ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗശമനത്തെക്കാൾ നല്ലതാണ് രോഗ പ്രതിരോധം

നമ്മുടെ ഈ ലോകത്ത് നിരവധി രോഗങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെ എല്ലാം നാം ഒറ്റക്കെട്ടായി നിന്ന് അതി ജീവിച്ചിട്ടുണ്ട്. രോഗം വന്നതിനുശേഷം നിലവിളിച്ചത് കൊണ്ട് കാര്യമില്ല പകരം നാം ജാഗ്രതയോടെ രോഗം വരാതെ സൂക്ഷിക്കണം. രോഗങ്ങൾ വരാതിരിക്കാൻ ഉള്ള ഏക മാർഗമാണ് രോഗപ്രതിരോധം. രോഗങ്ങൾ വരാതിരിക്കാൻ പ്രധാനമായി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണ്. വിറ്റാമിൻ സി അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിക്കും. നമ്മുടെ ഭക്ഷണത്തിൽ പ്രധാനമായി ഇലക്കറികൾ ഉപയോഗിക്കണം അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.,
ഇന്ന് നമ്മുടെ ലോകം മുഴുവൻ കോവിഡ് 19 എന്ന രോഗത്താൽ സ്തംഭിച്ച അവസ്ഥയിലാണ്. കോവിഡ് 19 എന്ന രോഗം മാരകമായി ബാധിച്ചിട്ടുള്ളത് രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിൽ ആണ്. വാർദ്ധക്യം എത്തിയവർ, നവജാതശിശുക്കൾ, ഗർഭിണികൾ, പ്രമേഹരോഗികൾ, ക്യാൻസർ രോഗികൾ എന്നിവർക്ക് പ്രതിരോധ ശേഷി കുറവായിരിക്കും.
കോവിഡ് 19 എന്ന മാരകരോഗം വരാതിരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം? ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക, പുറത്തുപോകുമ്പോൾ നിർബന്ധമായുംമാസ്ക് ധരിക്കുക, നിരന്തരമായി മുഖം കഴുകുക, പുറത്തു പോയിട്ട് വരുമ്പോൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകുക, പുറത്തുപോകുമ്പോൾ ആളുകളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.രോഗം ബാധിച്ച വ്യക്തിയുടെ ശരീരസ്രെവങ്ങളിൽ നിന്ന് കോവിഡ് 19 എന്ന വൈറസ് പുറത്തേക്ക് വരും. അതുകൊണ്ട് അവർ സ്പർശിച്ച സ്ഥലങ്ങളിൽ പോകാതെ വീട്ടിൽ തന്നെ കഴിവതും ഇരിക്കുക. എപ്പോഴും തൂവാല കയ്യിൽ കരുതിയിരിക്കുക. അത്യാവശ്യത്തിനു മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങുക. തുമ്മൽ, ചുമ, പനി, തൊണ്ടവേദന, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുകയും മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുകയും വീട്ടിൽ തന്നെ ഇരിക്കുകയും ചെയ്യുക. പോലീസുകാരും, ഡോക്ടർമാരും, സർക്കാരും തരുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക അല്ലാതെ അത് ഒരിക്കലും ലംഘിക്കരുത്. മേൽപ്പറഞ്ഞ മാർഗ്ഗങ്ങളിലൂടെയും നിർദേശങ്ങളിലൂടെ യും ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. ജാഗ്രതയാണ് വേണ്ടത് ഭയമല്ല.( ബ്രേക്ക് ദ ചെയിൻ..)

ഹിബ ഫാത്തിമ
8 C ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം