ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്ത്

നീണ്ട 2 വർഷത്തിനു ശേഷം ആണ് പ്രദീപ് നാട്ടിലേക്ക് പോകുന്നത്. അമ്മാവന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഇപ്പോഴെത്തെ യാത്ര. യാത്രയിൽ കഴിഞ്ഞ പ്രാവശ്യത്തെ യാത്രകളും ഉത്സവവും കൂട്ടുകാരുമൊരുമിച്ച് ചിലവഴിച്ചു ദിവസങ്ങളും എല്ലാം അവൻ ഓർത്തു. ഇപ്രാവശ്യം കല്ല്യാണമായതിനാൽ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും എല്ലാവരുമായി ചേർന്ന് അടിച്ച് പൊളിക്കണം എന്നാണ് തീരുമാനം.രാവിലെ 7.30 ന് നെടുമ്പാശ്ശേരിയിൽ എത്തി. പതിവില്ലാതെ പരിശോധനകൾ എല്ലാം കഴിച്ച് പുറത്തെത്തി. അതാ ചേട്ടൻ തന്നെ കാത്തു നിൽക്കുന്നു. ഓടിച്ചെന്നു വിശേഷങ്ങൾ ചോദിച്ചു പറഞ്ഞു. ചേട്ടൻ മാസ്ക് ധരിച്ചിട്ടുണ്ട്. നാട്ടിലെ വിശേഷങ്ങൾ ചോദിക്കുവാൻ ആയിരുന്നു തിടുക്കം. എന്തായാലും എത്തിച്ചേർന്നല്ലോ. അങ്ങനെ നീണ്ട രണ്ട് വർഷത്തിനു ശേഷം ഞാൻ വീട്ടിലെത്തിച്ചേർന്നു. അമ്മ ഉണ്ടാക്കിയ അപ്പവും മുട്ടക്കറിയും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട്ൽ ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകയുടെ വരവ്. വന്നയുടൻ തന്നെ യാത്രാ വിവരങ്ങൾ എല്ലാം ചോദിച്ചറിയുകയും എന്തെങ്കിലും അസ്വസ്ഥകൾ ചൂടോ,ചുമയോ, ശ്വാസംമുട്ടൽ എന്നിവ ഉണ്ടോ എന്നും ചോദിക്കുന്നു. ഇല്ല എന്ന ഉത്തരവും കൊടുത്തു. തുടർന്ന് അവർ പറഞ്ഞ് വാചകം എന്നെ തളർത്തി കളഞ്ഞു. അടുത്ത 14 ദിവസത്തേക്ക് നിങ്ങൾ പുറത്ത് പോകരുത്. വീട്ടിലുള്ളവരോടു പോലും അടുത്ത് ഇടപഴകരുത്. കഴിയുന്നത്ര ഒറ്റ മുറിയിൽ തന്നെ കഴിയണം.കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിലും എത്തിച്ചേർന്നിരിക്കുന്നു. ഇതിനെ തടയുന്നതിനായി നിങ്ങൾ ആരോഗ്യവകുപ്പിനോട് സഹകരിക്കണം.ചേച്ചി ഞാൻ കല്യാണത്തിന് പങ്കെടുക്കുവാൻ വന്നതാ. സോറി മോനെ ഒരു കാരണവശാലും നിങ്ങൾക്ക് കല്യാണത്തിന് പങ്കെടുക്കാൻ കഴിയില്ല എന്ന് തകർന്നു തരിപ്പണമായി.അങ്ങനെ ദിവസങ്ങൾ കഴിയുമ്പോൾ അടുത്ത വീട്ടിലുള്ളവർ എന്നെ വീടിന് ഒറ്റപ്പെടുത്തുന്ന പോലെ ഒരു തോന്നൽ. രതീഷേട്ടന്റെ കുട്ടികൾ ഇങ്ങോട്ട് വരുന്നില്ല. മിനിചേച്ചിയും രമേശേട്ടനും ജിജി ആൻറിയും ആരും പുറത്തിറങ്ങുകയോ ഇങ്ങോട്ട് നോക്കുക പോലും ചെയ്യുന്നില്ല. ആകെ ഒരു ആശ്വാസം ഹെൽത്തിൽ നിന്ന് ദിവസവും ഒരു ആൻറി വന്ന്  വിവരങ്ങൾ തിരക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണമെന്നു പറയുന്നുണ്ട്.അമ്മയ്ക്ക് നല്ല കണ്ണുവേദന. ആശുപത്രിയിൽ പോകണം. ഓട്ടോക്കാരനെ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല. ആഹാരം ഉണ്ടാക്കാൻ അമ്മയ്ക്ക് വയ്യ. അതിനും ഒരു വഴി വേണം. മുൻപായിരുന്നെങ്കിൽ അപ്പുറത്തുനിന്നും കല ചേച്ചിയോ, ചിത്രയോ വന്നു ചെയ്ത് തന്നേനേ. ഇപ്പോൾ എല്ലാവർക്കും എന്നെയും എന്റെ വീടിനേയും പേടി.ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണാവോ. പിന്നെ ആളുകൾക്ക് ജീവനിൽ കൊതി ഉള്ളതുകൊണ്ടല്ലേ എന്നാശ്വസിച്ചു. എന്തായാലും ഹെൽത്തിലെ ആന്റിയെ വിളിച്ചു പരിഹാരം കിട്ടി അമ്മയുടെ വിവരം പറഞ്ഞു മരുന്നു വാങ്ങിക്കൊണ്ടിവന്നു. കമ്മ്യൂണിറ്റി കിച്ചനിലേക്ക് പറഞ്ഞ് ഊണും എത്തിച്ചു തന്നു. സമയം പോകുവാൻ ഏക വഴി TV, വായന എന്നിവ മാത്രം ടി.വിയിൽ വാർത്ത കാണുമ്പോൾ ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് എനിക്ക് വിഷമം തോന്നും. ഒരു വൈറസിന് മുൻപിൽ ലോകം പകച്ചു നിൽക്കുന്നു.എന്നാൽ എന്റെ നാട് ഇതിനെ പ്രതിരോധിക്കുന്നു. എന്നെപ്പോലെ തന്നെ ഒരുപാട് പേർ ഇതിനായി ബുദ്ധിമുട്ടുകൾ സഹിക്കുന്നു. ഇപ്പോൾ എന്റെ വിഷമങ്ങളും ബുദ്ധിമുട്ടുകളും എല്ലാം ഇല്ലാതായി. പകരം ഈ മഹാമാരിയെ തുരത്താൻ ഞാനും ശ്രമിക്കുന്നു എന്നോർത്തപ്പോൾ അഭിമാനം തോന്നി. ഇനിയും ബുദ്ധിമുട്ടുകൾ സഹിക്കാൻ ഞാൻ തയ്യാറാണ്. ഞങ്ങൾക്കുവേണ്ടി പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ , ഭരണകൂടം അഭിമാനമാണ് എന്റെ നാടിനെ ഓർത്ത്. ഞങ്ങളുടെ ഒത്തൊരുമയ്ക്ക് മുൻപിൽ തോൽക്കും കൊറോണയല്ല ഏത് വലിയ മഹാമാരിയും.


നീനു ബിനു
9 B ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ