ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/അലസനായ നന്ദു
(ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/അലസനായ നന്ദു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലസനായ നന്ദു
ഒരിക്കൽ ഒരിടത്ത് ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. വളരെ ദാരിദ്ര്യവും കഷ്ടപ്പാടും കുടുംബത്തിലുള്ളവർ അനുഭവിച്ചിരുന്നു. ആ കർഷക ദമ്പതികൾക്ക് രണ്ടു മക്കൾ ഉണ്ടായിരുന്നു. അവരുടെ അമ്മ നല്ല ദയയും സ്നേഹവും ഉള്ളവരായിരുന്നു. ഒരാൾ നന്ദുവും മറ്റെയാൾ ഇന്ദുവും, ഇന്ദു അമ്മയെ പോലെ നല്ല അനുസരണം ഉള്ളവൾ ആയിരുന്നു. പക്ഷേ നന്ദു ഒരു അലസ കുട്ടി ആയിരുന്നു. അങ്ങനെ ഇരിക്കെ അവരുടെ നാട്ടിൽ അന്യനാട്ടുകാർ ഈജിപ്തിലേക്ക് വന്നുപോയി. അതിനുശേഷം അവിടെ ഒരു രോഗം പിടിപെട്ടു. പൊടുന്നനെ അത് നാടു മുഴുവൻ വ്യാപിച്ചു തുടങ്ങി. എല്ലാരും ആശങ്കയിലായി. ആരും പുറത്തിറങ്ങി നടക്കരുതെന്ന് ജാഗ്രത നൽകി. പക്ഷേ, നന്ദു അത് അനുസരിച്ചില്ല. അവൻ പുറത്തിറങ്ങി നടക്കാൻ തുടങ്ങി. അവന്റെ അമ്മ എത്ര പറഞ്ഞിട്ടും അവൻ അനുസരിച്ചില്ല. അവൻ പുറത്തു പോയി വന്ന കൈ കഴുകാതെ വന്ന് ആഹാരം കഴിക്കുമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് നന്ദുവിനെ ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടു. അവനെ ചികിത്സിക്കാൻ ആശുപത്രിയിലേക്ക് എത്തിച്ചു. വളരെ പണച്ചിലവ് ഉണ്ടെന്ന് ഡോക്ടർ അറിയിച്ചു. അവന് അസുഖം ഭേദമായി തുടങ്ങി. അവന്റെ അമ്മയോട് അവൻ പറഞ്ഞു. അമ്മ പറഞ്ഞത് കേൾക്കാതിരുന്നത് കൊണ്ടായിരിക്കാം എനിക്ക് ഇങ്ങനെ സംഭവിച്ചത്. ഇത് കേട്ട് അമ്മ അവനെ ആശ്വസിപ്പിച്ചു. നന്ദുവിന് അവന്റെ തെറ്റു മനസ്സിലായി. അവൻ അനുസരണശീലം ഉള്ളവനാ ആയി മാറി. ' ശുചിത്വം മഹത്വം'
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ