ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിച്ച പാറുക്കുട്ടി....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സ്നേഹിച്ച പാറുക്കുട്ടി


മലയൻ കാട് എന്നൊരു കൊച്ചു ഗ്രാമം.അവിടെ പലതരം കൃഷികൾ ചെയ്യുന്ന  മനുഷ്യരും മനോഹരമായ പച്ചപ്പുള്ള ഗ്രാമം .അവിടെയാണ് പാറുക്കുട്ടി താമസിക്കുന്നത് അച്ഛൻ ,അമ്മ ,ഒരു അനുജൻ അടങ്ങുന്ന ഒരു കൊച്ചു കുടുംബം. അവൾ പഠിത്തത്തിലും പാട്ടിലും ഡാൻസിലും നല്ല കഴിവുള്ളവൾ ആണ് ഗ്രാമത്തിലുള്ള എല്ലാവർക്കും അവളെ ഒത്തിരി ഇഷ്ടമാണ് .അവളുടെ വീട്ടിൽ വലിയൊരു പൂന്തോട്ടം തന്നെയുണ്ട് വളരെ ഭംഗിയുള്ള പല നിറത്തിലുള്ള പൂവുകളും മരങ്ങളും ചെടികളും പുഴകളും അവളുടെ കിളിനാദം കേട്ട് അവൾക്കൊപ്പം ആടിപാടാറുണ്ട്. അങ്ങനെയിരിക്കെ അവരുടെ ഗ്രാമത്തിൽ കുറച്ച് പരിചയമില്ലാത്ത ആളുകൾ വരവും പോക്കും ആരംഭിച്ചു .അവരുടെ ലക്ഷ്യം പ്രകൃതി രമണീയമായ പാടങ്ങൾ നിരത്തി വലിയ വലിയ ഫ്ലാറ്റുകൾ കെട്ടാൻ ആയിരുന്നു .പാടങ്ങൾ എല്ലാം നികത്തി ഫ്ലാറ്റുകൾ പൊങ്ങിത്തുടങ്ങി .പാവം പാറുകുട്ടിയുടെ കൊച്ചുമനസ്സ് വേദനിച്ചു അത് ആര് കാണാൻ അവൾ കുട്ടിയല്ലേ എന്തു ചെയ്യാനാ .ഫ്ലാറ്റുകൾ പൊങ്ങി അതിൽ പലരും താമസം തുടങ്ങി .ഫ്ലാറ്റുകളിൽ താമസിക്കുന്നവരിൽ പലരും ജോലി ഉള്ളവരായിരുന്നു അവർക്ക് പരസ്പരം സ്നേഹിക്കാൻ പോലും സമയം കിട്ടാറില്ലായിരുന്നു .കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് പാറുക്കുട്ടി താമസിക്കുന്നത് ആടിപ്പാടി അവളുടെ പൂന്തോട്ടത്തിലും പുഴയ്ക്കരികിലും നിന്നു കളിക്കുകയായിരുന്നു .അപ്പോഴായിരുന്നു സഹിക്കാൻ കഴിയാത്തൊരു നാറ്റം തോന്നിയത് അവൾ ചുറ്റിനും നോക്കി .അതാ അവിടെ പുഴയിൽ ഫ്ലാറ്റിൽ താമസിക്കുന്നവരുടെ വീട്ടിലെ പഴകി നാറിയ സാധനങ്ങൾ പുഴയിൽ വലിച്ചെറിഞ്ഞിരിക്കുന്നു .പാവം വീണ്ടും അവളുടെ കുഞ്ഞു മനസ് പിന്നെയും വേദനിച്ചു .അവളുടെ വേദന കാണാൻ ആരും ഉണ്ടായിരുന്നില്ല വിങ്ങി വിങ്ങി കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി .അവളുടെ അച്ഛനും അമ്മയും അവളെ ആശ്വസിപ്പിച്ചു.പിന്നെ അവൾ എന്നും അവളുടെ പൂന്തോട്ടത്തിൽ അനിയനുമൊത്ത് കളിക്കാൻ തുടങ്ങി എങ്കിലും അവളിൽ സങ്കടങ്ങൾ ഉണ്ടായിരുന്നു . 
 സന്ദേശം :
 “പ്രകൃതിയെ സ്നേഹിക്കുക. കാടുകൾ വെട്ടിതെളിയിക്കാതിരിക്കുക.
വൃത്തിഹീനമായ സാധനങ്ങൾ നമ്മുടെ പരിസരത്ത് വലിച്ചെറിയാതിരിക്കുക
പ്രകൃതിയെ സ്നേഹിക്കൂ
അവ നമ്മെയും സ്നേഹിക്കും "

 

Anamika .K
4 C ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ