Schoolwiki സംരംഭത്തിൽ നിന്ന്
ചിണ്ടന്റെയും മോനുവിന്റെയും വിഷുക്കണി
കൊന്നമരക്കാട്ടിലെ കളിക്കൂട്ടുകാരനാണ് ചിണ്ടനെലിയും മോനുമുയലും. കൊന്നമരക്കാടിനു ആ പേര് കിട്ടിയത്,മറ്റു മരങ്ങളെക്കാൾ കൂടുതൽ കൊന്നമരങ്ങളായതുകൊണ്ടാണ് കൊന്നമരക്കാട്ടിൽ ഇന്ന് എല്ലാവരും തിരക്കിലാണ്. കാരണം നാളെ വിഷുക്കണി ഒരുക്കാനും വിഷുസദ്യ ഒരുക്കാനുമായി എല്ലാവരും സാധനങ്ങളെല്ലാം സ്വരുക്കൂട്ടുന്ന തിരക്കിലാണ്.കൂട്ടത്തിൽ നമ്മുടെ കൂട്ടുകാരനായ ചിണ്ടനും മോനുവും ഉണ്ട്.
രണ്ടു പേരും ഇലസഞ്ചിയും തൂക്കി രാവിലെ ഇറങ്ങിയതാണ്. എന്തിനെന്നോ കണിക്കൊന്നപ്പൂവോ പറിക്കാൻ, പക്ഷേ നേരം ഉച്ചയോടടുത്തിട്ടും രണ്ടുപേർക്കും ഒരു തരിയോളും പൂവ്പോലും കിട്ടിയില്ല. താഴെയുള്ളതെല്ലാം മറ്റു മൃഗങ്ങൾ വാരിക്കൊണ്ടുപോയി ഇനിയുള്ളതെല്ലാം അങ്ങ് മുകളിലാണ്.രണ്ടുപേരും ക്ഷീണവും സങ്കടവും കൊണ്ട് ഒരു കൊന്നമരച്ചുവട്ടിൽ ഇരിപ്പായി. അപ്പോഴാണ് ചിണ്ടനെലിക്ക്ഒരു സൂത്രം തോന്നിയത്. നമുക്ക് അക്കു ആനയോട് സഹായം ചോദിക്കാം.അവനാണെങ്കിൽ നല്ല നീളമുള്ള തുമ്പിക്കൈ ഉണ്ടല്ലോ. അവൻ പറഞ്ഞു. മോനുമൂയൽ വേഗം തന്നെ അക്കുവിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. പക്ഷെ അവനും എന്തോ തിരക്കിലാണ്. എനിക്കിപ്പോൾ കുട്ടികളിക്ക് നേരമില്ല എന്ന് പറഞ്ഞ് അവൻപോയി. വീണ്ടും രണ്ടുപേരും കൂടി ആലോചിച്ച് കോമു കുരങ്ങനോട് പോയു ചോദിച്ചു. അയ്യോ കൂട്ടുകാരെ ഇന്ന് ഞാൻ ആകെ പണിയിലായിരുന്നു.എല്ലാവർക്കും പൂവ് പറിച്ച് ഞാൻ വിഷമിച്ചിരിക്കയാണ്- കോമു പറഞ്ഞു.അപ്പോഴാണ് ചിക്കു അണ്ണാൻ
അവിടെ ചാടി നടക്കുന്നത് കണ്ടത്.അവനോടുെ ചോദിച്ചു നോക്കി.പറ്റില്ല പറ്റില്ല,നാളെ സദ്യ ഒരുക്കാനുള്ള സാധനങ്ങൾ ഇനിയും ഞാൻ ശേഖരിച്ചു കഴിഞ്ഞിട്ടില്ല.ചിക്കു ഇത് പറഞ്ഞ് കൊണ്ട് ചാടി ചാടിപോയി.അങ്ങനെ ചിണ്ടനും മോനുവും വിഷുക്കണി വെക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചിട്ട് സങ്കടപ്പെട്ട് തിരികെ നടന്നു.അപ്പോഴാണ് വഴിയിൽ വെച്ച് ജിക്കു ജിറാഫ് രണ്ട് പേരെയും കണ്ടത്.അവൻ രണ്ട് പേരോടും വിഷമത്തിന്റെ കാര്യം തിരക്കി .ഞങ്ങളെ സഹായിക്കാൻ മനസ്സുള്ള ആരുംഈ കാട്ടിലില്ല. ഇത്തിരി കൊന്ന പ്പൂവ് ഞങ്ങൾക്കും തന്നാലെന്ത്? അവരുടെ മറുപടി കേട്ടതും ജിക്കുവിന് വിഷമമായി .
ജിക്കു വേഗം തന്റെ തലതാഴ്‍ത്ത് രണ്ട്പേരോടും കയറി ഇരുന്നുകൊള്ളാൻ പറഞ്ഞു. എന്നിട്ട് തല പതിയെ ഉയർത്തി കൊന്നമരത്തിന്റെ പൂക്കളുളള കൊമ്പിന്റെ അടുത്തെത്തിച്ചു. ഇനി രണ്ട് പേരും ആവശ്യമുള്ളത്രയും പൂക്കൾ പറിച്ചെടുത്തുകൊള്ളൂ. നാളെ കണികാണാൻ ഞാൻ വരുന്നുണ്ട് കേട്ടോ. ചിണ്ടനും മോനുവിനും വളരെ സന്തോഷമായി . സഞ്ചി നിറച്ച് പൂക്കൾ പറിച്ച ശേഷം രണ്ട് പേരും ജിക്കു ജിറാഫിന് നന്ദി പറഞ്ഞു. നാളെ സദ്യയുണ്ണാനും ഞങ്ങളുടെ വീട്ടിൽ വരണംകേട്ടോ. ജിക്കുവിനോട് ചിണ്ടനും മോനുവും പറഞ്ഞു. തന്നെകൊണ്ടാവും വിധം മറ്റുള്ളവർക്ക് സഹായം ചെയ്യുവാൻ കഴിഞ്ഞല്ലോയെന്നോർത്ത് ജിക്കുവിനും സന്തോഷമായി ,
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|