ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
2014-15 അദ്ധ്യായന വർഷത്തിൽ സ്റ്റുഡന്റ് പോലീസ് പ്രവർത്തനം ആരംഭിച്ചു. അച്ചടക്കം , ഗതാഗത നിയന്ത്രണം എന്നിവയിൽ സ്റ്റുഡന്റ് പോലീസ് കുട്ടികൾ മികച്ച പ്രവർത്തനമാണ് നടത്തി വരുന്നത്.സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും പൗരബോധവും ലക്ഷ്യബോധവും അച്ചടക്കമുള്ളതും നിയമങ്ങളെ സ്വയം അനുസരിക്കുന്നതുമായ ഒതു പുതുതലമുറയെ സ്യഷ്ടിക്കുന്നതുലേക്കായി വിദ്യാഭ്യാസവകുപ്പും പോലീസ് വകുപ്പും ഒത്തൊരുമിച്ച് നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.2015 ഒക്ടോബർ 18-ാം തീയതി സ്കൂളിൽ എസ് പി സി ആരംഭിച്ചു.DIG വിജയൻ ഐ പി എസ് അവർകൾ നോഡൽ ഓഫീസറായും ബാബു DYSP അവർകൾ ADNO ആയും പ്രവർത്തിക്കുന്നു.സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ രഞ്ജിത് റാമിന്റേയും അസിസ്റ്റന്റ് പോലീസ് ഓഫീസറായ ശ്രീമതി ശുഭലത ടീച്ചറിന്റേയും കീഴിൽ 22 ആൺകുട്ടകൾക്കും 22 പെൺകുട്ടികൾക്കും പരിശീലനം നല്കുിവരുന്നു.ഡ്രിൽ ഇൻസ്ട്രക്ടറായി ശ്രീ സേതുവും വുമൺ ഡ്രിൽ ഇൻസ്ട്രക്ടറായി ശ്രീമതി മഞ്ജുവും പ്രവർത്തിക്കുന്നു.എസ് പി സി യുടെ പദ്ധതിയായ 'ഫ്രണ്ട് ഇൻ ഹൗസ്'എന്നതിൻെറ ഭാഗമായി കുട്ടികൾ ധനം സമാഹരിക്കുകയും സ്കൂളിലെ ബോൺക്യാൻസർ ബാധിതയായ ഒരു പെൺകുട്ടിയ്ക്ക് നൽകുകയും ചെയ്തു.2016 ജൂൺ 28-ാം തീയതി 22 ആൺകുട്ടികളേയും 22 പെൺകുട്ടികളേയും ഉൾപ്പെടുത്തി പുതിയ ബാച്ചിന്റെ ട്രെയിനിംഗ് ആരംഭിച്ചു.