ഗവ.എച്ച്എസ്എസ് തൃശ്ശിലേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാലത്തിന്റെ ചക്രവാളത്തിൽ നാം മറന്നുപോകുന്ന പൂർവിക ത്യാഗങ്ങളുടെയും, ചരിത്രശേഷിപ്പുകളുടെയും അജ്‍ഞാനതയിലേക്കുളള ജ്ഞാനദീപമായി പുതുതലമുറയ്ക്ക് ഉപയോഗപ്രദമായ രീതീയിൽ സൂക്ഷിച്ചു വെക്കാവുന്ന ഒരിക്കലും പകിട്ട് മങ്ങാത്ത സ്വർണ്ണചെപ്പാണ് ചരിത്രം തെക്കൻകാറ്റിൽ അലയടിക്കുന്ന നെൽവയലുകളിൽ നിന്നും ഉത്ഭവിക്കുന്ന ശീതളമായ കാറ്റിലും ചേറിന്റെ ഗന്ധത്തിലും അഭിനിവേശരായ പൂർവിക വയനാടൻ സമൂഹം അതിനെ വയലുകളുടെ നാട് അഥവാ വയനാട് എന്ന് അഭിസംബോധന ചെയ്തുു അവൾ തെന്നിന്ത്യയുടെ സ്വിറ്റ്സർല്ന്റും കേരളത്തിലെ കാശ്മീരും സാധാരണക്കാരന്റെ ഊട്ടിയുമാണ് മധ്യതിരുവിതാംകൂറിൽ നിന്നും വടക്കൻ കേരളത്തിൽ നിന്നും തലശ്ശേരിയിൽ നിന്നും കുടിയേറിവന്നവർ കാടിന്റെ മക്കളായ ആദിവാസികളോടൊപ്പം ഇണങ്ങിച്ചേരുകയും ഒരു നവീനസംസ്കാരത്തിനടിത്തറയാവുകയും ചെയ്തു. വയനാടിന്റെ ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ വീരഗാഥകളിലേക്കാഴ്ന്നിറങ്ങുമ്പോൾ നാം എത്തുന്നത് തിരുനെല്ലി പ‍ഞ്ചായത്തിലെ തൃശ്ശിലേരി ഗ്രാമത്തിലാണ് . നാട്ടറിവുകളും തൊട്ടറി‍ഞ്ഞ നാടൻവിത്തുകളും ക്ഷേത്രവും കാടിന്റെ ഉളളറയിൽ നിന്ന് ഉത്ഭവിക്കുന്ന തുടിയുടെ അനശ്വര സംഗീതവും ഈ ഗ്രാമത്തിന്റെ കൈമുതലാണ്. പിതൃതർപ്പണത്തിനായി കടലും കരയും താണ്ടി എത്തുന്ന ഭക്തജനങ്ങൾ തൃശ്ശിലേരിക്ഷേത്രം സന്ദർശിക്കാതെ തിരുനെല്ലിയിലേക്ക് പ്രവേശിക്കാറില്ല. നവീനശിലായുഗത്തിന്റെ അവസാനകണ്ണികളാണ് കേരളത്തിലെ വനാന്തരങ്ങളിൽ ജീവിക്കുന്ന ആദിവാസികൾ. പണിയർ,കൊറഗർ,കുറുമർ,കുറിച്യർ,മലപണ്ടാരങ്ങൾ,മാങ്ങാന്മാർ, തുടങ്ങിയവരാണ് കേരളത്തിലെ ആദിവാസി ഗോത്രങ്ങൾ.ഇതിൽ തന്നെ അടിയർ,കുറുമർ,കുറിച്യർ,എന്നീ വിഭാഗത്തെയാണ് തൃശ്ശിലേരിയിൽ ധാരളമായി കാണുന്നത്.1940 ലെ കുടിയേറ്റത്തോടെ നാനാജാതിമതസ്ഥരും അവരുടെ സംസ്കാരവും തൃശ്ശിലേരിയിൽ സംഗമിച്ചു. കലാകായിക സാമൂഹിക സാംസ്കാരിക വീരഗാഥകൾ ഉറങ്ങുന്ന തൃശ്ശിലേരിയുടെ ഇന്നലെകളിലേക്കൊരു തിരിഞ്ഞുനോട്ടം. സ്ഥലനാമചരിത്രം നിഗൂഡതകൾ നിറഞ്ഞ തൃശ്ശിലേരിയുടെ ചുരുളഴിയുന്നത് 13ാം നൂറ്റാണ്ടിലെ മണിപ്രവാളം കൃതിയായ ഉണ്ണിയച്ചിചരിതത്തിലെ തൃശ്ശിലേരി ക്ഷേത്രത്തെ പറ്റിയുളള വിശദീകരണത്തിലൂടെയാണ്. തൃശ്ശിലേരി സ്ഥലനാമചരിത്രവിമായി ദേവാതിദേവൻ മഹാദേവനും അദ്ദേഹത്തിന്റെ പത്നി സതീദേവിക്കും അഭേധ്യമായ ബന്ധമുണ്ട്. സതീദേവിയുടെ പിതാവ് ദക്ഷൻ മഹാരാജാവ് എല്ലാ ദേവഗണങ്ങളെയും സംഗമിച്ച് കൊണ്ട് തന്റെ കൊട്ടാരത്തിൽ വച്ചൊരു യാഗം നടത്താൻ തീരുമാനിച്ചു. .എല്ലാദേവഗണങ്ങളും യാഗത്തിൽ പ്രത്യക്ഷരായിരുന്നു.എന്നാൽ ഉഗ്രമുർത്തിയായ ശിവനെ ദക്ഷൻ ക്ഷണിച്ചിരുന്നില്ല. ഇതിൽ കുപിതനായ ശിവൻ സതീദേവിയോട് യാഗത്തിൽ പങ്കുചേരരുതെന്ന് കൽപ്പിച്ചു. എന്നാൽ ആ കല്‌പ്പന ലംഘിച്ച് സതീദേവി യാഗത്തിൽ പങ്കുചേരാനായി കൊട്ടാരത്തിലെത്തി.അവിടെ അവൾ അപമാനത്തിനിരയായി.ഇതിൽ ഖേദിച്ച് ദേവിയാഗാഗ്നിയിൽ ചാടി മൃത്യു വരിച്ചു. പത്നിയുടെ വിയോഗവാർത്തയറിഞ്ഞ ശിവൻ കോപത്താൽ പിതൃമാഹാത്മ്യം മറന്ന് ദക്ഷന്റെ ശിരശ്ശറുത്തു. പത്നീസ്നേഹത്താൽ സതീദേവിക്ക് പാർവ്വതീദേവിയിലൂടെ പുനർജന്മം നല്കി.ഭർത്താവിനെ അപമാനിതനാക്കേണ്ടിവന്നതിൽ അത്യധികം ദുഃഖിതയായ ദേവി തൃശ്ശിലേരി ക്ഷേത്രത്തിനു സമീപം ഇരിപ്പുറപ്പിച്ചു. ഇതുകണ്ട ശിവൻ ദേവിക്ക് സമീപം വന്ന് ഒരു തിരുചിരി പ്രസാദിപ്പിച്ചു .അങ്ങനെ ക്ഷേത്രപ്രദേശം തിരുചിരി എന്ന് അറിയപ്പെട്ടു.പിന്നീട് നാനാജാതിമതസ്ഥരുടെ ഉച്ചാരണത്തിലെ വ്യത്യാസത്താൽ അത് തൃച്ചരള,തൃച്ചരേളി എന്നും തൃശ്ശിലേരി എന്നും പരിവർത്തനപ്പെട്ടു. ഭൂപ്രകൃതി പ്രകൃതിയാൽ നാലുഭാഗവും കോട്ടതീർക്കപ്പെട്ട പ്രദേശമാണ് തൃശ്ശിലേരി . വയലുകളും കുന്നുകളും ജലസ്രോതസ്സുകളാലും സമൃദ്ധമായ അനുഗ്രഹീത മണ്ണും ഭൂമിശാസ്ത്ര‌പരമായ അനുകൂല ഘടനയും, പ്രകൃതിസമ്പത്തും തൃശ്ശിലേരിയിൽ ജനപഥങ്ങൾ സൃഷ്ടിച്ചു. സമുദ്രനിരപ്പിൽ നിന്നും 2750 അടി ഉയരത്തിൽ ‍ഡക്കാൻ പീഠഭൂമിയുടെ ഭാഗമായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് തൃശ്ശിലേരി . വടക്ക് കിഴക്ക് നരിനിരങ്ങി, തെക്ക് ബ്രഹ്മഗിരി, പടിഞ്ഞാറ് മുത്തുമാരി മലയുമാണ് തൃശ്ശിലേരിയുടെ കാവൽ ഭടൻ‌മാർ.പടുകൂറ്റൻ മലനിരകൾക്കുനടുവിൽ പച്ചപ്പട്ടുവിരിച്ച നെൽവയലുകളും ഈ ഗ്രാമത്തിന് സ്വന്തമാണ്