ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2020 - 21 അധ്യയന വർഷത്തിലെ യ‌ു എസ് എസ് പരീക്ഷയിൽ മികച്ച വിജയവ‌ുമായി.......

202൦ - 21 അധ്യയന വർഷത്തിലെ യ‌ു എസ് എസ് പരീക്ഷയിൽ സ്‌ക‌ൂളിലെ അഞ്ച് വിദ്യാർത്ഥികൾ മികച്ച വിജയം നേട‌ുകയ‌ുണ്ടായി. സാന്ദ്ര ​എസ് ​എസ്, വിപഞ്ചിക, അമൻദേവ്, അത‌ുൽ മോഹൻ, കെവിൻ പോറസ് എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത്. ഇവരിൽ കെവിൻ ജെ പോറസ് ഗിഫ്‌റ്റഡ് ചൈൽഡ് എന്ന പദവിയ്‌ക്ക് അർഹനായി.

നേട്ടങ്ങൾ

2019-20 അധ്യയനവർഷത്തിൽ കലോത്സവങ്ങളിലും മേളകളിലും മികവു പുലർത്തുന്നതിനു മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന് കഴിഞ്ഞു. സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ 'ഓവറോൾ ചാമ്പ്യൻഷിപ്' നേടുന്നതിന് കഴിഞ്ഞു. കൂടാതെ 'ചാമ്പ്യൻസ് ഓഫ് ചാമ്പ്യൻ' ട്രോഫിയും കരസ്ഥമാക്കി. ജില്ലാതല ഗണിതമേള യിലും പ്രവർത്തിപരിചയ മേളയിലും മികച്ച വിജയം നേടുകയും സംസ്ഥാനതലത്തിൽ5കുട്ടികൾ പങ്കെടുത്ത് 'എ'ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. സംസ്ഥാന തല കായിക മേള യിൽ കബഡി, വുഷു, ഗുസ്തി എന്നീ ഇനങ്ങളിൽ കുട്ടികൾക്കു പങ്കെടുക്കാൻ അവസരം ലഭിച്ചു. സംസ്ഥാന തല ഹിന്ദി കഥാ രചനക്കു എ ഗ്രേഡ് ലഭ്യമായി. എല്ലാ ക്ലാസ്സിലും ക്ലാസ്സ്‌ലൈബ്രറി ഒരുക്കി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല യിൽ മികവിനുള്ള സമ്മാനം കരസ്ഥമാക്കി. അതോടൊപ്പം തന്നെ സംസ്ഥാന തലത്തിൽ മികവ് പുരസ്‌കാരത്തിനു തെരഞ്ഞെടുത്ത 11 സ്‌കൂളുകളിൽ ഒന്നായി മാറുന്നതിനു നമ്മുടെ സ്കൂളിൽ കഴിഞ്ഞു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രമഫലമായി തുടർച്ചയായി നൂറുശതമാനം വിജയം നേടി സ്കൂളിന്റെ യശസ്സ് ഉന്നതങ്ങളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 102 ഫ‌ുൾ എ പ്ളസ് നേടി കൊണ്ട് ജൈത്ര യാത്ര ത‌ുടര‌ുന്ന‌ു.