ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/കോറോണയെ നേരിടാം
കൊറോണയെ നേരിടാം
അപ്പു കൂട്ടുകാരോടൊത്ത് മുറ്റത്ത് കളിച്ചു രസിക്കുകയായിരുന്നു അപ്പോഴാണ് പെട്ടെന്ന് അമ്മയുടെ മധുര സ്വരത്തിലുള്ള 'മോനേ' എന്ന വിളി അവനെ കളികളിൽ നിന്ന് ഉണർത്തിയത് അപ്പു.............
അപ്പു അമ്മയോട് കാര്യം തിരക്കി 'എന്താ..... അമ്മേ?എന്തു പറ്റി? '
'മോനേ മോനിങ്ങ് കയറി വാ.........'. അപ്പോഴാണ് പെട്ടെന്ന് ചില ചിന്തകൾ അവന്റെ മനസ്സിലേക്ക് ഓടി വന്നത്. അമ്മയെന്നാൽ അവന് ജീവനാണ്. അമ്മയുടെ ഏക പുന്നാര മോനാണ് അപ്പു. അതുകൊണ്ടുതന്നെ അവനെ അമ്മയ്ക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. അമ്മ അവനെ സ്നേഹത്തോടെ ഒരായിരം പേരുകൾ വിളിക്കും. ആർക്കും ഇത്രയേറെ പേരുകൾ ഉണ്ടാകില്ല. ഇങ്ങനെ തുടങ്ങി പല ആലോചനയിൽ മുഴുകി അവൻ അമ്മയുടെ വാക്ക് അനുസരിച്ച് വീട്ടിൽ എത്തിയത് അറിഞ്ഞതേയില്ല. അപ്പോഴാണ് അവൻ കണ്ടത് അവന്റെ വരവും കാത്ത് നിൽക്കുകയായിരിന്നു അവന്റെ പുന്നാര അമ്മ. അമ്മ അവനെ നെഞ്ചോടു ചേർത്തുനിർത്തി. വീടിനകത്തേക്ക് കയറി പോയിട്ട് അവരിരുവരും ഡൈനിങ്ങ് ഹാളിലെ കസേരയിൽ പോയിരുന്നു. അമ്മയോട് അവൻ വിഷമത്തോടെ ചോദിച്ചു. 'എന്തിനാ അമ്മേ എന്നെ വിളിച്ചത് ......ഞാൻ എന്നും കളിക്കാൻ പോണതാണല്ലോ. '
'എന്റെ വാവേ നീ അറിഞ്ഞില്ലേ നമ്മുടെ നാട്ടിലാകെ ഒരു മഹാമാരി പടർന്നു പിടിച്ചേക്കുവാ.' 'അമ്മേ....... അതു ഏത് മഹാമാരി എനിക്കറിയില്ലല്ലോ ' അവൻ അമ്മയോട് കൗതുകത്തോടുകൂടി ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു 'അവനോ..... അവൻ ....... ക്രുരനായ കൊറോണ.'
അപ്പു പതിയെ 'ഓ! .... അതാരാ ......'
' അവനാ മോനെ നമ്മുടെ നാട്ടിലെ മനുഷ്യരെയെല്ലാം കൊന്നുകൊണ്ടിരിക്കുന്നത് .അവൻ ഉണ്ടല്ലോ ദിനംപ്രതി ലക്ഷകണക്കിന് ആളുകളെയാ കൊന്നുതള്ളുന്നത്.' 'തന്നെ... അമ്മേ ........' പേടിയോടെ മെല്ലെ അപ്പു. ചോദിച്ചു. 'അതേ മോനു.... നിനക്കു പേടിയുണ്ടോ.' 'അതേ അമ്മേ എനിക്ക് പേടിയാകുന്നു...............ആ കൊറോണ അമ്മയെയും എന്നെയും കൊല്ലില്ലെ... പിന്നെ ......ഞാൻ എങ്ങനെ കളിക്കും.നമുക്ക് വേറെങ്ങോട്ടെങ്കിലും ഓടി രക്ഷപെടാം അമ്മേ.' 'ചക്കരവാവേ........നമ്മളെങ്ങു പോവാനാ.... എല്ലായിടത്തും ഇവനുണ്ട്.അല്ലെങ്കിൽ തന്നെ നമ്മൾ ഇങ്ങനെ പേടിച്ചോടുകയാണോ വേണ്ടത് .മോനൂസേ നമ്മൾ ഒത്തൊരുമയോടെ ഒരേ മനസ്സോടെ ഒരുമിച്ച് നിന്ന് വേണം കൊറോണയെ നാടുകടത്താൻ .എന്താ കുട്ടൻ ഏറ്റോ?'
'ഈ ക്രുരനായ കൊറോണയെ നമ്മൾ എങ്ങനെ നേരിടും.'
'അതേയോ ഞാനപ്പൂനോട് പറഞ്ഞുതരണപോലെ മോൻ ചെയ്യോ.........' 'അതേ .....അമ്മേ... ചെയ്യാം ചെയ്യാം വേഗം പറഞ്ഞു താ അമ്മേ വേഗം പറഞ്ഞു താ' അപ്പൂന് കൊറോണ യെ ഓടിക്കാൻ ധൃതി യായി. അമ്മ പറഞ്ഞുതുടങ്ങി 'മോനെ.....നമ്മളിപ്പോ എന്തിനാ വീട്ടിനിക്കണേ? ' 'അത് കൂട്ടുകാരോടൊത്ത് കളിക്കാനല്ലേ.... അമ്മേ ...... അയ്യോ അല്ല അല്ല . സർക്കാർ കൊറോണ യെ നേരിടാനായി ലോക്ഡൗൺ എന്ന നടപടി രൂപീകരിച്ചു അതിന്റെ ഭാഗമായാ മോനേ നമ്മൾ വീട്ടിനിൽക്കണത് . 'അമ്മേ വീട്ടിനിന്നാ .....എങ്ങനെയാ കൊറോണയെ നേരിടാൻ പറ്റണേ.........' 'മോനെ ഈ കൊറോണ എന്ന രോഗം ഒരാളിൽ വന്നാലുടൻ അയാളുടെ സമ്പർക്കത്തിലൂടെ എല്ലാവർക്കും രോഗം പിടിക്കും . അമ്മേ............ അതെന്താങ്ങനെ ...? പനി വരുമ്പോൾ നമ്മൾ മരുന്ന് കഴിച്ച് മാറ്റാറുണ്ടല്ലോ? പിന്നെന്താ ഇത് മാറാത്തെ ? ' 'അതാ മോനെ ഏറ്റവും വലിയ പ്രശ്നം. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്രേ... അതുകൊണ്ടു തന്നെ ആളുകളുടെ പരസ്പര സമ്പർക്ക തത്തിലൂടെ ധാരാളം പേർ രോഗം ബാധിച്ച് മരണമടയുന്നു. 'അയ്യോ ഇനി എന്താ ചെയ്ക......' അപ്പു ചോദിച്ചു? 'ഇതാ ശ്രദ്ധിച്ച് കേട്ടോ 'എന്നു പറഞ്ഞു അമ്മ മറുപടി പറഞ്ഞു തുടങ്ങി: ഒന്നാമത്തേത് സർക്കാരിന്റെ നിബന്ധന അനുസരിച്ച് വീടിനുള്ളിൽ ഇരിക്കുക . പുറത്തിറങ്ങുകയേ പാടില്ല ആളുകൾ കൂടുന്ന സ്ഥലത്തോ മറ്റു സ്ഥലങ്ങളിലോ പോകാൻ പാടില്ല.രണ്ടാമത്തേത് കൈ സോപ്പിട്ട് വൃത്തിയാക്കാൻ ഓരോ ഇരുപതു മിനിട്ടും ഇടവിട്ട് കഴുകുക.മൂന്നാമത്തേത് ശരീരശുദ്ധി വരുത്തുക.നാലാമത്തേത് പരിസരശുദ്ധി വരുത്തുക.അഞ്ചാമത്തേത് അത്യാവശ്യകാര്യങ്ങൾ ക്കായി പുറത്ത് ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക കൂടെ സാനിറ്റേഴ്‌സറും കരുതുക. മോനു ലോകം മുഴുവനും ഇതു ചെയ്താൽ നമുക്ക് കൊറൊണയെ ഓടിക്കാം. 'അതേ അമ്മേ ഇനി മുതൽ ഞാനിതൊക്കെ ചെയ്തോളാം. ഇനി നമുക്ക് ഒരുമിച്ച് കൊറോണ യെ തുരത്തീടാം അമ്മേ......... ' 'എങ്കി അപ്പു ഇനി കൊറോണ യെ ഓടിച്ചിട്ടു മാത്രമേ കളിക്കാൻ വീട്ടീ ന്നു ഇറങ്ങാവു എന്താ ഏറ്റോ?അതേ അമ്മേ ഞാനിനി അമ്മ പറഞ്ഞതു പോലെ ചെയ്തു കൊറോണ യെ തുരത്തിയിട്ടു മാത്രമേ വീട്ടിനു പുറത്തേക്കു ഇറങ്ങൂ........ ഇത് സത്യം .....'
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ