്
ഇതിലും നന്ന് മരണമെന്ന് .

എത്ര ഉപദേശം, വിജ്ഞാനം ഉണ്ടെങ്കിലും.
മനുഷ്യമനസ്സ് ചാഞ്ചല്യപ്പെടും.
ഇനിയും ലഭിക്കാത്ത ഈ 'ലോക്ക്ഡൗൺ' നാൾകൾ കൊണ്ട്
മനുഷ്യർ തൻ സർഗ്ഗശേഷി ചോർന്നു പോയിടും.

എങ്കിലും എന്നുള്ളിൽ
പൊൻകിരണങ്ങൾ മുളയ്ക്കയായി.
ഒരു പുതുജീവനത്തിന്റെ,
അതിജീവനത്തിന്റെ.

   

- ധ്രുവ്.എസ്.നായർ
9 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത