ഗവ.എച്ച്എസ്എസ് തരിയോട്/മറ്റ്ക്ലബ്ബുകൾ
ടീൻസ് ക്ലബ്ബ്
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
2024ജൂൺ 14ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശ്രീ രാജേന്ദ്രൻ സാർ നയിച്ചു അറുപതോളം രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു. ഗുഡ് പാരന്റിങ്ങിനെ കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു.കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്തു. പെട്ടെന്നുള്ള ദേഷ്യം വികാരപ്രകടനങ്ങൾ എന്നിവയിലുള്ള ആശങ്കകൾ രക്ഷിതാക്കൾ പങ്കുവെച്ചു. കുട്ടികളുടെ ശരിയായ വളർച്ചയിൽ എത്തരത്തിലുള്ള പിന്തുണ നൽകാൻ രക്ഷിതാക്കൾക്ക് കഴിയും, ഉത്തരവാദിത്വബോധം വളർത്തേണ്ടത് എങ്ങനെ എന്നൊക്കെയുള്ള കാര്യങ്ങൾ വളരെ രസകരമായി രാജേന്ദ്രൻ സാർ പങ്കു വെച്ചു.
അന്താരാഷ്ട്ര യോഗാദിനം
21-06-2024 അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് ടീൻസ് ക്ലബ്ബും തരിയോട് ഹോമിയോ ഡിസ്പെൻസറിയുമായി ചേർന്ന് യോഗ പരിശീലനം നടത്തി .അറുപതോളം കുട്ടികൾ പങ്കെടുത്തു. തരിയോട് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ സ്വപ്ന ഷിനോജ് നേതൃത്വം നൽകി .യോഗയിലൂടെ മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ കഴിയും എന്ന് ബോധ്യപെടുത്തി. തുടർന്ന് യോഗ പരിശീലനം നൽകി. രാവിലെ 9 മണി മുതൽ 11 മണിവരെ ആയിരുന്നു പരിശീലനം
മഴക്കാല രോഗങ്ങളും ആരോഗ്യവും
2024ജൂലൈ 9 2024 മഴക്കാല രോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും തരിയോട് ഹോമിയോ ഡിസ്പെൻസറിയിലെ സ്വപ്നാഷിനോജ് ക്ലാസ് എടുത്തു എലിപ്പനി മഞ്ഞപ്പിത്തം ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ കുറിച്ച് വളരെ വിശദമായി ക്ലാസ്സ് നൽകി .തുടർന്ന് ആരോഗ്യപ്രശ്നങ്ങളുള്ള ഹൈസ്കൂളിലെ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി ഡോക്ടർ ശ്രീനാഥ് നേതൃത്വം നൽകി മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു തുടർ ചികിത്സയ്ക്ക് വേണ്ടി ആവശ്യമായവരെ ഡിസ്പെൻസറിയിലേക്ക് റഫർ ചെയ്തു
ലഹരിവിരുദ്ധ ബോധവൽക്കരണം'
2024 ജൂലൈ 12 വെള്ളിയാഴ്ച ടീൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ലഹരിക്കെതിരെ No പറയാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി .എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത് .എക്സൈസ് ഓഫീസർ ശ്രീ വിജേഷ് സാർ ലഹരിയുടെ പ്രശ്നങ്ങളെ കുറിച്ചും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ഇൻട്രൊഡക്ഷൻ ക്ലാസ് നൽകി. ഡ്രീം വയനാട് എന്ന സ്ഥാപനത്തിലെ കൗൺസിലർ ടാനിയ മാഡം ലഹരിക്കെതിരെ No പറയാം എന്ന വിഷയത്തിൽ വിശദമായ ക്ലാസ്സ് നയിച്ചു.
പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള ഉല്പന്നങ്ങൾ
പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും നടത്തി. താല്പര്യമുള്ള എല്ലാ കുട്ടികളെയും ഈ ശില്പശാലയിൽ ഉൾപ്പെടുത്തി. ശ്രീമതി ഡെൽസി മെൻ്റസ് നേതൃത്വം നൽകി. വളരെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കുട്ടികൾ നിർമിച്ചു .നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തി മറ്റു കുട്ടികൾക്ക് കാണാൻ അവസരം നൽകി.
പോഷക ഘടകങ്ങളുടെ ആവശ്യകത
പോഷക ഘടകങ്ങളുടെ ആവശ്യകതയെക്കുറിച്ചും അനീമിയയെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി .ബയോളജി അധ്യാപികയായ ശ്രീമതി മറിയം മഹമൂദ് സിപി ക്ലാസ് നയിച്ചു .അനീമിയയുടെ കാരണങ്ങൾ വിവിധ തരത്തിലുള്ള അനീമിയകൾ അനീമിയ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി .കൗമാര കാലഘട്ടത്തിലെ ശാരീരിക വളർച്ചയെപ്പറ്റിയും അതിനാവശ്യമായ പോഷക ഘടകങ്ങളെ കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു. സമീകൃത ആഹാരത്തിന്റെ പ്രാധാന്യത്തെ പറ്റിയും ഫുഡ് പ്ലേറ്റിനെ കുറിച്ചും ക്ലാസിൽ ചർച്ച നടത്തി
സൈബർ സെക്യൂരിറ്റി ക്ലാസ്
29.10.2024ന്സൈബർ സെക്യൂരിറ്റി ക്ലാസ് എടുത്തു കൽപ്പറ്റ സൈബർ സെൽ എസ് ഐ ശ്രീ എ വി ജലീൽ സാർ ക്ലാസ് നയിച്ചു സൈബർ ലോകത്ത് നടക്കുന്ന പ്രധാന പ്രശ്നങ്ങളും എന്തൊക്കെ കാര്യങ്ങൾ ചെയ്യാം ചെയ്യാതിരിക്കാം എന്നതിനെക്കുറിച്ച് കുട്ടികളുമായി സംവദിക്കാൻ സാറിന് കഴിഞ്ഞു
ആരോഗ്യവും ഭക്ഷണശീലവും കായികക്ഷമതയും
ടീൻസ് ക്ലബ്ബിലെ കുട്ടികൾക്ക് ആരോഗ്യവും ഭക്ഷണശീലവും കായിക ക്ഷമതയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു ജില്ലാ ജനറൽ ആശുപത്രി കൽപ്പറ്റ ഡയറ്റീഷ്യൻ ശ്രീമതി ഹീരജ ക്ലാസ് നയിച്ചു ഭക്ഷണ ശീലത്തെ കുറിച്ചും, ഏതൊക്കെ പോഷകാഹാരങ്ങൾ കഴിക്കണം, പോഷക ഘടകങ്ങൾ ആഗിരണം ചെയ്യാൻ ഏതൊക്കെ ഭക്ഷണം കഴിക്കണം, ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം എന്നതിനെക്കുറിച്ചും നല്ല ഭക്ഷണ ശീലങ്ങൾ ഏതൊക്കെയാണ്, വ്യായാമത്തിന്റെ ആവശ്യകത എന്നിവയെ പറ്റി എല്ലാം ലളിതമായി അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു
പ്രകൃതിസംരക്ഷണംക്ലാസ്
22-11-2024 ന് വെള്ളിയാഴ്ച ssssക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.MSSRF വയനാട് ലെ സയൻ്റിസ്റ്റ് ധന്യ C. S ആണ് ക്ലാസ് നയിച്ചത് വിവിധതരത്തിലുള്ള ആവാസ വ്യവസ്ഥകൾ , അവിടെ കാണപ്പെടുന്ന പ്രത്യേകതരം ചെടികൾ നാടൻ ഇനങ്ങൾ അവയുടെ പ്രാധാന്യം, ശാസ്ത്രീയനാമം വംശനാശം നേരിടുന്ന ചെടികൾ, അവയുടെ സംരക്ഷണം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു
പോക്സോ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്
ടീൻസ് ക്ലബ്ബിന്റെയും SSSS ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികളിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ പോക്സോ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി .അഡ്വക്കേറ്റ് ഗ്ലോറിയയാണ് ക്ലാസ് നയിച്ചത്. ആൺ പെൺ വ്യത്യാസമില്ലാതെ 18 താഴെ പ്രായമുള്ള കുട്ടികൾക്കാണ് പോക്സോ നിയമം സംരക്ഷണം നൽകുന്നത് .എന്താണ് പോക്സോ നിയമം ,ഏത് പ്രായം വരെയുള്ള കുട്ടികളെയാണ് പോക്സോ നിയമം സംരക്ഷിക്കുന്നത്, പോക്സോ നിയമപ്രകാരം എന്തെല്ലാമാണ് കുറ്റകൃത്യം ,ആർക്കാണ് കേസ് ഫയൽ ചെയ്യാൻ കഴിയുക തുടങ്ങിയ എല്ലാ മേഖലകളെ കുറിച്ചും വിശദമായ ക്ലാസ് നയിക്കാൻ അഡ്വക്കേറ്റ് ഗ്ലോറിയ ക്ക് കഴിഞ്ഞു. നിരന്തരം പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഈ കാലത്ത് കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒരു ക്ലാസ് ആയി മാറി.