ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്
           26/06/2016 ന് പ്രശസ്ത സിനിമ ഗാന രചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ വിപുലമായ പരിപാടികളോടെ നിര്‍വഹിച്ചു. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ സ്കൂള്‍ കണ്‍വീനറായി ഗോപിക ജെ എസ് നേയും മാഗസീന്‍ എഡിറ്ററായി അഭിജിത്ത് എച്ച് നേയും ആല്‍ബം കണ്‍വീനറായി പവിത്രന്‍ എ യേയും തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നത‍ിനു വേണ്ടി കുട്ടികളെ പത്ത് ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനു രണ്ട് ലീഡര്‍മാരെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു . ഓരോ ഗ്രൂപ്പിനും ഓരോ ചുമതല നല്‍കുന്നതിലൂടെ സ്കൂളിന്റെ ശുചിത്വത്തിനും വളര്‍ച്ചയ്ക്കും ഗാന്ധിദര്‍ശന്‍ മുന്‍ഗണന നല്‍കുന്നു . ഗാന്ധി ജയന്തി ദിനത്തില്‍ സ്കൂള്‍ തലത്തില്‍ വച്ച് വിവിധ കലാമത്സരങ്ങള്‍ നടത്തുകയും അസംബ്ലിയില്‍ വച്ച് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു . അതോടൊപ്പം ലോഷന്‍ നിര്‍മ്മാണവും സോപ്പ് നിര്‍മ്മാണവും സംഘടിപ്പിക്കുകയും , അങ്ങനെ നിര്‍മ്മിക്കുന്ന സോപ്പുകളും ലോഷനും ഗാന്ധിദര്‍ശന്‍ ഗ്രൂപ്പുകളിലൂടെ വിപണനം ചെയ്യുകയും അതില്‍ നിന്നും ലഭിച്ച പണം സ്കൂളിന്റെയും ഗാന്ധദര്‍ശന്റെയും വികസനത്തിനായി വിനിയോഗിക്കുകയും ചെയ്തു . ഗാന്ധിജിയുടെ ജീവിതം എല്ലാം തന്നെ സ്കൂളിലെ ഓരോ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിലേയ്ക്കായി സെമിനാറും മറ്റു പരിപാടികളും നടത്തിവരുന്നു . സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമയോടുകൂടി സ്കൂളിന്റെയും ഗാന്ധിദര്‍ശന്‍ ക്ലബിന്റെയും പുരോഗതിക്കുവേണ്ടി നിരന്തരം പ്ര‌യത്നിക്കുന്നു.