ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ കണ്ണാടിപുരം

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണാടിപുരം

മനുഷ്യരെ പോലെ തന്നെ പക്ഷിമൃഗാദികൾക്കും നമ്മുടെ പ്രകൃതിയിൽ അവകാശമുണ്ട്.
കണ്ണാടിപുരം എന്ന ഒരു മനോഹര ഗ്രാമം.വയലും, കുന്നും, പുഴയും, കിളികളും നിറഞ്ഞ ഒരു സുന്ദര ഗ്രാമം. അവിടത്തെ ഗ്രാമവാസികൾ എന്നും സന്തോഷവാൻമാരാണ്. കൃഷിയായിരുന്നു എല്ലാവരുടെയും പ്രധാന ജോലി. പുഴയിലെ ജലം ആയിരുന്നു അവരുടെ കുടിവെള്ളം. ശുദ്ധജലം ആയതുകൊണ്ട് തന്നെ അവർക്കു ഒരു അസുഖവും ഉണ്ടായിരുന്നില്ല.

അങ്ങനെ ഒരു നാൾ ആ ഗ്രാമത്തിൽ ഒരു അഥിതി എത്തി. അയാൾ ഒരു ചതിയൻ ആയിരുന്നു.അയാൾക്കു ആ ഗ്രാമം വളരെയധികം ഇഷ്ടമായി. അയാൾ അവിടെയൊരു ഫാക്ടറി പണി ചെയ്ത് എല്ലാപേർക്കും അവിടെ ജോലി നൽകി നല്ല ശമ്പളവും നൽകാം എന്നു പറഞ്ഞു. പാവം ഗ്രാമ വാസികൾ ആ ചതിയന്റെ വാക്കുകൾ വിശ്വസിച്ചു. ഗ്രാമവാസികളുടെ എതിർപ്പ് കാര്യമാക്കാതെ അയാൾ അവിടെ ഫാക്ടറി പണിതു. അയാൾ പറഞ്ഞതു പോലെ ഗ്രാമവാസികൾക്ക് അവിടെ ജോലി നൽകി. കുറച്ചു നാളുകൾക്ക് ശേഷം ആ ഗ്രാമഭംഗി നഷ്ടപ്പെട്ടു. അവിടത്തെ പുഴ മലിനമായി. ആ മലിനജലമായിരുന്നു അവരുടെ കുടിവെള്ളം. പിന്നീട് അവിടെ ജനിക്കുന്നഓരോ കുഞ്ഞുഞങ്ങൾക്കും ക്യാൻസറും മറ്റുരോഗങ്ങളും ഉണ്ടായി.
ഫാക്ടറിപോലുള്ള വലിയ കെട്ടിടങ്ങൾമൂലം നശിച്ചുപോയ ചെറിയ ഗ്രാമമാണ് കണ്ണാടിപുരം.

ഉത്തര എ എസ്
9 F, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ