ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കൊരു വഴിവിളക്ക്....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്കൊരു വഴിവിളക്ക്



ഭൂമി എന്ന മഹാശക്തിയെ നില നിർത്തുന്ന ഏറ്റവും വലിയ ഘടകമാണ് പ്രകൃതി അഥവാ പരിസ്ഥിതി. ഭൂമിയുടെ കവചകുണ്ഡലമാകുന്ന പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പകരം ആ പരിസ്ഥിതിയെ ദയനീയമായ അവസ്ഥയിലേക്ക് കൊണ്ട് പോവുകയാണ് മനുഷ്യർ. തനിക്ക് ഏൽപ്പിക്കുന്ന പ്രഹരങ്ങൾ താങ്ങാവുന്നത്ര ഭൂമി താങ്ങി. എന്നാൽ അസഹനീയമായപ്പോൾ തിരിച്ചടിച്ചു. ആ തിരിച്ചടിയാണ് ഇപ്പോൾ മനുഷ്യർ അനുഭവിക്കുന്നത്. അങ്ങനെ 2019 ൽ ചൈനയിലെ വുഹാനിൽ പുറപ്പെട്ട ഒരു കുഞ്ഞു ഭീകരനെ ശാസ്ത്രലോകം ഒരു ഓമനപ്പേരിട്ട് വിളിച്ചു കൊറോണ അഥവാ കോവിഡ് 19. 80-120 nm വരെ മാത്രം വ്യാസമുള്ള ഈ സാധനം ലോകത്തെ ഞെട്ടിക്കുകയാണ്. അവിശ്വസനീയമായി മാനവകുലത്തിന് തോന്നും. അവിശ്വസനീയമായ രീതിയിൽ പ്രഹരം ഭൂമിക്കു ഏൽപ്പിക്കുമ്പോൾ അവിശ്വസനീയമാം രീതിയിൽ അത് തിരിച്ചടിക്കും എന്ന് മാനവർ ഓർക്കേണ്ടതാണ്. പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങളെ പണ്ട് നേരിടാൻ മനുഷ്യർ ഒത്തൊരുമയാണ് നിലനിർത്തിയത്. കൊറോണ എന്ന മഹാമാരിയെ തോല്പിക്കാം സഹനത്തിലൂടെയും ഒത്തൊരുമയിലൂടെയും. ഓർക്കുക വൈറസിന് കറുത്തവർ എന്നോ വെളുത്തവർ എന്നോ ഇല്ല. പണക്കാരനോ പാവപ്പെട്ടവനോ എന്നില്ല. ഒത്തൊരുമിച്ച് , ഒറ്റക്കെട്ടായി നമുക്ക് നേരിടാം ഈ വിപത്തിനെ...

 

കാർത്തിക് എം
8 ബി ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം