ഗവ.എച്ച്എസ്എസ് കാക്കവയൽ/History

Schoolwiki സംരംഭത്തിൽ നിന്ന്

ഡെക്കാൻ പീഠ ഭൂമിയുടെ തെക്കേ അറ്റമായ വയനാട് സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2100 വരെ നിമ്ന്നോതങ്ങളിൽ സ്ഥിതിചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ 'വയനാട്' എന്ന പേരിൽ ഒരു പ്രത്യേക സ്ഥലമോ ടൌണോ ഇല്ല . മൊത്തം ജില്ലക്ക് വയനാട്' എന്ന് പേരിട്ടിരിക്കുന്നു. 2132 ച.കി.മീ. വരുന്ന വയനാടിൻറെ വടക്ക് ഒരു ഭാഗവും തെക്കും പടിഞ്ഞീറും കേരളത്തിൻറെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം , ജില്ലകളും ചേർന്നു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗം കർണ്ണാടകയിലെ കൂർഗും തെക്ക് കിഴക്ക് ഭാഗം തമിഴ്നാടിൻറെ നീലഗിരി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു . 7ലക്ഷത്തിലധികവും ജനസംഖ്യയും 3താലൂക്കുകളും 25പഞ്ചായത്തുകളുംമുള്ള വയനാട് ജില്ലയിൽ 15 -ഓളം ആദിവാസി വിഭാഗങ്ങളും ഒരു നൂറ്റാണ്ടു മുൻപ് കുടിയേറിയ നാനാജാതിമതസ്ഥരും സഹവർത്തിത്തത്തോടെ ജീവിക്കുന്നു . 2001-ലെ സെൻസസ് പ്രകാരം 7,86,627 ആണ് ജനസംഖ്യആദിവാസികളുടെ ജനസംഖ്യ അന്വേഷിക്കുമ്പോൾ ചില ഗോത്രസമൂഹങ്ങൾ ഒഴികെയുള്ളതെല്ലാം തന്നെ കേരളത്തിൻറെ സമീപസംസ്ഥാനങ്ങളിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയവരാണെന്ന് വയനാടിനെ ഇന്നത്തെ രീതിയിലുള്ള ഒരു കാർഷിക മേഖലയാക്കിമാറ്റിയത് . വയനാട്ടിലെ പ്രധാന കൃഷി കാപ്പി , കുരുമുളക് , നെല്ല് , എന്നിവയാണ് . കൂടാതെ തെങ്ങ്, കമുക് , ഏലം, തേയില, വാഴ, ഇഞ്ചി, വിവിധയിനം പച്ചക്കറികൾ എന്നിവയും കൃഷിചെയ്തുവരുന്നു .വാനിലയും റബ്ബറുമാണ്പുതിയ കൃഷികൾ വയനാടിന്റെ മുഖ്യസാമ്പത്തിക വരുമാനവും കൃഷിയിൽ നിന്നുതന്നെ . കുന്നും മലയും ഇടതൂന്ന കാടികളും അത്യപൂർവമായ സസ്യജീവിജാലങ്ങളും പുൽമേടുകളും പാറക്കെട്ടുകളും ഗുഹകളും അരുവികളുംതോടുകളും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ വയനാട് വിനോദസഞ്ചാരികളുടെ ദൃഷ്ടിയിൽ ദൈവത്തിന്റ സ്വന്തം നാട് എന്ന് അറിയപ്പെടുന്നുസാഹസിക വിനോദസഞ്ചാരമേഖലയിൽ വയനാട് ഇപ്പോൾ കുതിച്ചുയർന്നുകൊ ണ്ടിരിക്കുന്നു. സ്വതവേ സുഖകരമായ കാലാവസ്ഥയുള്ള വയനാട്ടിലെ ശരാസരി ചൂട് 15.cനും30.cനും ഇടക്കാണ്. നാൾ വഴീകൾ പിന്നിട്ടുകൊണ്ടിരിക്കുന്ന വയനാട്ടിലെ വൈത്തുരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാക്കവയൽ ജി എച് എസ് എസിന്റെ ചരിത്രത്തിലേക്ക് വയനാട്ടിലെ സുന്ദരമായ ഗ്രാമമാണ് കാക്കവയൽ

ഒരു പക്ഷേ ഈ പേര് കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം . നിങ്ങൾ കരുതും കാക്കകളും വയലുകളും ഉള്ളതുകൊണ്ടാണെന്ന്.എന്നാൽ യാഥാർത്ഥ്യം അതൊന്നുമല്ല പണ്ട് ഒരു കാക്ക വയലിനുമുകളിലൂടെ പറന്നാൽ ഒന്ന് വിശ്രമിക്കാതെ അക്കരയെത്താൻ കഴിയില്ല അത്രമാത്രം വയലാണ് .അങ്ങനെ കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന വയലുകളുള്ള ഈ പ്രദേശത്തിന് കാക്കവയൽ എന്നു പേരു ലഭിച്ചു . കാട്ട് നായ്ക്കർ, ഊരാളൻ, പണീയൻ, അടിയാനർ , കുറുമ്മൻ, കുറിച്യർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളാണ് ഈഗ്രാമത്തിലുള്ളത് ഇവരിൽ തന്നെ താഴ്ന്നവർ, ഉയർന്ന്വർ, എന്നവിവേചനവും ജാതി വ്യവസ്ഥയും നില നിന്നിരുന്നു ഇടുങ്ങിയ വഴികളുള്ളഈ ഗ്രാമത്തീലെ ഏക ഗതാഗതമാർഗം എന്നത് കാളവണ്ടിയായീരുന്നു മാത്രവുമല്ല വയനാടിനെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന രാജലക്ഷ്മി സി.ഡബ്ലു. എം . എസ്, സി. സി എന്നീ ബസ്സുകൾ കാക്കവയലിൽ കൂടിയാണ് കടന്നു പോയിരുന്നത് . തികച്ചും വ്യത്യസ്ഥമായഒരു സാമൂഹ്യ വ്യവസ്ഥയാണ്ഈഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നത്. ജന്മിത്വത്തിന്റെ നീരാളിപ്പിടുത്തം ഇല്ലങ്കിൽ പോലും തീണ്ടലും അനാചാരങ്ങളും ഈ ഗ്രാമത്തിൽ നില നിന്നിരുന്നു. മാധ്യമങ്ങളുടെ ലഭ്യത വളരെ കുറവുള്ള ഈ ഗ്രാമത്തിൽ ഒന്നോ രണ്ടോ വീടുകളിൽ മാത്രം വരുത്തിയ മാതൃഭൂമിയാണ് പുറം ലോകത്തെ പറ്റിയുള്ള വിവരങ്ങൾ ഇവരിലേക്കെത്തിച്ചത് . പണ്ട് രാവിലെ 10,11 മണിവരെ പത്രം വരുന്നതും നോക്കിയുള്ള കാത്തിരിപ്പ് ഇന്നും ദാസ് വൈദ്യർ സാർ ഓർക്കുന്നു ഇന്നദ്ധേഹത്തിന് 5.00 മണി ആകുമ്പോഴേക്കും പത്രം ലഭിക്കും . പണ്ട് പാവപ്പെട്ട അറിവില്ലാത്തവരുടെ ഇടയിലേക്ക് വാർത്തകൾ എത്തിച്ചത് കാളവണ്ടിക്കാരാണ് . ഇവർ ചന്തയിൽ പോയി വരുന്നതും കാത്ത് കവലയിൽ ഒരു കൂട്ടം ആളുകൾ ഉണ്ടാകും . പഴയ ഗ്രാമത്തിന്റെ പ്രത്യേകതകൾ അവരുടെ വിനോദോപകരണങ്ങളിലും തെളിഞ്ഞിരുന്നു പഴയ ഗ്രാമവാസികൾ പ്രധാനമായും വിനോദത്തിന് ഉപയോഗിച്ചത് തുടി, ചീനി ,എന്നിവയാണ്. ഇതുപയോഗിച്ചു കൊണ്ടുള്ള അവരുടെ ആചാരങ്ങൾ വ്യത്യസ്ഥമാണ് . ദൈവം കാണൽ, കോഴി ബലി, ഗദ്ദിക,മുതലായ ആചാരങ്ങൾ യഥാത്ഥത്തിൽ ഇന്നുള്ളവർക്ക് കൌതുകം തോന്നിക്കും വിധമാണ് . ജി എച് എസ് എസ് കാക്കവയലിന് മുമ്പ് ഈ പ്രദേശത്ത് ഗുരുഗുലസമ്പ്രദായം നിലനിന്നതായി അറിഞ്ഞിട്ടില്ല . അതുകൊണ്ടുതന്നെ അവരുടെ വിദ്യാഭ്യാസ അവസ്ഥ വളരെ ശോചനായമായിരുന്നു
അദ്ധ്യായം -2
തിരിഞ്ഞുനോട്ടം
കാക്കവയൽ പ്രദേശത്ത് മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ആദിവാസികൾ കൂടുതലാണ് എന്നാൽ ഇവർക്കെല്ലാം കൂടി വൈത്തിരി താലൂക്കിലെ മുട്ടിലിൽ സ്ഥിതി ചെയ്യുന്ന വെൽഫയർ സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത് . കാക്കവയൽ തന്നെ എ,വി. രാധാകൃഷ്ണൻ, എം. എൽ .എ ആയിരുന്ന മധുര,പി.റ്റികൃഷ്ണൻ നായർ, എന്നിവർ ചേർന്ന് മുട്ടിലിലുണ്ടായിരുന്ന സ്ക്കൂൾ കാക്കവയലിലേക്ക് ഷിഫ്റ്റ് ചെയ്തു സ്ക്കൂളിനുവേണ്ടി 17സെന്റ് സ്ഥലം അക്കാളി കൃഷ്ണൻ നല്കി ഈ 17സെന്റ് സ്ഥലത്തിനു ചുറ്റും റവന്യൂഭൂമിയാണ് സ്ക്കൂൾ പ്രവർത്തനം തുടങ്ങിയ ശേഷം നാരായണൻ സാറും നമ്പ്യാർ സാറും മറ്റു സാറുമാരും ചേർന്ന് റവന്യൂഭൂമി വെട്ടിപ്പിടിക്കുകയായിരുന്നു . ആദ്യം ഓലമേഞ്ഞ ഒറ്റ ഹാളായിരുന്നു ഉണ്ടായിരുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പൊതുസ്ഥലത്തെ ആശ്രയിക്കേണ്ടിയിരുന്നു . അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാത്തതിനാൽഏറെ കഷ്ടപ്പെട്ടാണ് സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നിരുന്നത് വയനാട്ടിൽ കാക്കവയൽ സ്ക്കൂൾ ഉൾപ്പെടെ 5 വെൽഫയർ സ്ക്കൂളുകളെ ഉണ്ടായിരുന്നുള്ളൂ അവ മുണ്ടേരി, കൊളകപ്പാറ , ചുള്ളിയോട്, പുഞ്ചവയൽ ,കാക്കവയൽ എന്നിവയാണ് എന്നാൽ ഇന്ന് വയനാട്ടിൽ (40 ഹൈസ്ക്കൂൾ, 23എയ്ഡഡ് ഹൈസ്ക്കൂൾ,143 എയ്ഡഡ് എൽ .പി,സ്ക്കൂൾ,54ഗവ.യു.പി.സ്ക്കൂൾ,,74 എയ്ഡഡ് യു.പി.സ്ക്കൂൾ,)ആകെ 284 സ്ക്കൂളുകൾ ഉണ്ട് അതും അടിസ്ഥാനപരമായ എന്നാ സൌകര്യങ്ങളും സ്മാർട്സ് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും ,വായനാശാലയും,എജ്യുസാറ്റും ഉള്ള ആധുനിക
അദ്ധ്യായം -3
ആദ്യപടയോട്ടം
ആദ്യബാച്ചിലെ പ്രധാനാധ്യാപകൻ ദാമോദരൻ സാറാണ് 1943-ൽ ആരംഭിച്ചപ്പോൾ ആകെ 83 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . എന്നാൽ ഇന്ന് അത് 2000-ൽ ഏറെ യായി .ഇതിൽ 62ആൺകുട്ടികളും 21 പെൺ കുട്ടികളും വയനാട്ൻ ചെട്ടി വിഭാഗത്തിൽ പെട്ട 20 പേരും പണിയർ 22 ഉം കുറുമൻ വിഭാഗത്തിൽ 18 പേരും 3നായ്ക്കരും നായർ വിഭാഗത്തിൽ 62ഉം തീയ്യ വിഭാഗത്തിൽ 6ഉം ഗൌഡ വൈഷ്ണ വിഭാഗത്തിൽ നിന്ന് ഓരോ പേരും എന്ന ജാതി അടിസ്ഥാനത്തിൽ പ്രവേശനം നടത്തിയിരുന്നു ആദിവാസികൾ കൂടുതൽ ഉള്ള പ്രദേശമായിരുന്നെങ്കിലും സ്ക്കൂളിൽ അവരുടെ എണ്ണം വളരെ കുറവായിരുന്നു അതുകൊണ്ടു അദ്യാപകരെ പല ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളെ സ്ക്കൂളിൽ എത്തിക്കാൻ ചുമതല ഏൽപ്പിക്കും . അദ്യാപകർ കുട്ടികളുടെ വീട്ടിൽ അവർ ഉണരുന്നതിനു മുമ്പ്തന്നെ ചെന്ന് സ്ക്കൂളിലെത്തിക്കും ശേഷമായിരുന്നു കുളിയും പല്ലുതേപ്പുമൊക്കെ . കണ്ണുതെറ്റിയാൽ കുട്ടികൾ വീട്ടിലേക്ക് ഓടും ഇങ്ങനെ ഒരു സ്ഥിതിവിശേഷമാണ് പണ്ടുണ്ടായിരുന്നത് . ഇന്സ്പെക്ഷന് സ്ക്കൂളിൽ എത്തുന്നവർ അറ്റൻന്റൻസ് പരിസോധിക്കുമ്പോൾ കുട്ടികളിൽ ആബ്സന്റ് കാണുമ്പോൾഅദ്ധ്യാപകരുടെ ശമ്പളം വെട്ടികുറക്കും ഇന്നത്തേതുപോലെ അസൈൻമെന്റും പ്രൊജക്ടും നിറഞ്ഞരുന്ന അദ്ധ്യയനരീതി അല്ലായിരുന്നു പണ്ടുണ്ടായിരുന്നത് . അദ്ധ്യാപകർ കൊടുക്കുന്ന നോട്ട് കുട്ടികൾ എഴുതിയെടുക്കുകയും ആനോട്ടുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത് . ഇന്നത്തേതുപോലെ അദ്ധ്യാപകർക്ക് കോഴ്സൊന്നും അന്ന് ലഭിച്ചിരുന്നില്ല. അതുപോലെ തന്നെ അന്ന് ചിത്രാഞ്ജലി കമ്പിനിയുടെ പുസ്തകവും അശോക കമ്പിനിയുടെ പേനയും ആയിരുന്നു ആകെ ഉണ്ടായിരുന്നത് സർവ്വീസിൽ നിന്ന് പിരിഞ്ഞ അദ്ധ്യാപകർക്ക് അന്ന് പെൻഷൻ ലഭിച്ചിരുന്നില്ല.
അദ്ധ്യായം 4
ഒരു ജാതി ഒരു മതം ഒരു ദൈവം ജാതിമത ചേരുവയുടെ കാര്യത്തിൽ ഈപ്രദേശ വാസികൾ മറ്റുള്ളവർക്ക് മാതൃകയായിരുന്നു . വിദ്യാലയത്തിന്റെ വരവോടെ ജാതിവ്യവസ്ഥ ഒരു പരിധിവരെ നീക്കപ്പെട്ടു എന്നു വേണം പറയാൻ . പൊതുജനങ്ങൾ എല്ലാവിധ പരിപാടികളിലും വന്ന് പങ്കെടുത്തിരുന്നു സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം മുതലായ ദിവസങ്ങലിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് 8 കി.മീ അകലെയുള്ള മുട്ടിൽ ടൌണിലേക്ക് ഘോഷയാത്ര നടത്തിയിരുന്നു ജാതിമതഭേതമന്യേ എല്ലാവരും അതിൽ പങ്കെടുത്തിരുന്നു റാലിയിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണ ഒരു വിദ്യാർത്ഥിയെ വാരിയെടുത്തു കൊണ്ടുള്ള ഓട്ടം ഇന്നും നമ്പ്യാർ സാറ്‍ പച്ചയായി ഓർക്കുന്നു . ഇന്നത്തേതുപോലെ ഡോക്ടർ മാരൊന്നും അന്ന് വയനാട്ടിൽ ഉണ്ടായിരുന്നില്ല . പേരിന് ഒന്നോ രണ്ടോ നാട്ടുവൈദ്യൻമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1960 -ൽ ദാസ് വൈദ്യർ തുടങ്ങിയ ഒരു ചെറിയ ക്ലിനിക്കായിരുന്നു കാക്കവയലിലെ ഏകവൈദ്യസഹായ സെന്റർ, ദാസ് വൈദ്യർ കൂടാതെ അനന്തൻ വൈദ്യർ , കൈനാട്ടി വൈദ്യർ , കൃഷ്ണൻ വൈദ്യർ ,എന്നിവരുടെ ക്ലിനിക്കുകളും പ്രവർത്തിച്ചിരുന്നു പിന്നീട് 5 വർ,ത്തിനുശേഷം ഇവിടെ 1976-ൽ റൂറൽ ഡിസ്പെൻസറി വന്നു മലേറിയ , വസൂരി, തുടങ്ങിയ രോഗങ്ങൾ ഇവിടെ വ്യാപകമായി ഉണ്ടായിരുന്നു . വിദ്യാർത്ഥികളിൽ ഇത് പെട്ടെന്ന് പടർന്നുപിടിച്ചിരുന്നതിനാൽ അവരെ ചികിത്സിക്കാൻ മാസത്തിലൊരിക്കൽ ദാസ് വൈദ്യർ സ്ക്കൂളിൽ പോയിരുന്നുവത്രേ പണ്ടുള്ളവർ ഒറ്റമൂലിയെ ആശ്രയിച്ചിരുന്നതുകൊണ്ട് മാറാരോഗങ്ങൾ പോലും അവർ നിസാരമായികണ്ടു തന്മൂലം ഇവിടങ്ങളിൽ പകർച്ചവ്യാധികൾ വ്യാപകമായിരുന്നു ഇതിനെതിരെ ചില നിബന്ധനകൾ കൈക്കതൊണ്ടിരുന്നു അതിന്റെ ഭാഗമായി വസൂരിക്കെതിരെ കുത്തി വെപ്പു നടത്താത്തവർക്ക് പ്രവേശനവും നിഷേധിച്ചിരുന്നു

അദ്ധ്യായം 5
എന്റെ വരവോടെ വിദ്യാലയത്തിന്റെ വരവോടെ ആ സമൂഹം ആകമാനം ഒരു വെളിച്ചം കണ്ടു. കാളവണ്ടി മാത്രം ഓടിപഴകിയ വഴിയിൽ ഒരു പുത്തൻ ചക്രത്തിന്റെ ഗന്ധം പരന്നു. ആ വഴിയെ ബി.റ്റി.സി. എന്ന ബസ്സ് ആദ്യമായി ഓടി. വാഴവറ്റയിൽ നിന്ന് മീനങ്ങാടിക്കോടിയ ആദ്യ പ്രൈവെറ്റ് ബസ് നിറാൻപുഴ കുടുംബക്കാരാണ് ഇതിനെ രംഗത്ത് എത്തിച്ചത് . ബസ്സിന്റെ വരവോടെ ഇടുങ്ങിയ റോഡുകൾ വികസിച്ചു. കാക്കവയൽ സ്കൂളിനുചുറ്റും കാടു പിടിച്ചു കിടന്ന ഭൂമി ജനവാസ കേന്ദ്രമായി [ ഇന്ന് വാഴവറ്റ മീനങ്ങാടി റൂട്ടിൽ സ്ഥിരമായി ഓടുന്ന 10 പ്രൈവെറ്റ് ബസ്സുകൾ ഉണ്ട് ] ആദ്യ കാലങ്ങളിലെ അദ്ധ്യാപകരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. ഏകദേശം 1968- ലൊക്കെ അവർക്ക് കിട്ടിയ ശമ്പളം വെറും 147 രൂപ മാത്രമായിരുന്നു. എന്നാൽ അവർക്ക് സമൂഹത്തിൽ നല്ല നിലയും വിലയും ഉണ്ടായിരുന്നു. പ്രശ്ന പരിഹാരങ്ങൾക്ക് അദ്ധ്യാപകരെ സമീപിക്കുന്ന പതിവ് ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നു. സാംസ്ക്കാരികമായ എല്ലാ വളർച്ചക്കും ജി,എച്ച്.എസ്.എസ്, കാക്കവയലിന്റെ കരസ്പ്പർശമുണ്ട്. ചുറ്റുപാടും ദേവാലയങ്ങൾ ഉദിച്ചു. ടാറിട്ട റോഡുകളിലൂടെ സദാ ചീറിപ്പാഞ്ഞു. പുറം ലോകത്തെ പറ്റി ഒന്നുമറിയാതെ തന്നിൽ തന്നെ പറ്റിക്കിടന്ന കാക്കവയൽ ഇന്ന് പടര്ന്ന് പന്തലിച്ച് ഒരു പ്രദേശത്തിനാകമാനം വെളിച്ചം വീശി നിൽക്കുന്നു. ഇതിനോക്കെ കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒന്നു മാത്രമേ ആ പ്രദേശത്തോള്ളൂ. അത് ജി,എച്ച്.എസ്.എസ്, കാക്കവയലാണ്. സാംസ്കാരപരമായി മാത്രമല്ല സാമൂഹിക പരമായ വളർച്ചയുടേയും അടിസ്ഥാനം കാക്കവയൽ സ്കൂളാണ്. ആദ്യ കാലങ്ങളിൽ തീണ്ടൽ നിലനിന്നിരുന്ന ഒരു ഗ്രാമമായിരുന്നു ഇത് . അക്കാലത്ത് കുട്ടികൾ സ്കൂളിൽ പോയി വന്നാൽ കുളിക്കാതെ വീടുകളിൽ കയറിയിരുന്നില്ല . എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം തീണ്ടലിനെ അവർ ഏടുകൾക്കുള്ളിലൊതുക്കി പുതിയ തലമുറക്കായി കാഴ്ച്ചവെച്ചു. സാമൂഹികപരമായ ബന്ധങ്ങളിൽ പണ്ടുകാലം മുതൽക്കെ സമൂഹത്തിൽ ഉയർന്നവരുമായി ബന്ധം പുലർത്താൻ കാക്കവയൽ സ്കൂളിനു സാധിച്ചു അതുകോണ്ടു തന്നെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ കേളപ്പൻ , ഗുജറാത്ത് ഗവർണരി‍ ആയിരുന്ന കെ കെ വിശ്വനാഥൻ ,മുൻ മുഖ്യ മന്ത്രിആയിരുന്ന ഇ.കെ. നായനാർ എന്നിവരുടെ പാത സ്പർശം കാക്കവയൽ സ്ക്കുളിന്റെ കിരീടത്തിലെ പൊൻതൂവലാണ് ഇവരെകൂടാതെ ഇൻസ്പെക്ഷന് വന്നിരുന്നത് സായിപ്പൻമാരായിരുന്നുവത്രേ , അന്നൊക്കെ എമ്ത് സംഭവിച്ചാലും ,എന്തെങ്കിലുമൊക്കെ സംഭവിക്കണമെങ്കിൽ സായിപ്പൻമാരുടെ അനുമതി വേണമായിരുന്നു
അദ്ധ്യായം -6

ആദ്യ ഘട്ടങ്ങളിൽ ഭൌതിക സൌകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആസമയങ്ങളിലാണ് സ്കൂൽ വളർച്ചയുടെ പടവുകൾ കീഴടക്കിയത് കുട്ടികളുടെ എണ്ണം കൂടുതലും ക്ലാസ്മുറികളുടെ എണ്ണം കുറവും ആയിരുന്നതിനാൽ 1983 മുതൽ 2000വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു മാത്രവുമല്ല ഉള്ള ക്ലാസ്മുറികൾ ഓലകൊണ്ട് മേഞ്ഞവയുമായിരുന്നു . ഓരോ വർഷവും ഡിവിഷൻ കൂടിവന്നെങ്കിലും ക്ലാസുകളുടെ എണ്ണം മാറ്റമില്ലാതെ തുടർന്നു ഈ പ്രശ്നത്തിന് ആധികാരികമായി ഒരു ഫലം ലഭിക്കുന്നതിനുവേണ്ടിയാണ് ആദ്യ പി റ്റി എ മൂറ്റിംഗ് കൂടിയത് ഇപ്പോഴത്തെ മിൽമ ചെയർമാനായ ഗോപാലക്കുറുപ്പ് 23 വർഷം പി റ്റി എ പ്രസിഡന്റായി പ്രവർത്തിച്ചു കമ്മറ്റിയുടെ പ്രവർത്തനഫലമായിഒരു സറ്റാഫ് റൂമടക്കം അഞ്ച് മുറികളുള്ള ഒരു കെട്ടിടം നിലവിൽവന്നു . കാക്കവയൽ സ്കൂളിൽ കുട്ടികൾ കൂടിവന്നതിന്റെ പ്രധാന കാരണം കാക്കവയൽ കൈവരിച്ച ഉന്നതവിജയമായിരുന്നു സാധാരണക്കാരായ കുട്ടികളെ വച്ച് ഈ റിസൽട്ട് ഉണ്ടാക്കിയതിന്റെ കാരണക്കാർ അദ്ധ്യാപകർ തന്നെ പരിമിതികൾക്ക് നടുവിൽ നിന്നു കൊണ്ടുള്ള തീക്ഷമായ പരിശ്രമമാണ് ഈവിജയത്തിന്റെ അടിസ്ഥാനം ഉയർന്ന വിജയശതമാനത്തിന്റെ വെളിച്ചത്തിൽ ബത്തേരി ,വൈത്തിരി മുതലായ സ്ഥലങ്ങളിൽ നിന്നും ഒട്ടേറെ കുട്ടികൾ കാക്കവയൽ സ്കൂളിൽ എത്താറുണ്ട് . വിജയശതമാനത്തിൽ ആദ്യം മുതൽക്കെ 1983 മുതൽ 2008 വരെ ഉയർന്ന നിലയിൽ തന്നെ നിൽക്കുന്നു ഇതിനിടെ ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി സ്കൂൾ പിന്നിട്ടു ഇതിനൊക്കെ കാരണം അദ്ധ്യാപകരുടെ കഠിനപരിശ്രമവും രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകളുമാണ് ആദ്യമായി പഠന ക്യാമ്പ് കേരളത്തിൽ തന്നെ ആരംഭിച്ചത് കാക്കവയൽ സ്കൂളിൽ ആണ് . ഇന്നും കേരളത്തിൽ രാവിലെ ആറുമണിക്ക് പഠന ക്യാമ്പ് ആരംഭിക്കുന്ന മറ്റൊരു സ്കൂളും ഇന്നില്ല . വ.നാട് ജില്ലയിൽ ഇന്ന് നടപ്പാക്കുന്ന പഠന ക്യാമ്പ് എന്ന സംവിധാനം ശ്രി. കെ ഐ തോമസ് മാസ്റ്റരുടെ കാലത്ത് കാക്കവയൽ സ്കൂളിൽ ആണ് ആദ്യമായി ആരംഭിച്ചത്.

  • സ്കൂൾ രാഷ്ട്രീയം ഇല്ല .
  • അദ്ധ്യാപകരുടെ കഠിനപരിശ്രമം
  • വിദ്യാർത്ഥികളുടെ അര്പ്പണ ബോധം
  • രക്ഷിതാക്കളുടെ പരിപൂർണ പിന്തുണ

സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്.1983 മുതൽ ഉള്ള ഹെഡ് മാസ്റ്റർ മാരായ സി.കുട്ടി,ഫെർണാണ്ടസ് , കെ.വി. ആനന്ദം, കെ . രാമകൃഷ്ണപ്പിള്ള എം.എസ്. ജേക്കബ്, സി.ജെ. ഓനിയേൽ, എം.ജി. ജോസഫ് , കെ.എം.തോമസ്, കെ.ജെ. കൃപാലിനി, ഇവരോടൊപ്പം ഒട്ടനവധി പേർ ഇൻ ചാർജിലും വന്നിട്ടുണ്ട്. അവരിൽ പ്രധാനപ്പെട്ടതും മറക്കാനാവാത്തതുനായ അദ്ധ്യാപകരിൽ ഒരാളാണ് തോമസ് ഏർനാട്ട്.