ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ചരിത്രം തുടർന്നു വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം തുടർന്നു വായിക്കുക

പ്രമാണം:സ്ഥാപകാദ്ധ്യാപകൻ.JPG
ആദ്യകാല അദ്ധ്യാപകൻ
എം.സി.ബാലകൃഷ്ണൻ നമ്പ്യാർ



കാട്ടിക്കുളം & ആലത്തൂർ എസ്റ്റേറ്റ് ഉടമകളായ ഹ്യൂബർട്ട് വാനിങ്കൻ, ജൂബർട്ട് വാനിങ്കൻ എന്നീ സഹോദരന്മാർ നല്കിയ സ്ഥലത്ത് ഒരു ഓല ഷെഡ്ഡ് നിർമ്മിച്ചു. തുടർന്ന് സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ തദ്ദേശവാസികളായ അണമല വീട്ടിലെ ശ്രീ. വി.സി. തിമ്മപ്പൻ ചെട്ടി, മമ്മു അധികാരി, കണ്ണൻ നായർ, ശ്രീ. എം.കൃഷ്ണവാര്യർ,ശ്രീ. സി.എം. ഗോവിന്ദൻ നായർ തുടങ്ങിയവർ നൽകിയ സേവനങ്ങൾ സ്മരണീയമാണ്.സ്കൂളിന്റെ അക്കാദമിക കാര്യങ്ങളിൽ ശ്രദ്ധേയമായ നേതൃത്വം നൽകുയത് ശ്രീ. എം.നാരായണൻ നമ്പൂതിരി മാസ്റ്ററാണ്.1957-58 ൽ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. പിൽക്കാലത്ത് ശ്രീ അനന്തൻ മാസ്റ്റർ ദീർഘകാലം ഹെഡ്മാസ്റ്ററായി ഇവിടെ സേവനമനുഷ്ടിച്ചു.

അദ്ദേഹത്തോടൊപ്പം ശ്രീ.വി.സി.പുരുഷോത്തമൻ,കെ.മോഹൻകുമാർ,പി.കെ.രാജൻ,പി.എ ഭാസ്കരൻ,കെ.വി.ദേവദാസ് തുടങ്ങി നിരവധി അദ്ധ്യാപകർ വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1980 രജതജൂബിലി വർഷത്തിൽ ഹൈ സ്കൂളായി ഉയർത്തപ്പെട്ടു.2004 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.ശ്രീ.എൻ. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്പോൺസറിംഗ് കമ്മിറ്റി സ്കൂളിന്റെ വികസനത്തിൽ അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ചു. സ്കൂൾ അങ്കണം ഹരിതാഭമാക്കൽ,പൂന്തോട്ടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ,എന്നിവ നിർമ്മിക്കൽ എന്നിവയിൽ ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാതൃകാപരമായ നേതൃത്വം നൽകി.
ജനകീയാസൂത്രണത്തെ തുടർന്നുള്ള വികസനപ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കിത്തുടങ്ങിയതോടെ നമ്മുടെ വിദ്യാലയത്തിലും അതിന്റെ പങ്ക് ലഭിച്ചുതുടങ്ങി. ശ്രീ.സി.കെ ശങ്കരന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരക്ഷാകർത്തൃ സമിതിയുടെ ശ്രമഫലമായി കൂടുതൽ ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിനു ലഭിച്ചു.. ദീർഘകാലമായി നിലനിന്നിരുന്ന സെഷണൽ സമ്പ്രദായം അതോടെ ഇല്ലാതായി.

രാജ്യസഭാംഗങ്ങളായിരുന്ന സർവ്വശ്രീ. എം.എ.ബേബി, വി.എസ്.വിജയരാഘവൻ എന്നിവരുടേയും ലോക സഭാംഗങ്ങളായിരുന്ന സർവ്വശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി അബ്ദുള്ളക്കുട്ടി എന്നിവരുടേയും,എം.എൽ.എ ശ്രീമതി രാധാരാഘവന്റെയും പ്രാദേശിക വികസന ഫണ്ടിൻ നിന്ന് സ്കൂളിന് കെട്ടിടങ്ങൾ അനുവദിച്ചുകിട്ടി.