ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ലോകം രോഗത്തിന്റെ ഭീതിയിൽ ....

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം രോഗത്തിൻ്റെ ഭീതിയിൽ


"ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത് " .നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം .അതിലൂടെ നമുക്ക് രോഗ പ്രതിരോധ ശക്തി നേടാനാവും .ചെറിയ ക്ലാസുകൾ മുതൽ നമ്മൾ പഠിക്കുന്ന ഈ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിന് നമ്മൾ ഓരോരുത്തരും ശ്രമിക്കണം ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് നമുക്ക് ഓരോരുത്തർക്കും പങ്കുണ്ട് . ഇന്ന് ലോകം മുഴുവൻ വളരെ ഭീതിയിലാണ്.'കൊറോണ' എന്ന ഒരു കുഞ്ഞൻ വൈറസാണ് ഇതിനു പിന്നിൽ.ധാരാളം ആളുകൾ മരണപ്പെട്ടു .അതിനെ തുരത്താൻ വേണ്ടി നാം ഇന്ന് ഓരോരുത്തരും ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്നു ജീവിക്കുന്നു നമുക്കിനി അതിജീവനമാണ് ലക്ഷ്യം അതിനു വേണ്ടി നമ്മൾ ഓരോരുത്തരും നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിച്ചുക്ഷമയോടെ മുന്നോട്ടു പോകേണ്ടതുണ്ട് ഇവിടെയാണ് ശുചിത്വത്തിന്റെ പ്രാധാന്യം ഏറുന്നത്. കൈകൾ സോപ്പിട്ടു കഴുകുകയും മുഖാവരണം അണിയുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുകയും മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുന്നത് വഴി ഈ രോഗ പകർച്ച ഉണ്ടാകാതെ നോക്കാം. നമ്മൾ ഓരോരുത്തരും ഒറ്റകെട്ടായി നിന്ന് ഇതിനെതിരെ പോരാടാം .....


ശ്രേയ ശ്രീകുമാർ
4 A ഗവർണ്മെന്റ് എൽ പി എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 01/ 2024 >> രചനാവിഭാഗം - ലേഖനം