ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ഇന്നത്തെ നമ്മുടെ ദൈനംദിന ജീവിതത്തിൽ നാമോരോരുത്തരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമുണ്ട്. കൊറോണയുടെ പോസിറ്റീവ് നെഗറ്റീവ് കേസുകളുടെ എണ്ണം. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടിയാൽ ആശങ്കയും കുറഞ്ഞാൽ ആശ്വാസവും. മാധ്യമങ്ങളിലൂടെ കൃത്യമായ എണ്ണം നമുക്ക് മനസ്സിലാക്കാൻ കഴിയും.ഈ റിപ്പോർട്ടുകൾ വരുന്ന വഴി വെറും നിസ്സാരമല്ല. അതീവ സൂക്ഷ്മതയോടെയും കൃത്യതയോടെയും ' ഒരു കൂട്ടം ആളുകളുടെ ചിട്ടയായ പരിശ്രമത്തിലൂടെയാണ് നമുക്ക് ഈ ഫലങ്ങൾ ലഭിക്കുന്നത്. പരിശോധനയ്ക്കാവശ്യമായ ശ്രവങ്ങൾ കടുത്ത സുരക്ഷയോടെ ശേഖരിക്കുന്നവർ, അത് തുടർന്ന് പോകുന്ന കൈകൾ, അവയെ ടെസ്റ്റ് ചെയ്യുന്നവർ ഇവരൊക്കെ എത്ര കൃത്യമായാണ് ഇത് ചെയ്യേണ്ടത്. എത്രയൊക്കെ കഠിനമായ സുരക്ഷാ ക്രമീകരണങ്ങളുണ്ടെങ്കിലും ലോകത്തെ മുഴുവൻ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്ന ഈ സൂക്ഷ്മ വില്ലനെ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന ആളുകളുടെ കഠിനാധ്വാനത്തെ നാം നമിക്കണം. ഒരു ചെറിയ കൈപ്പിഴവങ്കിലും അവരിൽ നിന്നുണ്ടായാൽ വലിയ ആപത്തുകളുണ്ടായേക്കാം. ഒരിക്കൽ പോലും ഞാനാണ് അവരുടെ സ്ഥാനത്തെന്ന് ചിന്തിക്കാൻ എനിക്ക് കഴിയില്ല. ഒന്നു ചിന്തിച്ചു നോക്കിയാൽ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവർ അവയോടടുത്തിടപെഴുകന്നുണ്ട്, അത് ആധുനിക സംവിധാനങ്ങളുടെ പിൻബലത്തിലാണെങ്കിൽ കൂടി. ഇങ്ങനെ രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾക്ക് ഫലം കാണണമെങ്കിൽ നാം ജാഗ്രത പുലർത്തിയേ തീരൂ. ഒരു നല്ല നാളേയ്ക്കായ്, തുറന്നിട്ട ലോകത്തിനായി നമ്മുക്ക് പ്രാർത്ഥിക്കാം.

പാർവ്വതി.എം.പിള്ള
9 A ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം