ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ തൂവൽസ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്
തൂവൽസ്‍പർശം

ഒന്നായ് നിൽക്കാം., ഒന്നായ് ശ്രെമിക്കാം
ലോകമഹാ മാരിതൻ തീവ്രതയെ നേരിടാൻ.....
കൈ കഴുകി വൃത്തിയാക്കാം, ശുചിത്വം പാലിച്ചും.-
അകലം പാലിച്ചും രോഗമുക്തി നേടാം..
പരിസരം വൃത്തിയാൽ മാതൃകയാകാം
ശാന്തിതൻ ലോകം നമുക്ക് തീർക്കാം....
മലമൂത്ര മാലിന്യം ശൗചാലയത്തിൽ ആകാം
അതുകഴിഞ്ഞു ശുചിയാക്കാം ശരീരവും
കഴിക്കാം ജൈവകൃഷിയാൽ നിർമിച്ചോരാ -
പച്ചക്കറിയും ഫലങ്ങളും..
നേടിയെടുക്കാം രോഗപ്രതിരോധ ശക്തിയും.
കൂട്ടരേ കൂട്ടായി നിൽക്കുവിൻ ശാന്തിതൻ -
പൊൻവെളിച്ചം തീർത്തൊരാ ലോകനന്മക്കായി
സ്മരിക്കാം പ്രാർത്ഥിക്കാം നമുക്കായ് ജീവൻ മറന്നു -
ജീവൻ തന്ന മാലാഖ മാരെ, സായുധസേനാധിപൻ മാരെ,
ദൈവത്തിന്റെ മറ്റൊരു മുഖമായ ആധുരസേവകന്മാരെ.
കാത്തിരിക്കാം നല്ലൊരു നാളേക്കായ്........
ശുഭാപ്‍തി വിശ്വാസത്തോടെ.........

ബാലാമണി പി ആർ
8 C, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത