ഗവ.എച്ച്എസ്എസ് ആറാട്ടുതറ/വിദ്യാരംഗം
വിദ്യാർത്ഥികളിലെ കല, സാഹിത്യ അഭിരുചികളെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും വിദ്യാരംഗം നിരവധി പരിപാടികൾ നടപ്പിലാക്കിവരുന്നു.കുട്ടികളുടെ സർഗാത്മകപ്രവർത്തനങ്ങൾക്കു് അധ്യാപകർ ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകുന്നു.നാടൻ പാട്ട് മത്സരത്തിൽ ആര്യ കൃഷ്ണൻ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയതും യു പി വിഭാഗം കഥാരചനയിൽ ആൻസി മാത്യു ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും അഭിമാനകരമായ നേട്ടങ്ങളാണ്.