ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2025-28/പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/09/2025 വ്യാഴാഴ്ച നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ സതീഷ് സാറിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിച്ചെത്തിയ കുട്ടികൾ ആവേശത്തോടെയാണ് ക്യാമ്പിനെ സ്വീകരിച്ചത്. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് സമാപിച്ചത് വൈകുന്നേരം 4.30 നാണ്. ഹെഡ്മിസ്ട്രസ്സ് ഷിസി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഗ്രൂപ്പിങ്, ഹൈടെക് ക്ലാസ്സ്റൂമുകളിൽ ലിറ്റിൽകൈറ്റ്സിന്റെ റോൾ,ക്വിസ് മത്സരം, പ്രോഗ്രാമിംഗ്,ആനിമേഷൻ നിർമ്മാണം, റോബോ ഹെൻ ഇവയൊക്കെ കുട്ടികളിൽ ആവേശമുണ്ടാക്കി. 40 ലിറ്റിൽകൈറ്റ്സും ക്യാമ്പിൽ പങ്കെടുത്തു.
അഭിരുചി പരീക്ഷ
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സിനായുള്ള അഭിരുചി പരീക്ഷ 25/06/2025 ബുധനാഴ്ച കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.പരീക്ഷയ്ക്കായി രെജിസ്റ്റർ ചെയ്ത 112 കുട്ടികളിൽ 105 പേർ പരീക്ഷ അറ്റന്റ് ചെയ്തു.
മോഡൽ എക്സാം
2025 ജൂൺ 25 ന് നടക്കുന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കാനായി അപേക്ഷ നല്കിയ കുട്ടികൾക്കായി 18/06/2025 ബുധനാഴ്ച കമ്പ്യൂട്ടർ ലാബിൽ വച്ച് ഒരു മോഡൽ പരീക്ഷ നടത്തി. 108 കുട്ടികൾ മോഡൽ പരീക്ഷ അറ്റന്റ് ചെയ്തു.
അഭിരുചി പരീക്ഷ - അപേക്ഷ സമർപ്പണം
2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കാനായി 112 കുട്ടികൾ അപേക്ഷ നല്കി.