ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വായനാക്കുറിപ്പ് : ബാല്യകാല സഖി
വായനാക്കുറിപ്പ് : ബാല്യകാല സഖി
അടുത്തിടെ ഞാൻ ഏറ്റവും കൂടുതൽ വായിച്ചാസ്വദിച്ച നോവലാണ് ബഷീറിന്റെ ബാല്യകാല സഖി. കുട്ടികളായ മജീദിന്റേയും സുഹ്റയുടേയും ജീവിതത്തിൽ നിന്നും തുടങ്ങുന്ന ഈ നോവൽ അവസാനിക്കുന്നതും അവരുടെ കഥയിൽ തന്നെ. ബാല്യകാലം മുതലേ സുഹൃത്തുക്കളായിരരന്നെങ്കിലും ഇരുവരും ബദ്ധശത്രുക്കളായിരുന്നു എന്ന വസ്‌തുത നോവലിനെ രസകരമാക്കുന്നു.രസകരമായ ഒട്ടനവധി സംഭവ വികാസങ്ങൾ നമുക്ക് നോവലിൽ കാണാൻ കഴിയും. നാട്ടിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചയാളാണ് മജീദ്. എന്നാൽ സുഹ്റ നേരെ തിരിച്ചും. സുഹ്റയുടെ കാത്കുത്തൽ കല്യാണവും മജീദിന്റെ മാർക്കം കല്യാണവും , ഒന്നും ഒന്നും ഇമ്മിണി വലിയ ഒ!ന്ന് എന്ന മജീദിന്റെ തത്വവും എല്ലാം തന്നെ നോവലിലെ പ്രധാന ഘട്ടങ്ങളാണ്. സുഹ്റയുടെ ബാപ്പയുടെ അകാല മരണം പട്ടണത്തിലെ പഠനം എന്ന ഉവളുടെ സ്വപ്‌നത്തെ തകർത്തു. മജീദിന് പട്ടണത്തിലെ കോളേജിൽ സീറ്റ് കിട്ടി. സുഹ്റയേയും തന്റെ ഒപ്പം പഠിപ്പിക്കണം എന്ന് മജീദ് തന്റെ ബാപ്പയോട് ആവശ്യപ്പെട്ടെങ്കിലും മജീദിന്റെ ബാപ്പ അത് പാടേ തള്ളി. ക്രമേണ മജീദ് സുഹ്റയുമായി അടുപ്പത്തിലാവുന്നു. പരസ്‌പരപം ഇഷ്‌ടമുണ്ടെങ്കിലും തുറന്ന് പറയാതെ അവൻ നാട് വിടുന്നു. എട്ട് പത്ത് വർഷത്തോളം അവൻ എവിടെയോ അലഞ്ഞ് തിരിഞ്ഞ് നടന്നു. പണം സമ്പാദിക്കണം എന്ന മോഹം അവന് തീരെ ഇല്ലായിരുന്നു. അങ്ങനെ വർഷങ്ങൾക്ക് ശേഷം മജീദ് തന്റെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നു. ശിഷ്‌ടകാലം സുഹ്റയുമൊത്ത് ജീവിക്കണം എന്ന തീരുമാനത്തോടെയായിരുന്നു ആ മടങ്ങി പോക്ക്. തിരികെ വന്ന അവൻ കണ്ടത് നരകജീവിതം നയിക്കുന്ന സുഹ്റയേയാണ്. അവൻ സുഹ്റയുമായി അടുക്കുന്നു. അവന്റെ അവസാനം താൻ ഇങ്ങോട്ട് വരാൻ തിരിച്ചപ്പോൾ സുഹ്റ എന്തോ പറയാൻ ശ്രമിച്ചുവെന്നും അത് കേൾക്കാൻ സാധിച്ചില്ലെന്നും പറഞ്ഞ് ബഷീർ തന്റെ നോവൽ അവസാനിപ്പിക്കുന്നു. വായനക്കാരിൽ പൊട്ടിച്ചിരിയുടെയും തേങ്ങലിന്റേയും വിത്തുകൾ ഈ നോവൽ വിതറുന്നു. അവതാരിക ഒ!ഴിച്ചാൽ വെറും 76 പേജുള്ള ഈ നോവൽ ബഷീർ കൃതികളിൽ ഏറ്റവും അമൂല്യമായ ഒന്നാണ്.
|