ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ കുട്ടികളും കൊറോണകാലവും

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളും കൊറോണകാലവും

ഇന്ത്യ എന്ന് കേൾക്കുമ്പോൾ പണ്ട് നമ്മുടെയെല്ലാം മനസ്സുകളിൽ വന്നുകൊണ്ടിരുന്നത് ഗാന്ധിജിയുടെയും ചാച്ചാജിയുടെയും എല്ലാം മുഖമാണ്. എന്നാൽ ഇപ്പോൾ കൊറോണ എന്ന മാരകമായ വൈറസിന്റെ ഭിത്തിയിലാണ് നമ്മൾ. കോവിഡ് -19 എന്ന അപരനാമവും കൂടി ഈ കൊറോണ വൈറസിനുണ്ട്. ചൈനയിൽ നിന്ന് പിറവി എടുത്ത ഈ വൈറസ് കാലക്രെമേണ വളരെ വേഗത്തിൽ തന്നെ എല്ലാ രാജ്യങ്ങളിലേക്കും ഈ രോഗം ബാധിച്ചു. ഈ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നതുവരെ പ്രതിരോധം തന്നെയാണ് ഏറ്റവും വലിയ മാർഗ്ഗം.

ലോകത്താകമാനം ഈ വൈറസ് നിമിത്തം ലക്ഷകണക്കിന് ജനങ്ങൾ മരണമടന്നു. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളെയും ഈ മാരക രോഗം ബാധിച്ചു. ഇന്ത്യയിലാകെ 13000 - തോളം ജനങ്ങൾക്ക്‌ കോവിഡ് - 19 സ്ഥിതീകരിച്ചു. ഇന്ത്യയിൽ 420 - തും കേരളത്തിൽ 3 മരണങ്ങളും സംഭവിച്ചു. 1939-45 യിൽ നടന്ന രണ്ടാംലോകമഹായുദ്ധത്തിന് ശേഷം ഇത്രയുമധികം ജനങ്ങൾക്ക്‌ ജീവൻ നഷ്ടപ്പെടുന്നത് ഇതാദ്യമാണ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കുവാൻ ശാസ്ത്രലോകത്തിന് കഴിയാത്തത് ഒരു വലിയ നഷ്ടം തന്നെയാണ്.....

അപ്രതീക്ഷിതമായി നമ്മുക്ക് ഇടയിലേക്ക് വന്ന മഹാമാരിയായ കോവിഡ് - 19 കാരണം കുട്ടുകാരുമൊത്തു തൊടിയിലും പറമ്പിലും കളിച്ചുല്ലസിച്ചു നടക്കേണ്ട നമ്മുടെ അവധികാലത്ത് വീട്ടിനുള്ളിൽ മാത്രം ഒതുങ്ങേണ്ടതായി വന്നു. എന്നാൽ കുട്ടികളായ നമ്മൾ ചിത്രരചനയിലും കരകൗശല വസ്തുക്കളുടെ നിർമാണം എന്നിവയിലുള്ള കഴിവ് പരിപോഷിപ്പിച്ചു എടുക്കേണ്ട ഒരു അവസരമായി ഈ കൊറോണകാലത്തെ കരുത്തേണ്ടതാണ്. നല്ല നല്ല പുസ്തകങ്ങൾ വായിച്ചു നമ്മുടെ അറിവ് വർദ്ധിപ്പിക്കണം. കുടുംബാഗങ്ങളോടൊപ്പം ഒരുമിച്ചു കൂടുതൽ സമയം ചിലവിടാനുള്ള നമ്മുടെ നഷ്ടപെട്ട അവസരമാണ് ഈ കൊറോണകാലത് നമ്മുക്ക് തിരിക്കെ കിട്ടിയിരിക്കുന്നത്. പത്രവായനയിലൂടെയും ടെലിവിഷനിലൂടെയും നമ്മുടെ നാട്ടിലെ ഈ വിപത്തിനെകുറിച്ച് മനസിലാക്കി ഈ മഹാമാരിയെ എങ്ങനെ നേരിടാമെന്ന് കുട്ടികളായ നാം ഓരോരുത്തരും അറിന്നിരിക്കണം.

വ്യക്തി ശുചിത്വത്തി ലൂടെയും പരിസര ശുചിത്വത്തിലൂടെയും പരസ്പര അകലം പാലിച്ചും നമ്മുടെ സർക്കാരിന്റെ നിർദ്ദേശങ്ങളെ നാം ഓരോരുത്തരും കൃത്യമായി പാലിച്ച് ഈ ലോകത്തെ ആകമാനം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പകർച്ചവ്യാധിയെ നിർവീര്യമാകുന്നതിൽ നമ്മുക്ക് ഒത്തു പ്രവർത്തിക്കാം. ഈ മഹാമാരിയെ നേരിടാൻ നമ്മെ സഹായിച്ച ഡോക്ടർസ്, നഴ്സസ്, ആരോഗ്യപ്രവർത്തകർ, നമ്മുടെ ഗവണ്മെന്റ്, പോലീസ്‌കാർ തുടങ്ങിയവർക്‌ കുട്ടികളായ ഞങ്ങളുടെ ആദരവ് അറിയിച്ചു കൊള്ളുന്നു.

രണ്ട് പ്രളയകാലഘട്ടങ്ങളെയും നിപ്പ വൈറസിനെയും അതിജീവിച്ച നമ്മൾ ഭാരതീയർ ഈ മാരകമായ കൊറോണ ( Covid - 19 ) വൈറസിനെയും അതിജീവിക്കും............

ദേവിക യു എസ്
8 D, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം