ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെ കോവിഡ അവധിക്കാലം
അമ്മുവിന്റെ കോവിഡ് അവധിക്കാലം
കോവിഡ 19 വ്യാപനം തടയാൻ രാജ്യത്തു അടച്ചിടൽ പ്രഖ്യാപിച്ച സമയമാണ്. വീട്ടിനുള്ളിൽ തന്നെ ബോറടിച്ചിരിക്കുകയാണ് അമ്മു. പുറത്തു പോകാനും കൂട്ടുകാരുമായി കളിക്കാനും അവൾക്ക് എന്ത് ഇഷ്ടമാണ്. സ്കൂളിലും മിടുക്കിയാണ്. എല്ലാം പ്രവർത്തികളിലും അവളുടെ കഴിവ് പ്രദര്ശിപ്പിച്ചിരുന്നു എന്നാൽ അവളിപ്പോൾ ഒറ്റക്കാണ്. അവളോടൊപ്പം കളിക്കാൻ അനിയനും ചേട്ടനും അവൾക്കില്ല. സ്കൂളിൽ പോകാനും അവരോടൊത്തു കളിക്കാനും അവൾക് കൊതിയായി. ഓടി കിതച്ചുകൊണ്ടിരുന്ന സമയം പോലും ഇപ്പോൾ അനങ്ങുന്നില്ല എന്ന് അവൾക്കുതോന്നി. ടി വി കണ്ടിട്ടും പുസ്തകം വായിച്ചിട്ടും സമയം പോകുന്നില്ല. വിഷമിച്ചിരുന്ന അവളുടെ അടുത്തു കഥയും കവിതയും എഴുതാൻ അമ്മ പറഞ്ഞു. അങ്ങനെ അവൾ ഒരു കഥ എഴുതി അമ്മയെ വായിച്ചു കേൾപ്പിച്ചു. അമ്മ അത് വാട്ട്സാപ്പിൽ ഇട്ടു. "അമ്മുവിന്റെ കൊറോണ കാലം," പെട്ടന്ന് തന്നെ എല്ലാവരുടെയും ശ്രെദ്ധ പിടിച്ചുപറ്റി. പിന്നെ അവൾ ധാരാളം കഥകൾ, കവിതകൾ എഴുതാൻ തുടങ്ങി. ഈ അവധിക്കാലം അവളുടെ കഴിവുകൾ വളർത്താൻ തുടങ്ങി. അങ്ങനെ ഈ അവധിക്കാലം മാധുര്യം നിറഞ്ഞതായി അവൾക്കു തോന്നി.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ