ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം നിലനിർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ആരോഗ്യം നിലനിർത്താം

'ആരോഗ്യമാണ് ധനം' എന്നൊരു പഴംചൊല്ലുണ്ടു.അതായതു ധനത്തിനെക്കാളും ആരോഗ്യത്തിനാണ് കൂടുതൽ പ്രാധാന്യം.ആരോഗ്യമുള്ള മനുഷ്യൻ രാജ്യത്തിന്റെയും ലോകത്തിന്റെയും സമ്പത്താണ്.ധാരാളം പണം ഉണ്ടായിരിക്കുന്നത് കൊണ്ട് അവൻ സന്തോഷമായി ജീവിക്കണമെന്നില്ല .എന്നാൽ ആരോഗ്യമുള്ള ഒരു മനുഷ്യന് അവന്റെ ആരോഗ്യവും പരിശ്രമവും കൊണ്ട് പണം നേടാം.പക്ഷെ ആരോഗ്യമില്ലാത്തവന് പണം ഉണ്ടാക്കാൻ കഴിയില്ല.പണം കൊണ്ടു ആരോഗ്യം വർധിപ്പിക്കാനും കഴിയില്ല.ഒരു മനുഷ്യൻ ആരോഗ്യമുള്ള ഒരു വ്യക്തി ആകണമെങ്കിൽ ശുചിത്വം പാലിക്കൽ അവന്റെ ജീവിതത്തിൽ അത്യാവശ്യമാണ്.ശുചിത്വത്തിലൂടെയും നല്ല ഭക്ഷണങ്ങളിലൂടെയും മാത്രമേ ശാരീരിക ആരോഗ്യം കൈവരുകയുള്ളു.

 സാധാരണ നിലയിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് പൂർണാരോഗ്യം ഉണ്ടാകണമെങ്കിൽ അവന്റെ ശരീരം പോലെ മനസും സന്തോഷമാകുമ്പോഴാണ് മാനസികമായ സംഘർഷങ്ങളും സങ്കടങ്ങളും അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും പൂര്ണാരോഗ്യവാനാകാൻ കഴിയില്ല.കാരണം ശാരീരിക ആരോഗ്യം ശുചിത്വത്തിലൂടെയും നല്ല ആഹാര പദാർത്ഥങ്ങളിലൂടെയും മാനസിക ആരോഗ്യം സമാധാനത്തിലൂടെയും സന്തോഷത്തിലൂടെയും ആണ് നമ്മുക്ക് ലഭിക്കുന്നത്.മനസ്സ് എപ്പോഴും ശാന്തിയിലും സമാധാനത്തിലും ആയിരിക്കാൻ നാം ശ്രമിക്കണം.ഒരു വിഷമം ഉണ്ടായാൽ അതിലെ ശാന്തമായി പരിഹരിക്കണം.
 മോശമായ കൂട്ടുകാരിൽ നിന്നും ഒഴിയണം.പുകവലി,മദ്യപാനം,മറ്റുള്ള ലഹരി വസ്തുക്കൾ തുടങ്ങിയ മോശപ്പെട്ട ശീലങ്ങൾക്കു നാം അടിമയാകാൻ പാടില്ല.ഇതുപോലുള്ള ഒരുപാടു നല്ല ശീലങ്ങളിലൂടെ നമ്മുക്ക് നമ്മുടെ ആരോഗ്യം നശിപ്പിക്കാതെ എന്നന്നേക്കുമായി നിലനിർത്താം.ആരോഗ്യവാനായ ഒരു വ്യക്തി തന്നെയാണ് ഓരോ രാജ്യത്തിന്റെ സമ്പത്ത്.നമ്മുടെ ആരോഗ്യത്തെ നമ്മുക്കു തന്നെ സംരക്ഷിക്കാം
ബിസ്മി എൻ
9 ഐ ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം