ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ശീലമാക്കണം

ഹൈ ജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയ എന്ന പദം രൂപം കൊണ്ടത്. ശുദ്ധി എന്ന വാക്കിൽ നിന്ന് ആരംഭിച്ച് വ്യക്തി ശുചിത്വം , സാമൂഹ്യ ശുചിത്വം , മുതൽ രാഷ്ട്രിയ ശുചിത്വം വരെ എത്തി നിൽക്കുന്നു. അതു പോലെ പരിസരം ,വ്യത്തി , വെടിപ്പ് , ശുദ്ധി ,മാലിന്യ സംസ്‍ക്കരണം കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു.
ആരോഗ്യ ശുചിത്വം :- വ്യക്തി ശുചിത്വം (personal hygiene), ഗൃഹ ശുചിത്വം(hygiene of the home), പരിസര ശുചിത്വം(environmental sanitation) എന്നിവയാണ് മുഖ്യ ഘടകങ്ങൾ.
വ്യക്തി ശുചിത്വം:-വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും , ജീവിത ശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും എന്നത് യഥാർഥ വസ്‍തുതയാണ്......
ഒരു മഹാവ്യാധിയുടെ അങ്കലാപ്പിൽ താളം തെറ്റിയ ലോകം ഇരുട്ടിൽ അടയുന്ന ഈ വേളയിൽ നിസ്സാഹതയിൽ വിറങ്ങലിച്ച് നിൽക്കാതെ വ്യക്തി ശുചിത്വം പാലിച്ച് അതിജീവനത്തിൻ്റെ പടവുകൾ നീന്തിക്കയറാം.........


അനീന ബി സനം
9 G, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം